ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും; റവാഡാ ചന്ദ്രശേഖര്‍

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും; റവാഡാ ചന്ദ്രശേഖര്‍

തിരുവന്തപുരം: ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡാ ചന്ദ്രശേഖര്‍. സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പാലനം ഏറ്റവും നന്നായി നടക്കുന്നത് കേരളത്തിലാണെന്നും ക്രമസമാധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റം സൗഹാര്‍ദ പൂര്‍ണമാകും. പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജന സൗഹൃദമാക്കുമെന്നും റവാഡ ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി. വാര്‍ത്താസമ്മേളനത്തിനിടെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പരാതിയുമായെത്തി. […]

Read More
 മഹാരാജാസ് കോളേജ് സിലബസില്‍ ഇടം പിടിച്ച് നടന്‍ മമ്മൂട്ടി

മഹാരാജാസ് കോളേജ് സിലബസില്‍ ഇടം പിടിച്ച് നടന്‍ മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസില്‍ ഇടം പിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥികള്‍ക്കുള്ള മലയാള സിനിമയുടെ ചരിത്രം എന്ന പുതിയ പേപ്പറിലാണ് മമ്മൂട്ടിയെ കുറിച്ച് പഠിക്കാനുള്ളത്. പൂര്‍വ വിദ്യാര്‍ത്ഥിയായ ദാക്ഷായണി വേലായുധന്റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാജാസ് ഗവ ഓട്ടോണമസ് കോളേജിലെ ചരിത്ര വിഭാഗം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മുതല്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവ് പേപ്പറിലാണ് മമ്മൂട്ടി ഇടംപിടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ജീവ ചരിത്രവും മലയാള സിനിമയ്ക്ക് നല്‍കിയ […]

Read More
 റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹര്‍ജി നല്‍കാന്‍ നിയമ സഹായ സമിതി

റഹീം കേസ് ; റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹര്‍ജി നല്‍കാന്‍ നിയമ സഹായ സമിതി

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി റിയാദ് അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. ഒരു മാസം മുമ്പേ റിയാദ് ക്രിമിനല്‍ കോടതി 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച കേസില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ ജയില്‍ വാസവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് അബ്ദുറഹീമിന്റെ ജയില്‍ മോചനം വേഗത്തിലാക്കി തരാന്‍ അടുത്ത ദിവസം റിയാദ് ഗവര്‍ണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കും . കേസില്‍ റഹീമിന് […]

Read More
 സിത്താരേ സമീന്‍ പര്‍ ബോക്‌സ് ഓഫിസില്‍ കുതിക്കുന്നു; ഇന്ത്യയില്‍ ചിത്രം 122 കോടി കടന്നു

സിത്താരേ സമീന്‍ പര്‍ ബോക്‌സ് ഓഫിസില്‍ കുതിക്കുന്നു; ഇന്ത്യയില്‍ ചിത്രം 122 കോടി കടന്നു

ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സിത്താരേ സമീന്‍ പര്‍ ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. ഇന്ത്യയില്‍ ചിത്രം 120 കോടി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാ, കണ്ണപ്പ തുടങ്ങിയ പുതിയ റിലീസുകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ചിത്രം ഓരോ ദിവസവും കളക്ഷന്‍ വാരികൂട്ടുകയാണ്. ഹൃദയസ്പര്‍ശിയായ ചിത്രം കാണാന്‍ പ്രേക്ഷകര്‍ ഇപ്പോഴും വലിയ തോതില്‍ എത്തുന്നുണ്ട്. ചിത്രത്തെ പ്രശംസിച്ച് ശശി തരൂര്‍ എം.പി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെ മാറ്റുന്ന ചിത്രമാണെന്ന് തരൂര്‍ പറഞ്ഞു. രാഷ്ട്രീയനേതാക്കള്‍ക്കായി ഒരുക്കിയ പ്രത്യേക ഷോയില്‍ ശശി തരൂരിനൊപ്പം […]

Read More
 നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ നിര്‍ണായകം; ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി

നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ നിര്‍ണായകം; ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി

തൃശ്ശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കുഴികള്‍ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയില്‍ നിന്നും ചെറിയ എല്ലിന്‍ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുഴികള്‍ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് സംഘം ശേഖരിക്കുന്നുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി […]

Read More
 സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം; ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്ന് റവാഡ ചന്ദ്രശേഖര്‍

സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം; ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്ന് റവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം:സര്‍ക്കാര്‍ തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ . ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നുസംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ. നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി യായിരുന്നു. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ […]

Read More
 ഡി.ജി.പി നിയമനം; സര്‍ക്കാറിനെ കൂത്തുപറമ്പ് വെടിവെപ്പ് ഓര്‍മിപ്പിച്ച് പി. ജയരാജന്‍

ഡി.ജി.പി നിയമനം; സര്‍ക്കാറിനെ കൂത്തുപറമ്പ് വെടിവെപ്പ് ഓര്‍മിപ്പിച്ച് പി. ജയരാജന്‍

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ മറന്ന ചരിത്രം ഓര്‍മിപ്പിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് രവത ചന്ദ്രശേഖര്‍ എന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം. രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്‌നമല്ല ഇത്. സര്‍ക്കാര്‍ തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ആ തീരുമാനത്തെ കുറിച്ച് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. പല പൊലീസുകാരും പല ഘട്ടങ്ങളിലും സി.പി.എമ്മിനെതിരായ നിലപാട് സ്വീകരിച്ചവരായിരിക്കാം. രവത ഒറ്റക്കല്ല, എല്ലാവരും ചേര്‍ന്നായിരുന്നു […]

Read More
 വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. പട്ടം എസ് യു ടി ആശുപത്രിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.

Read More
 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു; 5 പേര്‍ പിടിയില്‍

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു; 5 പേര്‍ പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കരുതല്‍ കസ്റ്റഡിയാണ് ഇവര്‍. ഞായറാഴ്ച കണ്ണൂരില്‍നിന്ന് എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിനായി കോഴിക്കോട്ടേക്ക് രാത്രി വരുമ്പോള്‍ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു […]

Read More
 ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകള്‍ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More