വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചു; പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോ വൈറല്‍

വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിച്ചു; പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോ വൈറല്‍

തെലങ്കാന: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിനിയെ പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോ വൈറല്‍. രണ്ട് വനിതാ പൊലീസുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയുടെ മുടിക്ക് പിടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെണ്‍കുട്ടി വേദനകൊണ്ട് കരയുന്നതും വിഡിയോയില്‍ കാണാം. പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ എബിവിപി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ് നടപടിയില്‍ വിമര്‍ശനം ശക്തമായതോടെ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ നടപടി മനഃപൂര്‍വമല്ലെന്നും വിദ്യാര്‍ഥിനിയെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു രാജേന്ദ്രനഗര്‍ പൊലീസ് വ്യക്തമാക്കി.

Read More
 ഓസ്‌ട്രേലിയയിലെ കടലില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

ഓസ്‌ട്രേലിയയിലെ കടലില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

കാന്‍ബറ: ഓസ്‌ട്രേലിയ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. മൂന്നുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് അപകടവിവരം അറിയിച്ചത്. ഓസ്‌ട്രേലിയയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫിലിപ്പ് ദ്വീപിലാണ് സംഭവം. നീന്തുന്നതിനിടെ സംഘത്തില്‍പ്പെട്ടവര്‍ തിരയില്‍പ്പെട്ട് മുങ്ങി. ഈ സമയം ബീച്ചില്‍ പട്രോളിങ്ങ് ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പൊലീസ് പറയുന്നു. കടലില്‍ നിന്ന് രക്ഷിച്ച ശേഷം രക്ഷാപ്രവര്‍ത്തകര്‍ നാല് പേര്‍ക്കും സിപിആര്‍ നല്‍കിയെങ്കിലും എന്നാല്‍ രണ്ട് സ്ത്രീകളും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ […]

Read More
 ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ പേരിലുള്ള 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ പേരിലുള്ള 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസില്‍ പ്രതികള്‍ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും പേരിലുള്ള 212 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു. ക്രിപ്‌റ്റോ കറന്‍സി വഴി പ്രതികള്‍ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി കോടതി ഈ മാസം 30ന് പരിഗണിക്കാന്‍ മാറ്റി. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നടപടി. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവില്‍ […]

Read More
 സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 100 കോടിയുടെ സ്വത്ത് പിടികൂടി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 100 കോടിയുടെ സ്വത്ത് പിടികൂടി

തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 100 കോടിയുടെ സ്വത്ത് പിടികൂടി. തെലങ്കാന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റി അതോറിറ്റി സെക്രട്ടറി ശിവബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടന്ന റെയ്ഡിലാണ് 100 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടികൂടിയത്. ശിവയുടെ വീട്ടില്‍ നിന്നുമാത്രം രണ്ടുകിലോ സ്വര്‍ണവും 84 ലക്ഷം രൂപയും അടക്കം പിടിച്ചെടുത്തു. ശിവ ബാലകൃഷ്ണയെ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍ തെലങ്കാന റെറയുടെ സെക്രട്ടറി ശിവബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും ഇന്നലെ […]

Read More
 ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍; മമത ബാനര്‍ജിയുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും

ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍; മമത ബാനര്‍ജിയുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍. കൂച്ബീഹാറില്‍ രാഹുലിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മമത ബാനര്‍ജിയുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും. മണിപ്പൂരില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അസാമിലെ ദുബ്രിയിലെ ഗോളക്ഗഞ്ചില്‍ നിന്നും രാവിലെ 9 ന് ആരംഭിച്ച യാത്ര, രാവിലെ 10 മണിയോടെയാണ് ബംഗാളിലേക്ക് കടന്നത്. കൂച്ബീഹാരിലൂടെ ബക്‌സിര്‍ഹട്ടില്‍ വന്‍ ജന പങ്കാളിത്തത്തില്‍ നടന്ന ചടങ്ങില്‍ ബംഗാള്‍ […]

Read More
 മുസ്ലീം യുവാവുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്

മുസ്ലീം യുവാവുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്

കര്‍ണാടകയിലെ മൈസൂരില്‍ മുസ്ലീം യുവാവുമായി പ്രണയത്തിലായതിന്റെ പേരില്‍ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം മാതാവിനെയും യുവാവ് കൊലപ്പെടുത്തി. 19 വയസുകാരിയായ ധനുശ്രീയും പെണ്‍കുട്ടിയുടെ അമ്മ അനിതയുമാണ് (40) കൊല്ലപ്പെട്ടത്. സഹോദരന്‍ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം യുവാവുമായി ധനുശ്രീ പ്രണയത്തിലായതില്‍ നിതിന്‍ അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ തര്‍ക്കമുണ്ടാവുകയും ചെയ്തു. മാതാപിതാക്കളാണ് പലപ്പോഴും ഇവര്‍ തമ്മിലുണ്ടായ വഴക്ക് തീര്‍ത്തിരുന്നത്. മാതാപിതാക്കള്‍ക്കും ഈ പ്രണയബന്ധത്തിന് അനുകൂലനിലപാടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിന്റെ വീട്ടിലേക്കെന്ന വ്യാജേന നിതിന്‍ സഹോദരിയെയും […]

Read More
 കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ഇബി

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ഇബി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ഇബി. ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. തുടങ്ങാത്ത പദ്ധതികള്‍ മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിര്‍ദേശം നല്‍കി. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31 ന് മുമ്പായി കമ്മീഷന്‍ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികള്‍ ചുരുക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മൂന്ന് പ്രധാന കാരണങ്ങളാണ് സിഎംഡി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി […]

Read More
 ‘ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത മൂന്ന് പേര്‍ക്കും വിളമ്പി’; എംഎല്‍എയുടെ പോസ്റ്റ് വിവാദത്തില്‍

‘ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത മൂന്ന് പേര്‍ക്കും വിളമ്പി’; എംഎല്‍എയുടെ പോസ്റ്റ് വിവാദത്തില്‍

തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചു. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് […]

Read More
 നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; യുവാവ് പിടിയില്‍

നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; യുവാവ് പിടിയില്‍

നടിയും എയര്‍ഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി. വാദി പ്രതിയാക്കുന്ന തരത്തില്‍ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മാനസികമായി തകര്‍ക്കാന്‍ […]

Read More
 രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സികെ സുനില്‍കുമാര്‍, […]

Read More