മഴയില്‍ മുങ്ങി ബെംഗളൂരു നഗരം;കനത്ത മഴയിൽ മെട്രോ ട്രാക്കിലേക്ക് മരം വീണു

മഴയില്‍ മുങ്ങി ബെംഗളൂരു നഗരം;കനത്ത മഴയിൽ മെട്രോ ട്രാക്കിലേക്ക് മരം വീണു

കനത്ത മഴയിൽ ബെംഗളൂരുവിൽ ജനജീവിതം താറുമാറായി. ട്രാക്കിൽ മരം പൊട്ടിവീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ ഒരു രാത്രി തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം പൊട്ടിവീണത്. രാത്രി ഏഴരയോടെയാണ് സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎൽ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെയാണ് തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനരാരംഭിച്ചത്. സര്‍വീസ് തടസ്സപ്പെട്ട സമയം ഇന്ദിരാനഗറിനും വൈറ്റ്‌ഫീൽഡിനും ഇടയിലും എംജി റോഡിൽ നിന്ന് ചള്ളഘട്ടയിലേക്കുള്ള ഷോർട്ട് ലൂപ്പുകളിലാണ് സർവീസ് […]

Read More
 അടിച്ച് കേറി വാ മക്കളേ..;വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം

അടിച്ച് കേറി വാ മക്കളേ..;വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം

വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും […]

Read More
 മധ്യപ്രദേശില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം 13 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്കേറ്റു;

മധ്യപ്രദേശില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം 13 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്കേറ്റു;

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം പതിമൂന്ന് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ നിന്ന് രാജ്ഗഡിലെ കുലംപൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ പതിമൂന്നുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റി. വാഹനത്തില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായും അമിത ഭാരവും ഡ്രൈവര്‍ […]

Read More
 പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരര്‍ക്കായി തെരച്ചില്‍

പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരര്‍ക്കായി തെരച്ചില്‍

ലഡാക്ക്: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചു. നിഹാമ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Read More
 രാജ്യം ആര് ഭരിക്കും? ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ

രാജ്യം ആര് ഭരിക്കും? ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നല്‍കിയ പരാതികളില്‍ കമ്മീഷന്‍ പ്രതികരിച്ചേക്കും. അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ […]

Read More
 ഇത് മോദി പോള്‍; എക്‌സിറ്റ് പോളുകളെ തള്ളി രാഹുല്‍ ഗാന്ധി

ഇത് മോദി പോള്‍; എക്‌സിറ്റ് പോളുകളെ തള്ളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എന്‍.ഡി.എക്ക് ഹാട്രിക് വിജയം പ്രവചിപ്പ എക്‌സിറ്റ് പോളുകളെ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് മോദി പോള്‍ ആണെന്നും യഥാര്‍ഥ ഫലമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇതൊരിക്കലും എക്‌സിറ്റ് പോള്‍ അല്ല, മോദി മീഡിയയുടെ പോള്‍ ആണ്.’-എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്‍ഡ്യ സഖ്യം എത്ര സീറ്റുകള്‍ നേടുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ സിദ്ധു മൂസ വാലയുടെ 295 എന്ന പാട്ട് കേട്ടിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുപടി.

Read More
 കേരളത്തില്‍ ബിജെപി വിരിയുമോ? എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും

കേരളത്തില്‍ ബിജെപി വിരിയുമോ? എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി എല്‍.ഡി.എഫും യു.ഡി.എഫും. സര്‍വേ റിപ്പോര്‍ട്ടുകളേക്കാള്‍ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് അവകാശവാദം. യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന പ്രവചനം എല്‍.ഡി.എഫ് അംഗീകരിക്കുന്നില്ല. എക്‌സിറ്റ് പോള്‍ ഫലം പല സംസ്ഥാനങ്ങളിലും ശരിയാണെന്ന് തോന്നുന്നില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിഭിന്നമായ ജനവിധി കാത്തിരിക്കുന്നു. വടകരയില്‍ നല്ല ഭൂരപക്ഷത്തില്‍ ജയിക്കും. സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും […]

Read More
 അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി

അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലയളവ് ഇന്ന് അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചിരുന്നു. ജയിലിലായാലും ജനങ്ങളുടെ കാര്യം നോക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Read More
 തൃപ്രയാറില്‍ പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണു മരിച്ചു

തൃപ്രയാറില്‍ പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണു മരിച്ചു

തൃശ്ശൂര്‍: തൃപ്രയാറില്‍ പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഒന്നേകാല്‍ വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More
 ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍

ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി; അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയാവുകയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തിന്റെ അജണ്ട. യോഗത്തില്‍ ഉഷ്ണതരംഗവും റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍, ദുരിതബാധിത പ്രദേശങ്ങളുടെ ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്യും.

Read More