കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടും; ഇ ശ്രീധരന്‍
മലപ്പുറം: കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്ന് ഇ. ശ്രീധരന്‍. മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാല്‍ അത് ഗ്യാരണ്ടിയാണ്. കേരളത്തില്‍ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മുസ്ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ല. പ്രധാനമന്ത്രി പറഞ്ഞത് മുന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ശ്രീധരന്‍ പറഞ്ഞു.
Read More