പെന്‍ഷന്‍ മുടങ്ങി; ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കോഴിക്കോട് കലക്ട്രേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം

പെന്‍ഷന്‍ മുടങ്ങി; ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കോഴിക്കോട് കലക്ട്രേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കലക്ട്രേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടില്‍ ഭിന്നശേഷിക്കാരന്‍ കൂടിയായ വളയത്ത് ജോസഫ് എന്ന 74 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമയി ഇദ്ദേഹത്തിന് പെന്‍ഷന്‍ മുടങ്ങിയിരുന്നു. പെന്‍ഷന്‍ […]

Read More
 വിനായകന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

വിനായകന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തൃശൂര്‍: ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തില്‍ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ എസ്.സി. എസ്.ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മര്‍ദനത്തിന് പിന്നാലെയാണ് വിനായകന്റെ മരണമെന്ന് ചൂണ്ടിക്കാട്ടി വിനായകന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. ക്രൈംബ്രാഞ്ചാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താതെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത് ഇതിനെതിരെയാണ് വിനായകന്റെ പിതാവ് ഹരജി നല്‍കിയത്. 2017 ജൂലൈയിലായിരുന്നു വിനായകന്റെ മരണം. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. […]

Read More
 ഇന്ത്യ മുന്നണിവിട്ട് മമത ബാനര്‍ജി; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും

ഇന്ത്യ മുന്നണിവിട്ട് മമത ബാനര്‍ജി; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും

കൊല്‍ക്കത്ത: ഇന്ത്യ മുന്നണിവിട്ട് മമത ബാനര്‍ജി. തൃണമൂല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കും. താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്ന് മമത ബാനര്‍ജി. ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ബംഗാളിലൂടെയുള്ള ന്യായ് യാത്ര അറിയിച്ചില്ല. കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്ന് മമത ബാനര്‍ജി. മമത ബാനര്‍ജി അവസരവാദിയാണെന്നും മമതയുടെ പിന്തുണയില്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ തീരുമാനം

Read More
 ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന് അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നത്.

Read More
 എ.പി.പിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

എ.പി.പിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. വിഷയത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം നീതിയുക്തമാകില്ലെന്ന ആശങ്ക അഭിഭാഷകരും ഉന്നയിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് പൂര്‍ണ രൂപത്തില്‍:മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും സഹിക്കാനാകാതെ കൊല്ലം […]

Read More
 കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയിലേക്ക്

കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയിലേക്ക്

കാസര്‍ഗോഡ് കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയില്‍ ചേരുന്നു. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണന്‍ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കാസര്‍ഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കെ കെ നാരായണന്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എന്‍കെബിഎം […]

Read More
 യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നാളെ മുതല്‍; രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്

യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നാളെ മുതല്‍; രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉപാധികളോട് കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവത്തിന് ഇതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 29 നാണ് ലീഗുമായി ചര്‍ച്ച നടക്കുക. 30 ന് ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, […]

Read More
 വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ അരി കടത്തി; നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ അരി കടത്തി; നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: മൊറയൂര്‍ വി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നാല് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ ,ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി.കണക്കില്‍പെടാത്ത അരി സ്‌കൂളില്‍ നിന്ന് മറിച്ചുവില്‍ക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍. രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകള്‍ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള […]

Read More
 റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ചു; കന്യാസ്ത്രീ മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ചു; കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ തൃശുര്‍ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

Read More
 കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

ബെംഗളൂരു മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. 28 വയസുകാരി ദീപിക വി ഗൗഡയാണ് മരിച്ചത്. ഭര്‍ത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ദീപിക സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഭര്‍ത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണില്‍ വിളിക്കുകയും, സ്വിച്ച് ഓഫ് ആയി കാണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചക്ക് 12 നു തന്നെ ദീപിക സ്‌കൂളില്‍ നിന്ന് മടങ്ങിയെന്നാണ് […]

Read More