മലപ്പുറം കാടാമ്പുഴയില്‍ ഒരു വയസ്സുകാരന്റെ മരണം ചികിത്സ കിട്ടാതെയെന്ന പരാതില്‍ തുടര്‍നടപടികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അശാസ്ത്രീയ ചികിത്സകളാണ് കുടുംബം പിന്തുടര്‍ന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

അക്യുപങ്ചര്‍ ചികിത്സകരായ ഹിറ ഹറീറ നവാസ് ദമ്പതികളുടെ മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. മാതാപിതാക്കള്‍ ചികിത്സ നല്‍കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുഞ്ഞിന് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം മൊടി നല്‍കിയത്. രണ്ടുമാസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതിന് സമാന്തര ചികിത്സകളാണ് നല്‍കിയത്. വീട്ടിലായിരുന്നു പ്രസവം. വാക്‌സിനുകളും നല്‍കിയിട്ടില്ല. വീട്ടിലെ പ്രസവത്തിനും അശാസ്ത്രീയ ചികിത്സകള്‍ക്കുമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവരാണ് ദമ്പതികള്‍. കോട്ടക്കല്‍ പോലീസ് ആണ് അന്വേഷണം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *