‘അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തും’; മന്ത്രി കെ രാജന്‍

‘അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തും’; മന്ത്രി കെ രാജന്‍

കൊച്ചി: സംസ്ഥാനത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കൊടകരയില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇടപെടുമെന്ന് ഉറപ്പ് നല്‍കിയത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് കാര്യങ്ങള്‍ നീക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. തൃശൂര്‍ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികള്‍ കുടുങ്ങിയത്. രാവിലെ ആറുമണിയോടെയായിരുന്നു […]

Read More
 കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മുന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി ധനകാര്യ […]

Read More
 ബാണസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ബാണസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സെക്കന്റില്‍ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറില്‍ വിളിക്കാം. അതോടൊപ്പം […]

Read More
 മൂന്നുദിവസം മുമ്പ് കടലില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി

മൂന്നുദിവസം മുമ്പ് കടലില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി

എടക്കാട്: കടപ്പുറത്തെ പാറയില്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാല്‍ വഴുതി കടലില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. പിണറായി താഴെ കായലോട് എം.സി. ഹൗസില്‍ റഊഫിന്റെയും സി. സമീറയുടെയും മകന്‍ ഫര്‍ഹാന്‍ (17)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 34ല്‍ ഏഴരക്കടപ്പുറത്തെ പാറയില്‍ ഇരിക്കവെ കാല്‍ വഴുതി കടലില്‍ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകള്‍ അകലെ […]

Read More
 പുതുക്കുറിച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പുതുക്കുറിച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ പുതുക്കുറിച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി ( 65 ) യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ശക്തമായ തിരയടിയില്‍ വള്ളം മറിയുകയായിരുന്നു. ആന്റണി കടലിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റ് മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ എട്ടരയോടെ പുത്തന്‍തോപ്പ് കടലിലാണ് മത്സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്‌ക്കെത്തിച്ചു. മെഡി. കോളേജ് മോര്‍ച്ചറിയിലേയ്ക്ക് […]

Read More
 തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണു; അപകടത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണു; അപകടത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ രണ്ട് ഇതരസംസ്ഥാനതൊഴിലാളി മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ ബംഗാള്‍ സ്വദേശികളായ രൂപന്‍,രാഹുല്‍ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ മൂന്നുപേരെയാണ് കാണാതായത്. രൂപനെയും രാഹുലിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയാണ് അപകടമുണ്ടായത്. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്.70 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം […]

Read More
 താന്‍ ക്യാപ്റ്റനെങ്കില്‍ ചെന്നിത്തല മേജറെന്ന് സതീശന്‍

താന്‍ ക്യാപ്റ്റനെങ്കില്‍ ചെന്നിത്തല മേജറെന്ന് സതീശന്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വി.ഡി. സതീശനെ ‘ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ചതില്‍ പരിഭവമറിയിച്ച രമേശ് ചെന്നിത്തലയോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. താന്‍ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല ‘മേജറാ’ണെന്നാണ് വി.ഡി. സതീശന്റെ പ്രതികരണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നില്‍. വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ എത്രയോ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്നുമായിരുന്നു ടി.വി ചാനലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്. ”എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാന്‍ […]

Read More
 വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പട്ടം എസ് യൂ ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വി എസിന്റെ ആരോഗ്യനിലയെ പറ്റി 11.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് വിവരങ്ങള്‍. മെഡിക്കല്‍ ബുള്ളറ്റിന്‍പട്ടം എസ് യൂ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും […]

Read More
 മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. അന്വേഷണ […]

Read More
 എം ആര്‍ അജിത് കുമാര്‍ ഇല്ല; ഡിജിപി സ്ഥാനത്തേക്കുള്ള പട്ടികയില്‍ മൂന്ന് പേര്‍

എം ആര്‍ അജിത് കുമാര്‍ ഇല്ല; ഡിജിപി സ്ഥാനത്തേക്കുള്ള പട്ടികയില്‍ മൂന്ന് പേര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിന്‍ അഗര്‍വാള്‍, റവാട ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരില്‍നിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വര്‍ഷത്തെ സര്‍വീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാന്‍ ആകില്ലെന്ന യുപിഎസ്‌സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്റെ നീക്കം. സംസ്ഥാനത്തിന്റെ അടുത്ത പൊലീസ് മേധാവി […]

Read More