സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച്ചയും ചെയ്യില്ല; ‘മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്’; മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച്ചയും ചെയ്യില്ല; ‘മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്’; മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അഴിമതി നടത്താന്‍ സാധ്യത കുറവുള്ള മേഖലയാണ് സഹകരണ മേഖല. പക്ഷേ ചിലര്‍ ഈ പറഞ്ഞ ദുഷിച്ച പ്രവണതയില്‍ ഇരയാവുകയാണ് ഇത്തരക്കാരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി. ഒന്‍പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പുണ്ടായാല്‍ ആ സ്ഥാപനത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിന്റെ സഹകരണം മേഖലയെ ആകെയാണ് ഇത് ബാധിക്കുക. സഹകരണ മേഖലയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കൂടാ. […]

Read More
 പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരണം; പൊലീസ് സര്‍ജന്മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തും

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരണം; പൊലീസ് സര്‍ജന്മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തും

ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചതില്‍ വിദഗ്ധ പൊലീസ് സര്‍ജന്മാരുടെ സംഘം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കലക്ടര്‍. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കലക്ടറുടെ നിര്‍ദേശം. പഴവീട് ശരത് ഭവനില്‍ ശരത്തിന്റെ ഭാര്യ ആശ ആണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ആലപ്പുഴ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് യുവതി ഗുരുതരാവസ്ഥയിലായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു ആശയ്ക്ക് പ്രസവം നിര്‍ത്താനുള്ള […]

Read More
 പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; സംഭവം എറണാകുളത്ത്

പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; സംഭവം എറണാകുളത്ത്

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.

Read More
 ഇന്ത്യന്‍ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചു; മാലിദ്വീപില്‍ 14കാരന്‍ മരിച്ചു; പ്രസിഡന്റിനെതിരെ പ്രതിഷേധം

ഇന്ത്യന്‍ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചു; മാലിദ്വീപില്‍ 14കാരന്‍ മരിച്ചു; പ്രസിഡന്റിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ ജീവരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കുട്ടിമരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ […]

Read More
 അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്; ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ച് എയിംസ്

അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ്; ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ച് എയിംസ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് നാളെ ഉച്ചവരെ നല്‍കിയ അവധി പിന്‍വലിച്ച് എയിംസ്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പിന്നീട് നടത്തും. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി പിന്‍വലിച്ചത്. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് അവധിയെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും […]

Read More
 മണിപ്പുരിന്റെ വികസനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു; സംസ്ഥാന രൂപീകരണ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മണിപ്പുരിന്റെ വികസനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു; സംസ്ഥാന രൂപീകരണ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മണിപ്പുര്‍ സംസ്ഥാനദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പുരിന്റെ വികസനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് മണിപ്പുരെന്നും ആശംസാസന്ദേശത്തില്‍ മോദി പറഞ്ഞു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ ശക്തമായ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു.

Read More
 ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

പാലക്കാട്: ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂര്‍ മാത്തൂര്‍ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. 2012ലാണ് കൊടുവായൂര്‍ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വര്‍ഷത്തിനിടെ പല തവണ ഭര്‍തൃവീട്ടില്‍ നിന്നും സജിനക്ക് ദുരനുഭവം നേരിട്ടിരുന്നുവെന്ന് കുടുംബം പറയുന്നു . ഏറ്റവും ഒടുവില്‍ പീഡനം സഹിക്കവയ്യാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു. എന്നാല്‍, ഭര്‍ത്താവ് വീട്ടില്‍വന്ന് കരഞ്ഞു […]

Read More
 കുടുംബ പ്രശ്‌നം; നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദിച്ചു; പരാതി

കുടുംബ പ്രശ്‌നം; നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദിച്ചു; പരാതി

വളര്‍ത്തുമകള്‍ക്കെതിരെ പരാതിയുമായി നടി ഷക്കീല. വളത്തുമകളായ ശീതള്‍ തന്നെ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. തര്‍ക്കത്തില്‍ ഇടപെട്ട ഷക്കീലയുടെ അഭിഭാഷകയേയും ശീതള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയും ശീതളിനെതിരെ ചെന്നൈ കോയമ്പേട് പൊലീസില്‍ പരാതി സമര്‍പ്പിച്ചു. ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല, സഹോദര പുത്രിയായ ശീതളിനെ വളരെ ചെറിയ പ്രായം മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്. ഷക്കീലയെ മര്‍ദിച്ച ശേഷം ശീതള്‍ വീടുവിട്ടിറങ്ങിയെന്നും കോടമ്പാക്കത്തുള്ള തന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ശീതളും മാതാവും സഹോദരിയും […]

Read More
 കാട്ടുപോത്ത് ആക്രമണം; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കാട്ടുപോത്ത് ആക്രമണം; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും. ഇന്നലെ കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു. കരിയാത്തംപാറ കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞിന്റെ പരിക്കും […]

Read More
 അച്ഛന്‍ കല്ലുപയോഗിച്ച് മര്‍ദിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

അച്ഛന്‍ കല്ലുപയോഗിച്ച് മര്‍ദിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

കോഴിക്കോട്: പിതാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. പാലാഴി മീത്തല്‍ സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24 നാണ് മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ രാജേന്ദ്രന്‍ കല്ല് ഉപയോഗിച്ച് മകന്റെ തലയ്ക്ക് അടിച്ചത് . പിതാവ് രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.

Read More