എറണാകുളം: നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ രംഗത്ത്. കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍.

‘കേരളത്തിന്റെ ക്രമസമാധാന ചുമതല ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇന്നലെയുണ്ടായത് വൈകാരികമായ സംഭവമാണ്. കരുതിക്കൂട്ടി ചെയ്തതല്ല. കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദിച്ചത്. അപ്പോഴുണ്ടായ വൈകാരികമായ പ്രതിഷേധമാണ്’. ഇത്തരം പ്രതിഷേധം ജനാധിപത്യ പരമായ സമര രീതിയല്ല എന്ന് കെ.എസ്.യുവിന് അറിയാമെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *