ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തു; പരാതിയുമായി 21 കാരി; കേസ്

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തു; പരാതിയുമായി 21 കാരി; കേസ്

മുംബൈ:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി. യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത മുംബൈ വോര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കളായതാണ് ഇരുവരും. താന്‍ അനുഭവിച്ച ദുരിതത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഹീതിക് ഷായെ ജനുവരി 13നാണ് നേരിട്ട് കാണുന്നതെന്ന് യുവതി പറയുന്നു. രാത്രിയില്‍ പാര്‍ട്ടിക്കായി ഇരുവരും ഒന്നിച്ചുപുറത്തുപോയി. കൂടുതല്‍ മദ്യപിക്കാന്‍ ഹീതിക് ഷാ തന്നെ നിര്‍ബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പറയുന്നു. […]

Read More
 കുടുംബ വഴക്ക്; അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

കുടുംബ വഴക്ക്; അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

മലപ്പുറം: വണ്ടൂരില്‍ അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Read More
 ഡല്‍ഹിയില്‍ വീടിന് തീപിടിച്ചു; ഒമ്പതു മാസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ മരിച്ചു

ഡല്‍ഹിയില്‍ വീടിന് തീപിടിച്ചു; ഒമ്പതു മാസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ വീടിന് തീപിടിച്ചു. ഒമ്പതു മാസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലാണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിന് തീപിടിത്തമുണ്ടായത്. അഞ്ച് അഗ്‌നിരക്ഷാ യൂണിന്റ് എത്തിയാണ് തീ അണച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ പുറത്തെത്തിച്ചു. ഇതിന് ശേഷമാണ് അഗ്‌നിരക്ഷാ സേന എത്തിയത്. 28-ഉം 40-ഉം വയസുള്ള […]

Read More
 നിതീഷ് കുമാര്‍ ഇന്‍ഡ്യ വിടുമോ? ബിജെപി സഖ്യത്തിലേക്ക്

നിതീഷ് കുമാര്‍ ഇന്‍ഡ്യ വിടുമോ? ബിജെപി സഖ്യത്തിലേക്ക്

ന്യൂഡല്‍ഹി: ബിഹാറില്‍ രാഷ്ട്രീയ മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ ഭാഗമാകുമോ എന്നതില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. ബി.ജെ.പി, ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങള്‍ ഇന്ന് ചേരും. മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് നിതീഷ് എന്‍.ഡി.എക്കൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയുടെ പിന്തുണയില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബി.ജെ.പിക്ക് നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ബി.ജെ.പി […]

Read More
 എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു

എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു

തൃശൂര്‍: എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിയില്‍ കലാശിച്ചു. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍ ഉത്സവത്തിനുണ്ടായിരുന്നു. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു. പൊലീസും […]

Read More
 ‘നാടകത്തില്‍ മോദിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചു’: ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറെയും കോര്‍ട്ട്കീപ്പറെയും സസ്‌പെന്‍ഡ് ചെയ്തു

‘നാടകത്തില്‍ മോദിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചു’: ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറെയും കോര്‍ട്ട്കീപ്പറെയും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസി. രജിസ്ട്രാര്‍ ടിഎ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്. ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നല്‍കിയ പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കും. ‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, […]

Read More
 മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ ട്രംപിന് തിരിച്ചടി; 83 ദശലക്ഷം ഡോളര്‍ ശിക്ഷ

മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന കേസില്‍ ട്രംപിന് തിരിച്ചടി; 83 ദശലക്ഷം ഡോളര്‍ ശിക്ഷ

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 83.3 ദശലക്ഷം ഡോളര്‍ ശിക്ഷ. ജീന്‍ കാരള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. 1996 ല്‍ ട്രംപ് പീഡിപ്പിച്ചുവെന്ന് 2019 ല്‍ ആണ് ജീന്‍ കാരള്‍ ആരോപിച്ചത്. ആരോപണം നിഷേധിച്ച ട്രംപ് കാരളിനെ കണ്ടിട്ടില്ലെന്നും പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള ജീന്‍ കാരളിന്റെ തന്ത്രമാണ് ഇതെന്നും ആരോപിച്ചു. തുടര്‍ന്നാണ് ജീന്‍ കാരള്‍ മാനനഷ്ടക്കേസ് നല്‍കിയത്. വിധി വരും മുമ്പ് ട്രംപ് കോടതിയില്‍ […]

Read More
 വയനാട്ടില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കടുവ കുടുങ്ങി; ബത്തേരിയില്‍ കരടി

വയനാട്ടില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കടുവ കുടുങ്ങി; ബത്തേരിയില്‍ കരടി

വയനാട് കൊളഗപ്പാറ ചൂരിമല ബീനാച്ചി എസ്റ്റേറ്റില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കടുവ കുടുങ്ങി. വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ആക്രമണം പതിവായതോടെയാണ് ബീനാച്ചി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ കടുവയുടെ ആക്രമണത്തില്‍ പശു ചത്തിരുന്നു.ഒരു മാസത്തിനിടെ നാലാമത്തെ വളര്‍ത്തുമൃഗമാണ് കടുവയുടെ ആക്രമണത്തില്‍ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കിയത്. അതിനിടെ ബത്തേരി ടൗണില്‍ രാത്രി 11 മണിയോടെ കരടിയെ കണ്ടതായി നാട്ടുകാര്‍. റോഡിലൂടെ കരടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബത്തേരി കോടതി വളപ്പില്‍ […]

Read More
 ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തു; ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം തേടി യുവതി

ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തു; ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയില്‍; വിവാഹമോചനം തേടി യുവതി

ഭോപ്പാല്‍: ഹണിമൂണിന് അയോദ്ധ്യയിലും വാരണാസിയിലേക്കും കൊണ്ടുപോയതിന് പിന്നാലെ വിവാഹ മോചനം തേടി യുവതി. ഗോവയിലേയ്ക്ക് ഹണിമൂണ്‍ പോകാമെന്നായിരുന്നു ഭര്‍ത്താവിന്റെ വാഗ്ദാനം എന്നാല്‍ പിന്നീട് ഭാര്യയുടെ അഭിപ്രായം തേടാതെ അതില്‍ മാറ്റം വരുത്തുകയായിരുന്നു. ഗോവയില്‍ ഹണിമൂണ്‍ വാഗ്ദാനം ചെയ്തെങ്കിലും പകരം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയി എന്നാരോപിച്ച് ഭോപ്പാല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുന്നത്. ദമ്പതികളുടെ യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് കേസ് കുടുംബ കോടതിയിലെത്തിയത്. ഫ്രീ പ്രസ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Read More
 ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണം; എന്‍ഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടര്‍ നിരസിച്ചു

ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണം; എന്‍ഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടര്‍ നിരസിച്ചു

ഇടുക്കി: ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടന്നിരുന്നത്. ഗാര്‍ഹികേതര ആവശ്യത്തിനാണ് നാല് നില കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയാണ് നിരസിച്ചത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും നിര്‍ദ്ദേശം. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റിലാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരുന്നത്. കുമളി- മൂന്നാര്‍ റോഡരികിലായിരുന്നു […]

Read More