കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊയിലാണ്ടി വിയ്യൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന് പരിക്കേറ്റു. പരിക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു. ഇന്നലെ രാത്രി 11.45ടെയാണ് സംഭവം. കണ്ണൂരില്‍ നിന്നടക്കമുള്ള എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

Read More
 ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്ക് പരിക്ക്; കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്ക് പരിക്ക്; കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

തൃശൂര്‍: മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍. മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. കുട്ടികളെ ഗുരുതരപരിക്കുകളോടെ ആശുത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി […]

Read More
 മാനന്തവാടിയില്‍ കരടിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

മാനന്തവാടിയില്‍ കരടിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

മാനന്തവാടി : വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ രാത്രി വൈകിയും വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More
 പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി അയോധ്യ; പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുഖ്യ യജമാനന്‍’; കനത്ത സുരക്ഷ

പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങി അയോധ്യ; പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മുഖ്യ യജമാനന്‍’; കനത്ത സുരക്ഷ

അയോധ്യയില്‍ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനന്‍’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. […]

Read More
 കരിപ്പൂരില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

കരിപ്പൂരില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദില്‍ നിന്നാണ് 1500 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത് . ബാഗേജില്‍ ഇലക്ട്രിക് ഉണ്ണിയപ്പനിര്‍മ്മാണ പാത്രത്തിനുള്ളില്‍ ഡിസ്‌കിന്റെ ആകൃതിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

Read More
 ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണം; എറണാകുളം സ്വദേശി പിടിയില്‍

ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണം; എറണാകുളം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. സൂരജ് സന്തോഷിനെ ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകള്‍ […]

Read More
 മുഈനലി തങ്ങള്‍ക്ക് വധ ഭീഷണി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്

മുഈനലി തങ്ങള്‍ക്ക് വധ ഭീഷണി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ആവശ്യപ്പെട്ടു.സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഭീരുക്കളാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏത് തരത്തിലുള്ള സംരക്ഷണം നല്‍കാനും യൂത്ത് ലീഗിന് സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി വരുമെന്നായിരുന്നു മുഈനലി തങ്ങള്‍ക്ക് […]

Read More
 വീടിന്റെ പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം; കണ്ടെത്തിയത് തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും

വീടിന്റെ പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം; കണ്ടെത്തിയത് തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും

തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസമായി ഇവിടെ നിര്‍മാണം നടക്കുകയാണ്. ഈ സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറമെനിന്ന് കൊണ്ടുവന്ന് തള്ളിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read More
 വടകരയില്‍ അമ്മയും രണ്ടു കുട്ടികളും കിണറില്‍ വീണ് മരിച്ച നിലയില്‍

വടകരയില്‍ അമ്മയും രണ്ടു കുട്ടികളും കിണറില്‍ വീണ് മരിച്ച നിലയില്‍

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ അമ്മയും രണ്ടു കുട്ടികളും കിണറില്‍ വീണ് മരിച്ച നിലയില്‍. അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. കുട്ടികളെ ദേഹത്ത് കെട്ടി അഖില കിണറ്റില്‍ ചാടി എന്നാണ് സംശയം. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More
 ഇന്ത്യയില്‍നിന്ന് റഷ്യയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനില്‍ തകര്‍ന്നുവീണു.

ഇന്ത്യയില്‍നിന്ന് റഷ്യയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനില്‍ തകര്‍ന്നുവീണു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് റഷ്യയിലെ മോസ്‌കോയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനില്‍ തകര്‍ന്നുവീണു. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നത്. അഫ്ഗാന്‍ വാര്‍ത്ത ഏജന്‍സി ടോളോയാണ് വിവരം പുറത്തുവിട്ടത്. സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. വിമാനത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉസ്ബെക്കിസ്താന്‍ വഴി മോസ്‌കോയിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടര്‍ ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആറ് യാത്രക്കാരുമായി വന്ന റഷ്യന്‍ രജിസ്‌ട്രേഡ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായി […]

Read More