കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്‌സ്

കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്‌സ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി. രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റില്‍ കുടുങ്ങിയത്. യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാരികളെത്തി ക്ലോസറ്റില്‍ നിന്ന് കാല് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് യുവതിയെ രക്ഷിച്ചത്. ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയുടെ […]

Read More
 സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ഇതോടെ കഴിഞ്ഞ ഒന്‍പത് ദിവസമായി ജയിലില്‍ തുടരുന്ന രാഹുലിന് പുറത്തിറങ്ങാം.

Read More
 ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസ്; മുഖ്യപ്രതിയെ കോഴിക്കോട്ടെ കോടതിയില്‍ ഹാജരാക്കി

ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസ്; മുഖ്യപ്രതിയെ കോഴിക്കോട്ടെ കോടതിയില്‍ ഹാജരാക്കി

കോഴിക്കോട്: ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശല്‍ ഷായെ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സി.ജെ.എം കോടതിയിലാണു പ്രതിയെ എത്തിച്ചത്. തിഹാര്‍ ജയിലിലായിരുന്ന പ്രതിയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെത്തിച്ചത്. കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനില്‍നിന്നാണ് ഇയാള്‍ 40,000 രൂപ തട്ടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണു സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. വിഡിയോ കോളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടായിരുന്നു തട്ടിപ്പ്. കേസിലെ മറ്റു പ്രതികളും നേരത്തെ പിടിയിലായിട്ടുണ്ട്. നഷ്ടമായ തുക […]

Read More
 കൊച്ചിയില്‍ നാലായിരം കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചിയില്‍ നാലായിരം കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് നേരിട്ട് എത്തിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ നിന്ന് രാജ്യത്തിനാകെ സമര്‍പ്പിക്കുന്ന പദ്ധതികള്‍ അഭിമാനകരമാണ്. ‘മേക് ഇന്‍ ഇന്ത്യ’യിലെ അഭിവാജ്യ […]

Read More
 കുരിക്കത്തൂര്‍ കെ സ്റ്റോര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുരിക്കത്തൂര്‍ കെ സ്റ്റോര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് കുരിക്കത്തൂരില്‍ കെ സ്റ്റോര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. റേഷന്‍ കടകളുടെ പശ്ചാത്തല സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കിയും സപ്ലൈകോ, മില്‍മ എന്നിവയുടെ […]

Read More
 ഒട്ടകപ്പുറത്ത് വരന്‍;കല്യാണ ആഘോഷം അതിരുവിട്ടു; പൊലീസ് കേസെടുത്തു

ഒട്ടകപ്പുറത്ത് വരന്‍;കല്യാണ ആഘോഷം അതിരുവിട്ടു; പൊലീസ് കേസെടുത്തു

കണ്ണൂര്‍: ഒട്ടകപ്പുറത്ത് വരന്‍, നടുറോഡില്‍ പടക്കം പൊട്ടിക്കലും ബാന്‍ഡ് മേളവും, കല്യാണ ആഘോഷം അതിരുവിട്ടതോടെ വരനെതിരെ പൊലീസ് കേസെടുത്തു.വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Read More
 കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു. അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. അമ്പത്തിയാറാം മൈലില്‍ അയ്യപ്പ കോളേജിന് സമീപം നിയന്ത്രണം വിട്ട ബസ് റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ ഏഴുയാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Read More
 ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല; നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനം കൊണ്ട് ബിജെപിക്ക് ഒരുഗുണവും ഉണ്ടാവില്ല; വി.ഡി സതീശന്‍

ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല; നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനം കൊണ്ട് ബിജെപിക്ക് ഒരുഗുണവും ഉണ്ടാവില്ല; വി.ഡി സതീശന്‍

നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശനം കൊണ്ട് ബിജെപിക്ക് ഒരുഗുണവും ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘ബിജെപി കേരളത്തില്‍ അപ്രസ്‌കതമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. മോദിയുടെ വിദ്വേഷ ക്യാമ്പയിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ല.കേരളത്തിലെ ജനങ്ങളിലുള്ള വിശ്വാസമാണത്..’സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി.ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി.

Read More
 കാസര്‍കോട് ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കാസര്‍കോട് ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കാസര്‍കോട്: പടന്നയില്‍ ഒന്നര വയസുകാരനടക്കം നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഒന്നര വയസുകാരന്‍ ബഷീര്‍, ഗാന്ധര്‍വ്, നിഹാന്‍, എ.വി മിസ്രിയ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബഷീറിനെ നായ ആക്രമിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടയാണ് മറ്റ് കുട്ടികള്‍ക്ക് കടിയേറ്റത്. ബഷീറിനെ പരിയാരം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പടന്നയിലെ വിവിധ പ്രദേശങ്ങളിലായി ഇന്നലെ വൈകിട്ടായിരുന്നു തെരുവ് നായകളുടെ ആക്രമണം.

Read More
 കൊല്ലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചല്‍ വടമണില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read More