ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 20,674 ആയി; കൊല്ലപ്പെട്ടവരില്‍ 8200 പേര്‍ കുട്ടികള്‍

ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 20,674 ആയി; കൊല്ലപ്പെട്ടവരില്‍ 8200 പേര്‍ കുട്ടികള്‍

ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 20,674 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 8200 പേര്‍ കുട്ടികളാണ്. 54,536 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 8663 പേര്‍ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 303 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3450 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ഒക്ടോബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 26 വരെയുള്ള കണക്കാണിത്.

Read More
 മദ്യപിച്ച് നടുറോഡില്‍ യുവതിയുടെ പരാക്രമം; വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴി എസ് ഐയ്ക്ക് മര്‍ദ്ദനം

മദ്യപിച്ച് നടുറോഡില്‍ യുവതിയുടെ പരാക്രമം; വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴി എസ് ഐയ്ക്ക് മര്‍ദ്ദനം

കണ്ണൂര്‍: തലശ്ശേരിയില്‍ മദ്യ ലഹരിയില്‍ എസ് ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ് ഐ ദിപ്തിയെ റസീന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെ ആണ് സംഭവം. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. രാത്രി റോഡില്‍ നാട്ടുകാര്‍ക്ക് നേരെയും ഈ സ്ത്രീ പരാക്രമം നടത്തിയതായും പറയുന്നു.മദ്യ ലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് […]

Read More
 നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക പാലം തകര്‍ന്ന സംഭവം; പൊലീസ് കേസെടുത്തു

നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക പാലം തകര്‍ന്ന സംഭവം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താല്‍ക്കാലിക പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പോലീസ് കേസെടുത്തു.തിരുപുറം ഫെസ്റ്റ് ഓര്‍ഗനൈസേഷന്‍ കമ്മറ്റിക്കെതിരെയാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കും. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.

Read More
 സൈഡ് നല്‍കിയില്ലെന്ന് ആരോപണം; ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

സൈഡ് നല്‍കിയില്ലെന്ന് ആരോപണം; ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

കോഴിക്കോട്: ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More
 നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍; തൊട്ടുപിന്നില്‍ പാലക്കാട്

നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍; തൊട്ടുപിന്നില്‍ പാലക്കാട്

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍. പ്രാഥമിക കണക്കെടുപ്പില്‍ 6,21,167 പരാതികള്‍ ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്. തൊട്ടുപിന്നില്‍ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂര്‍ണമായിട്ടില്ല. പരാതി പരിഹരിക്കാന്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂര്‍ത്തിയായത്. എറണാകുളം ജില്ലയില്‍ […]

Read More
 ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകുന്നു

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

Read More
 വൈഗ കൊലക്കേസില്‍ വിധി നാളെ; 10 വയസുകാരിയായ മകളെ കൊന്ന കേസില്‍ അച്ഛന്‍ പ്രതിയെന്ന് പോലീസ്

വൈഗ കൊലക്കേസില്‍ വിധി നാളെ; 10 വയസുകാരിയായ മകളെ കൊന്ന കേസില്‍ അച്ഛന്‍ പ്രതിയെന്ന് പോലീസ്

എറണാകുളം: കൊച്ചിയിലെ വൈഗ കൊലക്കേസില്‍ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസില്‍ അച്ഛന്‍ സനു മോഹന്‍ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 3400 പേജുള്ള കുറ്റപത്രം ആണ് പോലീസ് സമര്‍പ്പിച്ചത്. കേസില്‍ 98 സാക്ഷികളെ വിസ്തരിച്ചു. 2021 മാര്‍ച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനാണെന്ന് പറഞ്ഞ് മകള്‍ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹന്‍ കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുട്ടാര്‍ […]

Read More
 യുവാവ് ജലസംഭരണിയില്‍ വീണു മരിച്ചു

യുവാവ് ജലസംഭരണിയില്‍ വീണു മരിച്ചു

കണ്ണൂര്‍: തലശേരിയില്‍ യുവാവ് ജലസംഭരണിയില്‍ വീണു മരിച്ചു. പാനൂര്‍ പാറാട് സ്വദേശി സജിന്‍ കുമാര്‍ ( 25 ) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍. സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെയാണ് സംഭവം നടന്നത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Read More
 സുനാമി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഇന്ന് 19 വയസ്

സുനാമി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഇന്ന് 19 വയസ്

ലോകം നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ തിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം ആളുകളെയാണ് സുനാമി മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ […]

Read More
 ലേ ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തി

ലേ ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ലേ ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലര്‍ച്ചെ 4.33ഓടെയാണു സംഭവം. ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റര്‍ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി(എന്‍.സി.എസ്) എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ അയല്‍പ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എന്‍.സി.എസ് അറിയിച്ചു. പുലര്‍ച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്. രണ്ടു സംഭവങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More