വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി

വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി

തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ജൂണ്‍ 20നാണ് പുലി പിടിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയായിരുന്നു പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Read More
 വീണ്ടും ന്യൂനമര്‍ദം; മഴ ശക്തമാകും, മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

വീണ്ടും ന്യൂനമര്‍ദം; മഴ ശക്തമാകും, മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രപ്രദേശിനും തെക്കന്‍ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

Read More
 ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ എടുത്ത എല്ലാ കേസുകളിലെയും അന്വേഷണം പ്രത്യേക സംഘം അവസാനിപ്പിച്ചു. മുഴുവന്‍ കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്നാണ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചത്. പരാതി സ്വീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും ഹൈക്കോടതി.

Read More
 അങ്കമാലിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു

അങ്കമാലിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവ് മരിച്ചു

കൊച്ചി: നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. അങ്കമാലി കരയാംപറമ്പില്‍ ദേശീയപാതയിലായിരുന്നു അപകടം. പാലക്കാട് ചിറ്റൂര്‍ സ്വദേശി ജ്യോതിര്‍ ആദിത്യ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More
 വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി പി.സി ജോര്‍ജ്

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി പി.സി ജോര്‍ജ്

ഇടുക്കി: വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം.

Read More
 കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം; ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം; ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.

Read More
 ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് കാശ്മീരിനെ ഒഴിവാക്കി പരസ്യ ചിത്രീകരണം; കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസ്

ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് കാശ്മീരിനെ ഒഴിവാക്കി പരസ്യ ചിത്രീകരണം; കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസ്

ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ജമ്മു കാശ്മീരിനെ ഒഴിവാക്കി പരസ്യ ചിത്രീകരണം നടത്തിയ കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസ് ആണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ നിര്‍മിച്ച ഡോക്യുമെന്ററിയിലാണ് ജമ്മു കാശ്മീരിനെ ഒഴിവാക്കി ചിത്രീകരിച്ചത്. കാന്‍സര്‍ ചികിത്സയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ഇന്ത്യന്‍ ഭൂപടത്തെ വികലമായി ചിത്രീകരിച്ചത്. പെരുവയല്‍ സ്വദേശി എം.സി ഷാജി നല്‍കിയ പരാതിയിലാണ് പൊലിസ് കേസ്.ആശുപത്രി മാനേജ്മെന്റ്,ഡോങ്കടര്‍മാര്‍, ബന്ധപ്പെട്ട […]

Read More
 വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി വിലയിരുത്തി പ്രത്യേക സംഘം

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി വിലയിരുത്തി പ്രത്യേക സംഘം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തി വരികയാണെന്ന് 11.30 ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി […]

Read More
 അടൂര്‍ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ; മോദി സ്തുതി നടത്തുന്ന ആളുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോണ്‍ഗ്രസ് നോക്കേണ്ടത്; ബിനോയ് വിശ്വം

അടൂര്‍ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ; മോദി സ്തുതി നടത്തുന്ന ആളുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോണ്‍ഗ്രസ് നോക്കേണ്ടത്; ബിനോയ് വിശ്വം

തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂര്‍ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ. അടൂര്‍ പ്രകാശിന്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോണ്‍ഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എം.ആര്‍ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂര്‍ പൂരത്തിനിടെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മന്ത്രിയുടെ ഫോണ്‍ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആര്‍ അജിത് കുമാറെന്നും എന്നാല്‍ ആര്‍എസ്എസ് നേതാക്കളെ അദ്ദേഹം […]

Read More
 അമ്മ സ്മാര്‍ട്ട് വാച്ച് വാങ്ങി വന്നു; കണ്ടത് പൊന്നുമോന്റെ ചേതനയറ്റ ശരീരം; മകന്റെ മൃതദേഹത്തിനൊപ്പം വാച്ച് വെച്ച് ഷാനറ്റിനെ യാത്രയാക്കി

അമ്മ സ്മാര്‍ട്ട് വാച്ച് വാങ്ങി വന്നു; കണ്ടത് പൊന്നുമോന്റെ ചേതനയറ്റ ശരീരം; മകന്റെ മൃതദേഹത്തിനൊപ്പം വാച്ച് വെച്ച് ഷാനറ്റിനെ യാത്രയാക്കി

അണക്കര(ഇടുക്കി): പ്ലസ് ടുവിന് നല്ല മാര്‍ക്കോടെ പാസായാല്‍ സ്മാര്‍ട്ട് വാച്ച് വാങ്ങിതരാമെന്നായിരുന്നു കുവൈത്തിലുള്ള അമ്മ ജിനു, മകന്‍ ഷാനറ്റിന് കൊടുത്ത വാക്ക്. ഷാനറ്റ് നല്ലമാര്‍ക്കോടെ പാസായപ്പോള്‍ മകന് നല്‍കാനായി അമ്മ വാച്ചും വാങ്ങിവെച്ചു. നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നല്‍കാമെന്ന് കരുതി സൂക്ഷിച്ചു. ഒടുവില്‍ ആ വാച്ചുമായി അമ്മ നാട്ടിലെത്തിയപ്പോള്‍, പൊന്നുമോന്റെ ചേതനയറ്റ ശരീരമാണ് അമ്മ കണ്ടത്. അണക്കര ചെല്ലാര്‍ക്കോവില്‍ ജൂണ്‍ 17-നുണ്ടായ ബൈക്കപടത്തില്‍ മരിച്ച വെള്ളറയില്‍ ഷാനറ്റ് ഷൈജു(17)വിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഒലിവുമല സെയ്ന്റ് ജോണ്‍സ് യാക്കോബായ പള്ളി […]

Read More