വര്യട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പില്‍ വനജാറാണി (58) നിര്യാതയായി; സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മനത്താനത്ത് തറവാട് ശ്മശാനത്തില്‍

വര്യട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പില്‍ വനജാറാണി (58) നിര്യാതയായി; സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മനത്താനത്ത് തറവാട് ശ്മശാനത്തില്‍

കുന്ദമംഗലം : വര്യട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പില്‍ രവിയുടെ ഭാര്യ വനജാറാണി (58) നിര്യാതയായി.പരേതനായ കുന്ദമംഗലം മുപ്പറക്കുന്നുമ്മല്‍എം.കെ ഗോപാലന്റെയും , വല്‍സലയുടെയും മകളാണ്.മക്കള്‍: അര്‍ച്ചന, അക്ഷയ . മരുമകന്‍: ശബരീശന്‍ (കോണ്‍ട്രാക്ടര്‍) സഹോദരങ്ങള്‍: സുഗുണ മുരളിധരന്‍ (മാളിക്കടവ്), ചന്ദ്രതാര ഷിബു(പാലത്ത്), പവിത്രന്‍ മുപ്രക്കുന്ന് (ഓട്ടോ ഡ്രൈവര്‍). സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മനത്താനത്ത് തറവാട് ശ്മശാനത്തില്‍.

Read More
 ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍

കുന്ദമംഗലം: സാഹോദര്യം പടരും സാമൂഹിക നീതി പുലരും എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദമംഗലം മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് ആയിഷ മന്ന പരിപാടി ഉദ്ഘാടനം ചെയ്തു. 2024 വര്‍ഷത്തേക്കുള്ള ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ആയി മുസ്അബ് അലവി, സെക്രട്ടറിയായി ഹദിയ ഹനാന, വൈസ് പ്രസിഡന്റ് ആയി വാരിസുല്‍ ഹഖ്, ജോയിന്റ് സെക്രട്ടറിയായി അഫ്ര തമന്ന എന്നിവരെ തിരഞ്ഞെടുത്തു. ജില്ല സെക്രട്ടറി ആയിഷ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. ഫ്രറ്റേണിറ്റി ദേശീയ […]

Read More
 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു; മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ശിവസേന ഷിന്ദേ പക്ഷത്തു ചേര്‍ന്നേക്കും

55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു; മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ശിവസേന ഷിന്ദേ പക്ഷത്തു ചേര്‍ന്നേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലേക്കാണ് അദ്ദേഹം പോകുന്നത് എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് മിലിന്ദ് ദേവ്റയുടെ രാജി. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണെന്നാണ് അദ്ദേഹം എക്‌സില്‍(ട്വിറ്റര്‍) കുറിച്ചത്. ‘പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ […]

Read More
 ചൂലൂരില്‍ നിന്ന് 4 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചൂലൂരില്‍ നിന്ന് 4 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: ചാത്തമംഗലം വെള്ളലശ്ശേരി ചൂലൂര്‍ റോഡില്‍ വയലോരം ബസ് സ്‌റ്റോപ്പിന് സമീപം വച്ച് 4 ഗ്രാം എംഎഡിഎംഎയുമായി യുവാവിനെ പിടികൂടി. മാന്നേത്ത് ചാലില്‍ അബ്‌ളുള്ളയുടെ മകന്‍ ഷഹിന്‍ ഷറഫ് എ പി (28)യെയാണ് കുന്ദമംഗലം എസ് ഐ അഭിലാഷ് ടി, എസ് സി പി ഒ അജിഷ്, സിപി ഒ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്ദമംഗലം എസ് എച്ച് ഒ (സി ഐ)ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു എംഡിഎംഎ. […]

Read More
 മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണയും ആലുവയില്‍ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തി. കെ. കരുണാകരന്‍ മന്ത്രി സഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോണ്‍ഗ്രസിലൂടെ വളര്‍ന്ന് കോണ്‍ഗ്രസിന്റെ നേത്യസ്ഥാനങ്ങളിലെത്തിയാളാണ്. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി […]

Read More
 ഹൈറിച്ച് മണി ചെയിനില്‍ വന്‍ തട്ടിപ്പ്; 1,630 കോടി രൂപയുടെ തട്ടിപ്പ്; കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് പോലീസ്

ഹൈറിച്ച് മണി ചെയിനില്‍ വന്‍ തട്ടിപ്പ്; 1,630 കോടി രൂപയുടെ തട്ടിപ്പ്; കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് പോലീസ്

കോഴിക്കോട്/തൃശൂര്‍: ഹൈറിച്ച് മണി ചെയിനില്‍ വന്‍ തട്ടിപ്പ്. 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. ചേര്‍പ്പ് എസ്.ഐ ശ്രീലാലന്‍ എസ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു വമ്പന്‍ കണ്ടെത്തല്‍. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് […]

Read More
 മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ മുന്നണി അധ്യക്ഷന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ മുന്നണി അധ്യക്ഷന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഇക്കാര്യം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരുവരും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും പങ്കിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

Read More
 ഹോട്ടല്‍ വ്യാപാരിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനമായിരുന്ന അമ്പലപ്പറമ്പില്‍ മുഹമ്മദ് ( 72 )നിര്യാതനായി

ഹോട്ടല്‍ വ്യാപാരിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനമായിരുന്ന അമ്പലപ്പറമ്പില്‍ മുഹമ്മദ് ( 72 )നിര്യാതനായി

കുന്ദമംഗലം: ഹോട്ടല്‍ വ്യാപാരിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനമായിരുന്ന അമ്പലപ്പറമ്പില്‍ മുഹമ്മദ് ( 72 )നിര്യാതനായി. സ്വീകാര്‍ ഹോട്ടല്‍ ഗ്രൂപ്പ് , ഫെല്ലാ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങളൂടെ പാര്‍ട്ണര്‍ കൂടിയാണ്. ഭാര്യ: എ പി സഫിയ (കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് )മക്കള്‍ :എസ് എം ജാസര്‍ സൈനിക ഉദ്യോഗസ്ഥന്‍, സാജിത, ജസ്‌ന. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9 മണിക് ചുലാംവഴല്‍ മഹല്ല്ജുമുഅ മസ്ജിദില്‍.

Read More
 പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു; ഗര്‍ഭസ്ഥ ശിശു മരിച്ചു

പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു; ഗര്‍ഭസ്ഥ ശിശു മരിച്ചു

കടലുണ്ടി: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചു. ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായി. യുവതിയെ സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഗര്‍ഭസ്ഥ […]

Read More
 ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയില്‍

ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയില്‍

എരുമേലി: ബസ് യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മനോജിനെ (35) യാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ ബസില്‍ വെച്ച് അപമര്യാദയായി സംസാരിക്കുകയും, തോളിലും കൈയ്യിലും കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എരുമേലി പൊലീസ് ഇയാളെ പിടികൂടി.

Read More