കൊച്ചിയില്‍ 4000 കോടിയുടെ പദ്ധതികള്‍ നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചിയില്‍ 4000 കോടിയുടെ പദ്ധതികള്‍ നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക. കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല […]

Read More
 ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍; നാളെ അസമില്‍

ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍; നാളെ അസമില്‍

കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാലാം ദിനത്തില്‍. നാഗാലാന്‍ഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്ന് രാത്രി അസമിലെത്തും. എട്ട് ദിവസമാണ് അസമിലെ യാത്ര. മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ആരംഭിച്ച യാത്ര 257 കിലോമീറ്റര്‍ സഞ്ചരിച്ച് 5 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. വിവിധ ഗോത്രവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. നാഗാലാന്‍ഡിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഉള്‍പ്പെടെ പറഞ്ഞാണ് യാത്ര. നാഗാലാന്‍ഡിലെ വിവിധ ഇടങ്ങളില്‍ വലിയ സ്വീകരണം യാത്രക്ക് ലഭിക്കുന്നുണ്ട്.സ്ത്രീകളും […]

Read More
 കൃഷിയിടത്തില്‍ കെട്ടിയ പശുവിനെ പുലി ആക്രമിച്ച് കൊന്നു; ആശങ്ക

കൃഷിയിടത്തില്‍ കെട്ടിയ പശുവിനെ പുലി ആക്രമിച്ച് കൊന്നു; ആശങ്ക

പാലക്കാട്: അട്ടപ്പാടി ആനക്കല്ലില്‍ കൃഷിയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിച്ച് കൊന്നു. ആനക്കല്‍ സ്വദേശി ശശിയുടെ പശുവിനെയാണ് ഇന്നലെ വൈകിട്ട് പുലി ആക്രമിച്ചത്. പശുവിന്റെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞത്. കഴിഞ്ഞയാഴ്ച അഗളി കോട്ടമേടിന് സമീപം ആട്ടിന്‍ കുട്ടിയെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഒരുമാസത്തിനിടെ അട്ടപ്പാടിയില്‍ മാത്രം അഞ്ചിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Read More
 സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായി; പങ്കെടുത്ത് പ്രധാനമന്ത്രി; ചടങ്ങിനെത്തി താരനിര

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയായി; പങ്കെടുത്ത് പ്രധാനമന്ത്രി; ചടങ്ങിനെത്തി താരനിര

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാര്‍ക്ക് വിവാഹ മാല എടുത്ത് നല്‍കിയത്. ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയത് വന്‍ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, നടന്‍ മോഹന്‍ലാല്‍, തെന്നിന്ത്യന്‍ താരം ഖുശ്ബു, ജയറാം, സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Read More
 പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ക്ഷേത്രനഗരി

പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ക്ഷേത്രനഗരി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരായവര്‍ക്ക് പ്രധാനമന്ത്രി ആശംസ നല്‍കി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വര്‍ണ തളിക നല്‍കികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാര്‍ […]

Read More
 പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം; പരിഷ്‌കരണം പത്ത് വര്‍ഷത്തിന് ശേഷം; മന്ത്രി വി ശിവന്‍കുട്ടി

പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം; പരിഷ്‌കരണം പത്ത് വര്‍ഷത്തിന് ശേഷം; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്. ഏകകണ്ഠമായാണ് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. […]

Read More
 പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം; മോദിയെ വെല്ലുവിളിച്ച് ടി.എന്‍ പ്രതാപന്‍

പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം; മോദിയെ വെല്ലുവിളിച്ച് ടി.എന്‍ പ്രതാപന്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൃശൂരില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് എം.പി ടി.എന്‍ പ്രതാപന്‍. ‘നരേന്ദ്ര മോദിയെ നേരിടാന്‍ തൃശൂരിലെ യു.ഡി.എഫ് സജ്ജമാണ്. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് തൃശൂരിലെ മത്സരം. മണിപ്പൂരിലെ വിശ്വാസികളുടെ വേദന മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ സ്ഥലം തൃശൂരാണ്. മണിപ്പൂരിലെ വിശ്വാസികളുടെ വേദനക്ക് ആദ്യ മറുപടി തൃശൂരിലായിരിക്കും..’ ടി.എന്‍.പ്രതാപന്‍ പറഞ്ഞു. അതേസമയം, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.

Read More
 ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കള്‍; വീഡിയോ വൈറല്‍; ദമ്പതികളെ തപ്പി പോലീസ്

ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കള്‍; വീഡിയോ വൈറല്‍; ദമ്പതികളെ തപ്പി പോലീസ്

ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ഈ സ്‌നേഹപ്രകടനം. വീഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More
 ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുകയാണ്; ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട; എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുകയാണ്; ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട; എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

ആലപ്പുഴ: പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാര്‍ ഷോ കാണിക്കുന്നു. ചിലര്‍ക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണ് എന്നും അദ്ദേഹം പറഞ്ഞു. ‘ എത്ര വലിയ ആളാണെങ്കിലും എംടി പറയുന്നു എന്ന മട്ടില്‍ പ്രതികരിച്ച സാഹിത്യകാരന്മാര്‍ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്‌നങ്ങളില്‍ എടുത്തിട്ടുള്ള ചരിത്രപരമായ […]

Read More
 നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതികള്‍ അറസ്റ്റില്‍

നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ജി കാപിറ്റല്‍ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവര്‍ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിക്ക് 20 ലക്ഷം രൂപ നഷ്ടമായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനല്‍കി. പിന്നീട് നാലു ലക്ഷം […]

Read More