തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവം: പ്രതികൾ തൃശൂർ സ്വദേശികൾ

തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവം: പ്രതികൾ തൃശൂർ സ്വദേശികൾ

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്. പ്രതികള്‍ക്കെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വ്യാഴാഴ്ച […]

Read More
 മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടം: കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു

മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടം: കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു

മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞു. രാവിലെ റോഡിൽ വലിയ […]

Read More
 ലോക്സഭാ സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്;ലീഗ് ആവശ്യം തളളി

ലോക്സഭാ സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്;ലീഗ് ആവശ്യം തളളി

ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ് രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഇന്ന് നടന്ന ഭയകക്ഷി മീറ്റിംഗിൽ മുന്നോട്ട് വെച്ചു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി. 27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യ സഭ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും. നിലവിലെ സാഹചര്യത്തിൽ […]

Read More
 “പുത്തൻ അനുഭവവുമായി വിക്ടറി നെറ്റ്സ്” യു എസ് എസ് ക്യാമ്പ്: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് അധ്യാപകർ

“പുത്തൻ അനുഭവവുമായി വിക്ടറി നെറ്റ്സ്” യു എസ് എസ് ക്യാമ്പ്: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് അധ്യാപകർ

കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19ന് ആരംഭിച്ച “വിക്ടറി നെറ്റ്സ്” യു എസ് എസ് ക്യാമ്പ്ന്റെ സമാപന ഉദ്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രസിഡന്റ്‌ വിജയാശംസകൾ നേർന്നു. ഡെപ്യൂട്ടി HM പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ KHSS PTA പ്രസിഡന്റ്‌ ഫൈസൽ അധ്യക്ഷനായി. യു പി സീനിയർ ടീച്ചർ ഷിബില,യു എസ് എസ് എക്സാം കമ്മിറ്റി കൺവീനർ മനിൽ ലാൽ മാസ്റ്റർ,പി ടി […]

Read More
 ആര്യങ്കാവ് റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞു:ലോറി പൂർണ്ണമായും തകർന്നു, ഡ്രൈവറുടെ മൃതദേഹം മൂന്നു കഷ്ണങ്ങളായി

ആര്യങ്കാവ് റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞു:ലോറി പൂർണ്ണമായും തകർന്നു, ഡ്രൈവറുടെ മൃതദേഹം മൂന്നു കഷ്ണങ്ങളായി

കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കാണ് അർദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവർ മണിയുടെ മൃതദേഹം ലഭിച്ചത്. അപകടത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ട്രെയിൻ […]

Read More
 പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ;നയാസിൻ്റെ ആദ്യ ഭാര്യയാണ് റജീന

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ;നയാസിൻ്റെ ആദ്യ ഭാര്യയാണ് റജീന

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കാരയ്ക്കാമണ്ഡപത്തിലെ വീട്ടിലുണ്ടായിരുന്ന നയാസിൻ്റെ ആദ്യ ഭാര്യ റജീന ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് തടഞ്ഞുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം പൂന്തുറയിലെ സ്വന്തം വീട്ടിൽ നിന്നും റെജീന ഒളിവിൽ പോയി.പ്രതിയെ ഒളിവിൽ പാർപ്പിച്ച ചിലരെ കുറിച്ച് […]

Read More
 ദേശീയ ശാസ്ത്ര ദിനത്തിൽ  സ്കൂൾ  വിദ്യാർത്ഥികൾക്കായി  വാതിൽ തുറന്ന് എൻ ഐ ടി സി

ദേശീയ ശാസ്ത്ര ദിനത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വാതിൽ തുറന്ന് എൻ ഐ ടി സി

ദേശീയ ശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ചു 28-02-2024 നു എൻ.ഐ.ടി കാലിക്കറ്റിന്റെ വാതിലുകൾ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി തുറക്കുന്നു. അന്നേ ദിവസം സ്ഥാപനത്തിലെ പന്ത്രണ്ടോളം ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടുമെന്റുകൾ സന്ദർശിയ്ക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും. പരിപാടിയുടെ ഭാഗമായി ശാസ്ത്ര ക്‌ളാസ്സുകൾ, ഫൺ സയൻസ്, വിദഗ്ധരുമായുള്ള സംവാദം, മാജിക് ഷോ എന്നിവ ഉണ്ടാകും. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ പ്രദർശനം. വിദ്യാർഥികൾക്ക് എൻ ഐ ടി ക്യാമ്പസ്സിനെ അടുത്തറിയാനും ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ കാര്യങ്ങൾ ചെയ്യാനും ഈ […]

Read More
 തിരുവല്ലയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി:പുലർച്ചെയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു

തിരുവല്ലയിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി:പുലർച്ചെയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു

തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ […]

Read More
 സംസ്ഥാനത്ത് പാലങ്ങളുടെ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചു:മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പാലങ്ങളുടെ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചു:മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പാലങ്ങളുടെ പ്രവർത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി പാലം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2021 മെയ് മാസം സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാലങ്ങളുടെ പ്രവർത്തി വേഗത്തിലാക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ചു. ഭരണാനുമതി ലഭിച്ച പാലങ്ങൾ മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെണ്ടർ ചെയ്തു ലഭിക്കുവാനും അവയെ പ്രവൃത്തിയിലേക്ക് എത്തിക്കാനും വേഗത്തിലുള്ള പുതിയ സംവിധാനം ആരംഭിച്ചതോടെ സാധ്യമായി. ഇതുകൊണ്ട് […]

Read More
 ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം:പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക

ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം:പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക

ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും.ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ […]

Read More