കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ചാടിയത് ആസൂത്രിതം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ചാടിയത് ആസൂത്രിതം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ചാടിയത് ആസൂത്രിതമായിട്ട് എന്ന് തെളിഞ്ഞു. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് ജയില്‍ ചാടിയത്. ജയില്‍ചാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി ജയിലിന് പുറത്ത് കാത്ത് നിന്ന ബൈക്കില്‍ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

Read More
 കനോലി കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

കനോലി കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കനോലി കനാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്കക്ക് സമീപമാണ് 45 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദ്ദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Read More
 പ്രധാനമന്ത്രി കേരളത്തില്‍; തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും; ഇന്ന് സുരക്ഷ പരിശോധന

പ്രധാനമന്ത്രി കേരളത്തില്‍; തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും; ഇന്ന് സുരക്ഷ പരിശോധന

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. കൊച്ചിയില്‍ ഉള്‍പ്പെടെ രണ്ടു ദിവസത്തെ പരിപാടികളാണ് മോദിയ്ക്ക് കേരളത്തിലുള്ളത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് തൃപ്രയാറിലേക്ക് എത്തുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും. അതേ സമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും […]

Read More
 ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പഴവീട് ചിറയില്‍ അഖില്‍ രാജ്(28) ആണ് മരിച്ചത്. മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍. ഇന്ന് രാവിലെ മത്സ്യക്കുളം വറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read More
 സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍; സിംഹാസനം ഒഴിയൂ; എം മുകുന്ദന്‍

സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍; സിംഹാസനം ഒഴിയൂ; എം മുകുന്ദന്‍

കോഴിക്കോട് : എംടിക്ക് പിന്നാലെ രാഷ്ട്രീയമായ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും. കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്.  സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുകുന്ദന്റെ വിമര്‍ശനം. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. നമുക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് വോട്ടു ചെയ്യുക എന്നുള്ളതാണ്. വോട്ടു ചെയ്തു കൊണ്ട് ചോരയുടെ പ്രാധാന്യം […]

Read More
 വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു

വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. 80 ശതമാനത്തോലം പൊള്ളലേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് ബിജുവിനെ പുറത്തെടുത്തത്. പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Read More
 എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം; എം വി ഗോവിന്ദന്‍

എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്പനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവസരവാദ നിലപാടാണ്. അന്വേഷണം നടക്കട്ടെ. അത് കഴിഞ്ഞ് പറയാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം. എക്സാലോജിക് സിപിഐഎമ്മിന് ബാധ്യതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം […]

Read More
 കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് മലപ്പുറം പൊലീസ്

കൈവെട്ട് പരാമർശം: സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് മലപ്പുറം പൊലീസ്

മലപ്പുറം: സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് ഉണ്ടാവുമെന്ന പരാമര്‍ശത്തില്‍ സംഘടനാ വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്തു. ഐപിസി 153 ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്തത്. അഷ്റഫ് കളത്തില്‍ എന്നയാളുടെ പരാതിയിലാണ് കേസ്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്നാണ് സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം. മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ല. സമസ്തയുടെ നേതാക്കളെ കൊച്ചാക്കാന്‍ ശ്രമിച്ചാല്‍ […]

Read More
 സെക്കുലര്‍ നിലപാടുകാരെ അവാര്‍ഡ് നല്‍കി അംഗീകരിക്കേണ്ട അവസ്ഥ; മന്ത്രി പി.രാജീവ്

സെക്കുലര്‍ നിലപാടുകാരെ അവാര്‍ഡ് നല്‍കി അംഗീകരിക്കേണ്ട അവസ്ഥ; മന്ത്രി പി.രാജീവ്

കോഴിക്കോട്: സെക്കുലര്‍ നിലപാട് സ്വീകരിക്കുന്നവരെ അവാര്‍ഡ് നല്‍കി അംഗീകരിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ 7 മത് എക്‌സലന്‍സ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു സംസാരിക്കുക കയായിരുന്നു അദ്ദേഹം. മണിശങ്കര്‍ അയ്യര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മതേതരത്വത്തോടുള്ള എന്റെ ചിന്തകളും കാഴ്ചപാടുകളുമാണ് എം.ഇ.എസ് എടുത്തിട്ടുളളതെന്ന് സെക്കുലര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ മതത്തിന്റെ പേരില്‍ മറ്റൊരാള്‍ക്കെതിരെ കൈ ഉയര്‍ത്തുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് […]

Read More
 അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ അനുസ്മരണം

അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ അനുസ്മരണം

കുന്ദമംഗലം: ബി.ജെ പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അഡ്വ: പി.വിജയകുമാര്‍, കെസി രാമകൃഷ്ണന്‍ എന്നിവരുടെ അനുസ്മരണം നടത്തി. ബി ജെ പി സംസ്ഥാന സമിതി അംഗം ടി.പി സുരേഷ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ പടനിലം അധ്യക്ഷം വഹിച്ച പരിപാടിയില്‍ ടി ചക്രായുധന്‍ , കെ സി രാജന്‍, പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. പി സിദാര്‍ത്ഥന്‍ സ്വാഗതവും രാജേഷ് കാരന്തൂര്‍ നന്ദിയും പറഞ്ഞു.

Read More