നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യുഡിഎഫിലെ ഭിന്നതകളും ഗുണം ചെയ്തുവെന്നും സിപിഎം വിലയിരുത്തലുണ്ട്. പി.വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണെന്നും സിപിഎം സെക്രട്ടറിയേറ്റില്‍ വിലയിരുത്തി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതു മുന്നണിക്ക് നേട്ടമായെന്നാണ് സിപിഎം നിലപാട്. മതനിരപേക്ഷ ചിന്തയുള്ള സംഘടനകള്‍ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും സിപിഎം സെക്രട്ടറിയേറ്റ്.

Read More
 ‘ഗവര്‍ണറുടെ ഭരണഘടനപരമായ അധികാരങ്ങള്‍ പാഠ്യവിഷയമാക്കും, ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തും’: വി. ശിവന്‍കുട്ടി

‘ഗവര്‍ണറുടെ ഭരണഘടനപരമായ അധികാരങ്ങള്‍ പാഠ്യവിഷയമാക്കും, ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തും’: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍. ഗവര്‍ണറുടെ ചുമതലകള്‍ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read More
 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27% പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27% പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 76.06 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് തുടങ്ങി ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. വൈകിട്ട് അഞ്ചിന് 70.76 ഉം ശതമാനമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ […]

Read More
 ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രതിഷേധം; മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ് എഫ് ഐ. ഗവര്‍ണറുടെ നിലപാടിനെതിരെ എസ് എഫ് ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read More
 റസീനയുടെ ആത്മഹത്യകുറിപ്പില്‍ ആണ്‍സുഹൃത്തിന്റെ പങ്കിനെകുറിച്ച് പരാമര്‍ശമില്ലെന്ന് പോലീസ്; മാതാവിന്റെ ആരോപണം അന്വേഷിക്കും

റസീനയുടെ ആത്മഹത്യകുറിപ്പില്‍ ആണ്‍സുഹൃത്തിന്റെ പങ്കിനെകുറിച്ച് പരാമര്‍ശമില്ലെന്ന് പോലീസ്; മാതാവിന്റെ ആരോപണം അന്വേഷിക്കും

കണ്ണൂര്‍: മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ്. ‘റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വര്‍ണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പൊലീസ് പരിശോധിക്കും. ആത്മഹത്യ കുറിപ്പില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം കണ്ടിട്ടില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങള്‍ കുടുംബത്തിന് ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടില്ല’ -അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് […]

Read More
 പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഭവത്തില്‍ എല്ലാ വശവും പരിശോധിക്കും. കാട്ടാന ആക്രമണമല്ലെന്ന കോട്ടയം ഡിഎഫ്ഒയുടെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു. കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസ്വാമി നല്‍കിയ പരാതിയിലാണ് നടപടി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലെത്തിയ […]

Read More
 മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ സാഹിര്‍ ഇന്ന് ഹാജരാകില്ല

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ സാഹിര്‍ ഇന്ന് ഹാജരാകില്ല

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ ഇന്ന് ഹാജരാകില്ല. ഹാജരാകാനുള്ള സമയം കോടതി നീട്ടി നല്‍കി. ഈ മാസം 27നു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി പൊലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. പിന്നാലെയാണ് പൊലീസ് സൗബിന്‍ സാഹിര്‍ സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍ ഷോണ്‍ ആന്റണി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. സിനിമ നിര്‍മ്മിക്കാനായി 7 കോടി വാങ്ങി ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നാണ് അരൂര്‍ സ്വദേശി […]

Read More
 ബി ജെ പി യുടെ ചട്ടുകങ്ങളായി ഗവര്‍ണര്‍മാര്‍ മാറുന്നു; ഡോ ടി എം തോമസ് ഐസക്

ബി ജെ പി യുടെ ചട്ടുകങ്ങളായി ഗവര്‍ണര്‍മാര്‍ മാറുന്നു; ഡോ ടി എം തോമസ് ഐസക്

ബി ജെ പി യുടെ ചട്ടുകങ്ങളായി ഗവര്‍ണര്‍മാര്‍ മാറുന്നുവെന്ന് ഡോ ടി എം തോമസ് ഐസക്. ഭരണഘടനയ്ക്ക് മുകളിലല്ല പ്രോട്ടോക്കോള്‍. ഇന്ത്യന്‍ ഭരണഘടനയാണ് വലുത് എന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രോട്ടോക്കോള്‍ ലംഘനം ആരോപിക്കുന്നത്. ഗവര്‍ണര്‍ ഏറ്റുമുട്ടലിന് നിനച്ച് ഇറങ്ങിയത് പോലെ പെരുമാറുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പതാകയില്‍ എവിടെയാണ് കാവിക്കൊടി. പ്രതിപക്ഷം ഗവര്‍ണ്ണര്‍ക്കെതിരായ നിലപാടാണ് വ്യക്തമാക്കേണ്ടത് എന്നും തോമസ് ഐസക് വ്യക്തമാക്കി.

Read More
 മര്‍കസ് നോളജ് സിറ്റിയിലെ കമ്പനിയില്‍ നികുതി വെട്ടിപ്പ്: ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ കേസ്

മര്‍കസ് നോളജ് സിറ്റിയിലെ കമ്പനിയില്‍ നികുതി വെട്ടിപ്പ്: ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ കേസ്

കൊച്ചി: മര്‍കസ് നോളജ് സിറ്റിയിലെ കമ്പനിക്കെതിരെ നികുതി വെട്ടിപ്പ് നടത്തിയതിന് കേസ്. കാന്തപുരം ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെയാണ് കേസ്. ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം നടത്തിയെന്നും 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സാണ് കേസെടുത്തത്. 2022 ഏപ്രില്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഡയരക്ടര്‍മാരില്‍ ചിലരെ ചോദ്യംചെയ്തിരുന്നു. അതിന് ശേഷമാണ് ജിഎസ്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് […]

Read More
 വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ നിയമം; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ നിയമം; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ കരട് നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തില്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കരട് നിയമപ്രകാരം കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നിര്‍ദേശം നല്‍കാന്‍ ഡിജിസിഎയ്ക്കാണ് അധികാരം. ഉത്തരവുകള്‍ പാലിക്കുന്നവര്‍ക്ക് 2024ലെ ഇന്ത്യന്‍ വിമാന നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം അവകാശപ്പെടാം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് പൊളിക്കല്‍ നടപടി സ്വീകരിക്കാം. വിമാനത്താവളങ്ങളുടെ പരിസരത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും സര്‍വ്വേ നടത്താനും നിര്‍ദേശമുണ്ട്.

Read More