ജയ് ശ്രീറാം വിളിച്ച് ക്രിസ്ത്യന്‍ പള്ളിക്ക് മുകളില്‍ കാവിക്കൊടി കെട്ടി; കേസെടുക്കാതെ പോലീസ്

ജയ് ശ്രീറാം വിളിച്ച് ക്രിസ്ത്യന്‍ പള്ളിക്ക് മുകളില്‍ കാവിക്കൊടി കെട്ടി; കേസെടുക്കാതെ പോലീസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് മുകളില്‍ കാവിക്കൊടി കെട്ടി. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടിയത്. ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം വിളിച്ചെത്തി പള്ളിയിലെ കുരിശിന് മുകളില്‍ കാവിക്കൊടി കെട്ടുകയായിരുന്നുവെന്ന് പള്ളിയിലെ പാസ്റ്റര്‍ നാര്‍ബു അമലിയാര്‍ ക്വിന്റിനോട് പ്രതികരിച്ചു. ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം എത്തിയത്. മൂന്ന് മണിയോടെ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിയിലെത്തിയതെന്നും പാസ്റ്റര്‍ അറിയിച്ചു. ജാംബുവ ജില്ലയിലെ […]

Read More
 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കല്‍പറ്റ: കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പൂതാടി കോട്ടവയല്‍ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറില്‍ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നല്‍കിയതിനാണ് സുജ്ഞാനയ്‌ക്കെതിരെ കേസ് ചുമത്തിയത്. കഴിഞ്ഞയാഴ്ച കല്‍പറ്റ പോക്‌സോ കോടതിയില്‍ കീഴടങ്ങിയ സുരേഷ് റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന ദമ്പതികള്‍ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള […]

Read More
 ആക്രമണം അതിരൂക്ഷം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കടന്നു

ആക്രമണം അതിരൂക്ഷം; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കടന്നു

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു. വെടിവെയ്പ്പ്, വ്യോമാക്രമണം, ബോംബാക്രമണം എന്നിവയില്‍ വടക്കന്‍ ഗാസയിലെ ജബാലിയ മുതല്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് വരെ ചോരക്കളമായി മാറി. ഹമാസിനെ ലക്ഷ്യമിട്ട് ജബാലിയയിലെ അഭയാര്‍ത്ഥി ക്യാംപ് കേന്ദ്രീകരിച്ച ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 178 പേര്‍. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25, 105 ആയി ഉയര്‍ന്നു. അറുപത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. 9000ത്തോളം ഹമാസുകാരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസിനെ പൂര്‍ണമായും […]

Read More
 സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല; ലീഗ് സമസ്തയെ തകര്‍ക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പരാമര്‍ശം തള്ളി ജിഫ്രി തങ്ങള്‍

സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല; ലീഗ് സമസ്തയെ തകര്‍ക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പരാമര്‍ശം തള്ളി ജിഫ്രി തങ്ങള്‍

മലപ്പുറം: മുസ് ലിം ലീഗ് സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി സമസ്ത കേരള ജംഇയത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. ലീഗ് തകര്‍ക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ല. സമസ്തയെ ആരും തകര്‍ക്കുന്നതായി അറിയില്ല. മന്ത്രിയുടെ പ്രസ്താവനയില്‍ അദ്ദേഹത്തോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. സമസ്തയില്‍ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്നില്ല. സംഘടനയെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ആവേശഭരിതമായ പ്രവര്‍ത്തനമാണിത്. […]

Read More
 നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി; ആറ് വയസുകാരന്‍ മരിച്ചു

നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ചുകയറി; ആറ് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇരുചക്ര വാഹനത്തില്‍ ടോറസ് ലോറി ഇടിച്ചുകയറി ആറ് വയസുകാരന്‍ മരിച്ചു. മണലുവിശ സ്വദേശി ജിജിന്റെയും രേഷ്മയുടെയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് ലോറി ഇടിച്ചുകയറി അപകടമുണ്ടായത്. മൂത്ത മകന്‍ ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Read More
 ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു

ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു

പനാജി: ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു. ഗോവയിലെ ആഡംബര ഹോട്ടലിലെ മാനേജരായ ഗൗരവ് കത്യാറാണ്(29) ഭാര്യ ദിക്ഷ ഗംഗ്‌വാറിനെ(27) കൊലപ്പെടുത്തിയത്. സൗത്ത് ഗോവ ബീച്ചിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഭാര്യ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാന്‍ ഗൗരവ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ദമ്പതികള്‍ ദക്ഷിണ ഗോവയിലെ കാബോ-ഡി-രാമയിലെ രാജ്ബാഗ് ബീച്ചിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.”പ്രതി വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ കടല്‍ത്തീരത്തെ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി. വഴക്കിനുശേഷം കടലില്‍ […]

Read More
 പ്രതിഷ്ഠാ ചടങ്ങ്; അയോധ്യയിലെത്തി വന്‍ താരനിര

പ്രതിഷ്ഠാ ചടങ്ങ്; അയോധ്യയിലെത്തി വന്‍ താരനിര

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ബോളിവുഡ് താരങ്ങളും കായികതാരങ്ങളുമടക്കമുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു. അമിതാഭ് ബച്ചന്‍, രജനികാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനുപം ഖേര്‍, ജാക്കി ഷ്‌റോഫ്,സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മിതാലി രാജ് , അനില്‍ കുംബ്ലെ, സൈന നെഹ്വാള്‍, മാധുരി ദീക്ഷിത്, വിക്കി കൗശല്‍, കത്രീന കൈഫ്, ആലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍,കങ്കണ റനൗട്ട്, അനില്‍ അംബാനി, ബാബ രാംദേവ് എന്നിവര്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി എത്തിച്ചേര്‍ന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ഇവരെ […]

Read More
 ഇലന്തൂരിലെ നരബലി കേസ്; ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

ഇലന്തൂരിലെ നരബലി കേസ്; ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ഇലന്തൂര്‍ കാരംവേലി കടകംപള്ളി വീട്ടില്‍ ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്. സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു […]

Read More
 ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളേയും ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ദിനം

ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളേയും ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ദിനം

ഭുവനേശ്വര്‍: ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ഹിന്ദുത്വ വാദികള്‍ തീവച്ചു കൊലപ്പെടുത്തിയിട്ട് ഇന്ന് 25 വര്‍ഷം തികയുകയാണ്. മതപരിവര്‍ത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന സുവിശേഷകനെ കൊലപ്പെടുത്തിയത്. പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുള്ള തിമോത്തി എന്നീ രണ്ട് ആണ്‍മക്കളോടൊപ്പം വാഹനത്തില്‍ കിടന്നുറങ്ങിയപ്പോഴാണ് അര്‍ധരാത്രിയില്‍ വാഹനത്തിന് തീവച്ചത്. ഒഡീഷയിലെ ക്വഞ്ചാര്‍ ജില്ലയില്‍പ്പെടുന്ന മനോഹരപൂര്‍ ഗ്രാമത്തിലെ ഈ സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ മതേതര മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവംമാണിത്. […]

Read More
 മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടിരിക്കെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടിരിക്കെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്വാലിയിലെ ഹതായ്‌ഖേഡയില്‍ മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാമിനി എന്ന കുട്ടിയാണ് മരിച്ചത്. അമ്മയുടെ സമീപം കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോണ്‍ കൈയില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസന്‍പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍-ചാര്‍ജ് ധ്രുവേന്ദ്ര കുമാര്‍ […]

Read More