ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള പൂര്‍ണമായ അവഹേളനമെന്ന് വിഡി സതീശന്‍

ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള പൂര്‍ണമായ അവഹേളനമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ മടങ്ങിപ്പോയത് നിയമസഭയോടുള്ള പൂര്‍ണമായ അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ നടപടിക്രമങ്ങളോടും ഭരണഘടനാ നിര്‍ദേശങ്ങളോടും പൂര്‍ണമായ അവഗണനയും അവഹേളനവുമാണ് ഗവര്‍ണര്‍ നടത്തിയത്. ഇതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നതായി വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് നിയമസഭയില്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു കാര്യവും ഇല്ല. ഈ സര്‍ക്കാരിന്റെ […]

Read More
 വിദേശ വനിതയോട് ലൈംഗികാതിക്രമം; 28 കാരന്‍ അറസ്റ്റില്‍

വിദേശ വനിതയോട് ലൈംഗികാതിക്രമം; 28 കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴിക്കര പുയ്യാവിളയില്‍ മുഹമ്മദ് ഷൈനാണ് (28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപം കടലിലേക്ക് ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ സമീപത്തെത്തിയ പ്രതി ഇവരെ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരവിപുരം പൊലീസ് പ്രതിയെ അറസ്റ്റ് […]

Read More
 ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു

ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു

കൊളംബോ: ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചതായാണ് റിപ്പോര്‍ട്ട്.

Read More
 ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ദിബ്രുഗഡ്: ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു. പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്ന് മേരി കോം വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെയാണ് ബോക്സിങ്ങില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനുമായി. 2014-ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി മാറി. 2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ […]

Read More
 ഞെട്ടിച്ച് ഗവര്‍ണര്‍; ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചു; വായിച്ചത് അവസാനഭാഗം മാത്രം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ഞെട്ടിച്ച് ഗവര്‍ണര്‍; ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചു; വായിച്ചത് അവസാനഭാഗം മാത്രം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസം​ഗം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ വായിച്ചത് നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി.

Read More
 സൂര്യകുമാര്‍ യാദവ് 2023ലെ മികച്ച ട്വന്റി20 താരം; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുരസ്‌കാര നേട്ടം

സൂര്യകുമാര്‍ യാദവ് 2023ലെ മികച്ച ട്വന്റി20 താരം; തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുരസ്‌കാര നേട്ടം

ദുബൈ: 2023ലെ മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മികച്ച ട്വന്റി20 താരമായി സൂര്യ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഐസിസിയുടെ ലോക ട്വന്റി20 ഇലവന്റെ നായകനായി സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മറ്റൊരു നേട്ടം. 2023ല്‍ 17 ഇന്നിങ്സുകളില്‍ നിന്നായി സൂര്യകുമാര്‍ 733 റണ്‍സാണ് അടിച്ചെടുത്തത്. 48.86 ശരാശരിയും 155.95 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനു. മറ്റൊരു താരവും ഈ കണക്കിനു അടുത്തൊന്നുമില്ല. ട്വന്റി20യില്‍ നാല് സെഞ്ച്വറികളാണ് താരത്തിനുള്ളത്. ഇതില്‍ രണ്ടെണ്ണം ഇത്തവണയാണ്.

Read More
 ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്

ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായെന്ന് പരാതി. 14കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടി ചികിത്സ തേടിയ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 14കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More
 കായണ്ണ ഇനി സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്ത്

കായണ്ണ ഇനി സമ്പൂര്‍ണ മാലിന്യ മുക്ത പഞ്ചായത്ത്

കായണ്ണ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി ടി ഷീബ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.സി. ശരണ്‍, ബിന്‍ഷ കെ.വി, കെ.കെ നാരായണന്‍, പഞ്ചായത്തംഗം പി വിനയ, അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ പി കെ ഷിജു, ബിജി സുനില്‍കുമാര്‍, കെ സി ഗാന , സി കെ സുലൈഖ, തുടങ്ങിയവര്‍ […]

Read More
 താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നു

താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നു

കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നു. താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് റന ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്നു കോണിയുടെ ഷട്ടര്‍ തുറന്ന് ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്.രാത്രി ഏഴരയോടെയാണ് കട അടച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ മുകളിലേക്ക് കയറാന്‍ എത്തിയ ആളാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

Read More
 ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ 20 കോടി XC 224091 നമ്പര്‍ ടിക്കറ്റിന്

ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ 20 കോടി XC 224091 നമ്പര്‍ ടിക്കറ്റിന്

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂഇയര്‍ ബംപറായ 20 കോടി രൂപ പാലക്കാട്ട് വിറ്റ ടിക്കറ്റിന്. XC 224091 നമ്പറാണ് സമ്മാനാര്‍ഹമായത്. പാലക്കാട്ടെ വിന്‍സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നും സബ് ഏജന്റായ ദുരൈരാജ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം 20 പേര്‍ക്ക് ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന ഒന്നാം സമ്മാനത്തുകയുള്ള ബംപറാണിത്. 400 രൂപയാണ് ടിക്കറ്റ് വില. 50 ലക്ഷം ടിക്കറ്റ് […]

Read More