2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടിയുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെ ഇട്ട് ഹസൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മറ്റൊരു പോക്സോ കേസിൽ ഹാജരായ അഭിഭാഷകന് പണം നൽകാനാണ് ആലുവയിൽ നിന്നും വർക്കലയിലേക്ക് ട്രെയിൻ കയറിയതെന്നുംഉറങ്ങിയത് കൊണ്ടാണ് പേട്ടയിൽ ഇറങ്ങിയതെന്നുമാണ് ഹസ്സൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
Read More
ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു:സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശിയായ രാജനെയാണ് പൊലീസ് പിടികൂടിയത്. കുമളി അട്ടപ്പളം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിത്തുവാണ് (22) കൊല്ലപ്പെട്ടത്.കസ്റ്റഡിയിലെടുത്ത രാജനും ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇന്നലെ (മാര്‍ച്ച് 8) രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. ഉത്സവത്തിനായി സ്ഥലത്തെത്തിയതായിരുന്നു ഇരുവരും. ഇതിനിടയില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ട് പേരെ അനുനയിപ്പിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം വീണ്ടും ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.ഇതിനിടെ രോഷാകുലനായ രാജന്‍ കൈയിലുണ്ടായിരുന്ന […]
Read More
മോഷണക്കേസിലെ അറസ്റ്റ് വഴി തുറക്കുന്നത് അടിമുടി ദുരൂഹതയിലേക്ക്:കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയം
കട്ടപ്പനയിൽ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന കേസിൽ പ്രതികളെ ഇന്ന് കസ്റ്റഡിയിൽ കിട്ടുമെന്ന കണക്കുകൂട്ടലിൽ പൊലീസ്. മോഷണക്കേസിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് […]
Read More
കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തി: സംഘത്തിലെ രണ്ടുപേർ വനം വകുപ്പിന്റെ പിടിയിൽ
കൊടുവള്ളി മാനിപുരം ഭാഗത്ത് നിന്നും കാട്ടുപന്നിയെ കുരുക്ക് വെച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി വില്പന നടത്തുകയും പാചകം ചെയ്യുകയും ചെയ്ത സംഘത്തിലെ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. തിരുവമ്പാടി പുല്ലൂരാമ്പാറ കാട്ടുപാലത്ത് സജി ജോസഫ് എന്ന സിറാജുദ്ധീൻ 46 വയസ്സ് , കൊടുവള്ളി വാവാട് വില്ലേജിൽ കൈതാക്കുന്നുമ്മൽ ഭരതൻ 67 വയസ്സ് എന്നിവരാണ് പിടിയിലായത്. തമരശ്ശേരി റെയിഞ്ച് ഫോറസ്ററ് ഓഫീസർ വിമൽ. പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടു പന്നിയുടെ […]
Read More
രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ല: രമേശ് ചെന്നിത്തല
പത്മജക്കെതിരായ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒറ്റവാക്കിലാണ് രമേശ് ചെന്നിത്തല പ്രതികരണമറിയിച്ചത്. അതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് പത്മജയ്ക്കും രമേശ് ചെന്നിത്തല മറുപടി നൽകി. സ്ത്രീകൾക്കെതിരെ കോൺഗ്രസ് നേതാക്കൾ മോശമായി പെരുമാറുന്നുവെന്ന് ഇതുവരെ പാർട്ടിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ തന്നെ മത്സരിക്കുമെന്നും ഹൈക്കമാൻഡ് അനുമതി ലഭിച്ചെന്നും രമേശ് […]
Read More
പത്മജ വേണുഗോപാൽ ലോക്സഭയിലേക്ക് മത്സരിക്കില്ല, കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും: ഭർത്താവ് ഡോ. വി വേണുഗോപാൽ
പത്മജ വേണുഗോപാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഭർത്താവ് ഡോ. വി വേണുഗോപാൽ. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും വി വേണുഗോപാൽ പറഞ്ഞു.ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്. അതിനാൽ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാൻ പറ്റിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെ വി വേണുഗോപാൽ വിമർശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമർശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം […]
Read More
കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ്; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരന്റെ ചിത്രം വച്ചത്. ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതിരെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ പൊലീസിന് പരാതി നല്‍കി. ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കെ കരുണാകരനെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ബോര്‍ഡ് നീക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ബിജെപിക്കാരോട് ബോര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് പൊലീസ് […]
Read More
ബൈക്കില്‍ സഞ്ചരിക്കവെ ജെസിബിയുടെ ബക്കറ്റ് തട്ടി:21ക്കാരന് ദാരുണാന്ത്യം
ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്‍ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‍ലി. ഇതിനിടെ റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടുകയായിരുന്നു. കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രഷ്‍ലിയെ വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read More
മദ്യപാനം തടഞ്ഞു; ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു
ഉത്തര്‍ പ്രദേശിലെ ബുഡൗണില്‍ മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു. ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മുനീഷ് സക്‌സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. ഇയാള്‍ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാന്‍ […]
Read More
