പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികം; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികം; പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവും കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പൊന്മഞ്ചേരി രാഘവന്‍ എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു ജനതാദള്‍ – ആര്‍ ജെ ഡി പിലാശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കേരള അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ആര്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സജിത്ത് എം സ്വാഗതവും ബിനു ടി പി അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത അനുസ്മരണയോഗത്തില്‍ ഇളമന ഹരിദാസ്, […]

Read More
 മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; കെ എസ് യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; വധശ്രമത്തിന് കേസ്

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; കെ എസ് യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; വധശ്രമത്തിന് കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കെ.എസ്.യു പ്രവര്‍ത്തകനും എം.എ മലയാളം വിദ്യാര്‍ഥിയുമായ അമല്‍, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ വധശ്രമത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. നാസര്‍ അബ്ദുല്‍ റഹ്‌മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. […]

Read More

വിലക്ക് ലംഘിച്ച് തൃശൂരില്‍ ടിഎന്‍ പ്രതാപനായി വീണ്ടും ചുമരെഴുത്ത്

തൃശ്ശൂര്‍: വിലക്ക് ലംഘിച്ച് തൃശൂരില്‍ ടിഎന്‍ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂര്‍ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെന്ററില്‍ എഴുതിയ ചുവരെഴുത്ത് ടി എന്‍ പ്രതാപന്‍ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ ചുവരെഴുതരുതെന്ന് നേതൃത്വം നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് എളവള്ളിയില്‍ പുതിയ ചുവരെഴുതിയത് പ്രത്യക്ഷപ്പെട്ടത്.

Read More
 എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല; രഹസ്യാന്വേഷണം; റിപ്പോര്‍ട്ട്

എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല; രഹസ്യാന്വേഷണം; റിപ്പോര്‍ട്ട്

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമര്‍ശനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയില്‍ ഉള്‍പ്പെടെ എം.ടിയുടെ ഭരണകൂട വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവന്‍ നായര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്.

Read More
 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിക്കേസ് പ്രതി ജയില്‍ ചാടിയ കേസ്; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിക്കേസ് പ്രതി ജയില്‍ ചാടിയ കേസ്; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിക്കേസ് പ്രതി ജയില്‍ ചാടിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷാദിനെ വെല്‍ഫെയര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ ഗുരുതര വീഴ്ചയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിയെ നിരീക്ഷിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തവനൂര്‍ ജയില്‍ സൂപ്രണ്ട് വി.വിജയകുമാര്‍ ജയില്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഹരിക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹര്‍ഷാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ജയില്‍ ചാടിയത്. പുറം ജോലിക്കും വെല്‍ഫെയര്‍ ഡ്യൂട്ടിക്കും ശിക്ഷാകാലാവധി കഴിയാറായ തടവുകാരെയാണ് നിയോഗിക്കുകയെന്നിരിക്കെ ഒന്‍പത് വര്‍ഷം ശിക്ഷ […]

Read More
 യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

കൊച്ചി: യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. എറണാകുളം മുടിയ്ക്കല്‍ സ്വദേശി അജാസ് ആണ് പിടിയിലായത്. റോഡില്‍ വെച്ചാണ് യുവതിയോട് മോശമായി പെരുമാറിയത്. ബസ്സില്‍ വച്ച് സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി ഹാര്‍ബര്‍ സ്റ്റേഷനിലും കേസുള്ളതായി പൊലീസ് അറിയിച്ചു.

Read More
 പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും മര്‍ദനമേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും മര്‍ദനമേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പാറശാലയില്‍ പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സൈനികനും സഹോദരനും മര്‍ദനമേറ്റു. പരുക്കേറ്റ സൈനികന്‍ സിനുവിനെയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായ സിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More
 ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍; 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും

ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍; 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലെ പര്യടനം ഇന്ന് ആരംഭിക്കും. 8 ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും. നാഗാലാന്‍ഡിലെ തുളിയില്‍ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. നേരത്തെ യാത്രയെ തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. യാത്രയുടെ ഭാഗമായ കണ്ടെയ്നര്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടുകള്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാല്‍ അസം മുഖ്യമന്ത്രി […]

Read More
 മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു; ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു; ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.നാസര്‍ അബ്ദുല്‍ റഹ്‌മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

Read More
 ജെല്ലിക്കെട്ട് മത്സരത്തിനിടെ രണ്ട് മരണം; 70 പേര്‍ക്ക് പരിക്കേറ്റു

ജെല്ലിക്കെട്ട് മത്സരത്തിനിടെ രണ്ട് മരണം; 70 പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് മരണം. 70 പേര്‍ക്ക് പരിക്കേറ്റു. വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരാളുമാണ് മരിച്ചത്. ജില്ലാ കളക്ടര്‍ ആശാ അജിത്, മണ്ഡലം എം.പി കാര്‍ത്തി പി.ചിദംബരം, ഡി.എം.കെ മന്ത്രി പെരിയകറുപ്പന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ 271 കാളകളും 81 വീരന്മാരുമാണ് പങ്കെടുത്തത്. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട് മത്സരം കാണാന്‍ വന്‍ […]

Read More