പൂജപ്പുര ജയിലിന് മുന്നിലെ സ്വീകരണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്; അന്യായമായി സംഘംചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി

പൂജപ്പുര ജയിലിന് മുന്നിലെ സ്വീകരണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്; അന്യായമായി സംഘംചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ സ്വീകരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്. അന്യായമായി സംഘംചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ, 9 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മിനിഞ്ഞാന്നാണ് രാഹുല്‍ മോചിതനായത്. ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ജയിലിനു പുറത്ത് പുഷ്പവൃഷ്ടിയും തുറന്ന വാഹനത്തിലെ യാത്രയുമായി സ്വീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും ഡിജിപി ഓഫിസ് മാര്‍ച്ച് കേസിലുമാണ് […]

Read More
 നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍നടപടി; അദാലത്ത് സംഘടിപ്പിച്ചു

നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍നടപടി; അദാലത്ത് സംഘടിപ്പിച്ചു

നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ 1,986 നിവേദനങ്ങളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. ഇതില്‍ 886 എണ്ണം വീടുകള്‍ ലഭിക്കുന്നതിനും 230 എണ്ണം എഞ്ചിനീയറിംങ് വിംഗിലുള്ളതും 68 എണ്ണം ആരോഗ്യ വിഭാഗത്തിലുള്ളതുമാണ്. പ്ലാനിംഗ് വിഭാഗത്തില്‍ 124 എണ്ണവും എലത്തൂര്‍ സോണില്‍ 72, ബേപ്പൂര്‍ സോണില്‍ 97, […]

Read More
 ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡ് ഉള്ളതിനാല്‍ പേരാമ്പ്രയില്‍ നിന്ന് വടകരയിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, കെ രതീഷ്, […]

Read More
 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53 വയസുകാരനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരള്‍ പകുത്ത് നല്‍കിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രോഗിയെ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം എട്ടിനായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി […]

Read More
 പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു; ആളുകള്‍ പരിഭ്രാന്തരായി ഓടി; ലക്ഷങ്ങളുടെ നഷ്ടം

പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു; ആളുകള്‍ പരിഭ്രാന്തരായി ഓടി; ലക്ഷങ്ങളുടെ നഷ്ടം

തൃശൂര്‍: കൈപ്പറമ്പില്‍ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആന ഇടയുന്നത്. ആന ഇടഞ്ഞതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. ആളുകള്‍ കൂട്ടമായതോടുകൂടി പലരും താഴെ വീഴുകയും ചവിട്ടേറ്റും പരിക്കേല്‍ക്കുകയായിരുന്നു.

Read More
 വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ല; മുന്നറിയിപ്പുമായി മാര്‍ റഫേല്‍ തട്ടില്‍

വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ല; മുന്നറിയിപ്പുമായി മാര്‍ റഫേല്‍ തട്ടില്‍

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റഫേല്‍ തട്ടില്‍. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ല. വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ലെന്നും, സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയില്‍ വേണം കുര്‍ബാന അര്‍പ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കൂദാശാ കര്‍മ്മത്തിനിടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ പ്രതികരണം.

Read More
 തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത; വി ഡി സതീശന്‍

തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിന് സാധ്യത; വി ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍, തൃശ്ശൂര്‍ സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സതീശന്‍ കുറ്റപ്പെടുത്തി. എക്‌സാലോജിക്കിനെതിരായ ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായെന്നും സതീശന്‍ ആരോപിച്ചു. എക്‌സാലോജിക്ക് വാദം തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയില്ല. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐ, ഇ.ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം […]

Read More
 എക്‌സാലോജിക്ക് അന്വേഷണവും ലാവ്‌ലിന്‍പോലെ ഫ്രീസറിലേക്കെന്ന് കെ സുധാകരന്‍ എംപി

എക്‌സാലോജിക്ക് അന്വേഷണവും ലാവ്‌ലിന്‍പോലെ ഫ്രീസറിലേക്കെന്ന് കെ സുധാകരന്‍ എംപി

ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴവും കോണ്‍ഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി അപ്രതീക്ഷിതമായി എത്തി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ പിണറായിയുടെ മുഖത്ത് ഭയഭക്തി ബഹുമാനങ്ങള്‍ ഓളം വെട്ടി. മോദി പിണറായിയെ ചേര്‍ത്തുപിടിച്ചത് ഏറ്റവും വിശ്വസ്തനോടെന്നപോലെയാണ്. അനധികൃത എക്‌സാലോജിക് ഇടപാടും അതിന്റെ പ്രത്യാഘാതങ്ങളും പിണറായിയെ ഓടിയെത്താനും താണുവണങ്ങാനും പ്രേരിപ്പിച്ചു. തുടര്‍ന്ന് എക്‌സാലോജിക് പണമിടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആര്‍ഒസിയുടെ റിപ്പോര്‍ട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു വിട്ട് […]

Read More
 ഇറാനെതിരെ തിരിച്ചടിച്ച് പാക്കിസ്ഥാന്‍; ആക്രമണത്തില്‍ കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഇറാനെതിരെ തിരിച്ചടിച്ച് പാക്കിസ്ഥാന്‍; ആക്രമണത്തില്‍ കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി പ്രത്യാക്രമണം നടത്തി പാകിസ്ഥാന്‍. ആക്രമണത്തില്‍ നാല് കുട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ […]

Read More
 വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാന് കുത്തേറ്റിരുന്നു. പരുക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി – കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാടകപരിശീലനവുമായി ബന്ധപ്പെട്ട് രാത്രി ക്യാംപസിനുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികളുമായി സംസാരിക്കവെ ഇരുപതോളം പേര്‍ മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ […]

Read More