ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്ത് ഇന്ത്യയിൽ

ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്ത് ഇന്ത്യയിൽ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന വിശേഷണമുള്ള ഇന്ത്യന്‍ ലോക്‌സഭ ഇലക്ഷന് മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. ലോകത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. മഞ്ഞുമൂടിക്കിടക്കുന്ന ഇവിടെ കൊടുംതണുപ്പിനെ അതിജീവിച്ചാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ചില്ലറ വെല്ലുവിളിയല്ല ഈ പോളിംഗ് ബൂത്ത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പ് എന്ന് ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിനെ വിളിക്കുന്നത് വോട്ടര്‍മാരുടെ എണ്ണം കൊണ്ട് മാത്രമല്ല.ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്ത് ഇന്ത്യയിലാണ്. 15,256 അടി […]

Read More
 ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി. ഗുഡംബ എന്ന സ്ഥലത്താണ് ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പിതാവ് മകളെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് ചൊവ്വാഴ്ച പുലര്‍ച്ചോടെ പിടികൂടി. പലചരക്ക് കട നടത്തുന്ന മേസ്നി(40) എന്നയാളെ അറസ്റ്റ് ചെയ്തതായി നോര്‍ത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിജിത്ത് ആര്‍ ശങ്കര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആണ്‍കുട്ടിയുമായി സഹോദരി ഫോണില്‍ സംസാരിക്കുന്നത് പിതാവ് […]

Read More
 സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണം;പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണം;പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. സിൽവർ ലൈൻ […]

Read More
 കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും ഭീതിയും വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്. എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്ലീം പളളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ പ്രസംഗം.താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.

Read More
 കുന്ദമംഗലത്ത് ബസില്‍ പോക്കറ്റ് അടി വ്യാപകം; പ്രതികള്‍ പിടിയില്‍

കുന്ദമംഗലത്ത് ബസില്‍ പോക്കറ്റ് അടി വ്യാപകം; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കുന്ദമംഗലത്ത് ബസില്‍ പോക്കറ്റ് അടി വ്യാപകം. പ്രതികള്‍ പിടിയില്‍. താമശ്ശേരി അമ്പായത്തോട് പാത്തുമ്മ അറയില്‍ വീടില്‍ ഷമീര്‍ (45), കല്‍പ്പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരാണ് പിടിയിലായത്. തിരക്കുള്ള ബസില്‍കയറിയാണ് ഇവര്‍ പണവും സ്വര്‍ണവും മോഷ്ടിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ 22 ഓളം പേര്‍ അടങ്ങുന്ന സംഘം പോക്കറ്റ് അടിക്ക് ഇറങ്ങിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഈ ഭാഗങ്ങളിലായാണ് ഇവര്‍ പോക്കറ്റടിക്ക് ഇറങ്ങിയത്. പോക്കറ്റടി സംഘത്തില്‍ […]

Read More
 യു എ ഇ പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരട്ടെ, ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം ഉറപ്പാക്കണം; കുറിപ്പുമായി മുഖ്യമന്ത്രി

യു എ ഇ പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരട്ടെ, ഇന്ത്യക്കാർക്ക് ആവശ്യമായ സഹായം ഉറപ്പാക്കണം; കുറിപ്പുമായി മുഖ്യമന്ത്രി

75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. യു എ ഇയിലെ മഴക്കെടുത്തിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വലിയ നാശനഷ്ടമാണുണ്ടായത്. പെട്ടെന്ന് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശ കാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണം എന്നും പിണറായി കുറിപ്പിൽ പറയുന്നു. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന […]

Read More
 കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു

സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസിൽ പരാതി നൽകിയത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്. നേരത്തെ ന്യൂമാഹി പൊലീസ് […]

Read More
 തെരുവുനായ കടിച്ചു; പേവിഷബാധയേറ്റ ആള്‍ മരിച്ചു

തെരുവുനായ കടിച്ചു; പേവിഷബാധയേറ്റ ആള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങരയില്‍ പേവിഷബാധയേറ്റ ആള്‍ മരിച്ചു. പറവൂര്‍ കലായില്‍ സ്വദേശി പി എം സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് സൈമണിനെ തെരുവുനായ കടിച്ചത്. നായ കടിച്ചെങ്കിലും സൈമണ്‍ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നില്ല.

Read More
 2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ വിധിയെഴുത്ത് നാളെ;ഇന്ന് നിശ്ശബ്ദ പ്രചാരണം

2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ വിധിയെഴുത്ത് നാളെ;ഇന്ന് നിശ്ശബ്ദ പ്രചാരണം

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിൽ രാജ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധി കുറിക്കു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധി കുറിക്കുന്നത്.102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. […]

Read More
 അക്ബറും സീതയും ഇനി സൂരജും തനായയും; സിംഹങ്ങള്‍ക്ക് പുതിയ പേരുമായി ബംഗാള്‍ സര്‍ക്കാര്‍

അക്ബറും സീതയും ഇനി സൂരജും തനായയും; സിംഹങ്ങള്‍ക്ക് പുതിയ പേരുമായി ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: അക്ബര്‍, സീത സിംഹങ്ങളുടെ പേരുമാറ്റ വിവാദത്തിന് പിന്നാലെ പുതിയ പേരുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അക്ബറിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പേരുകള്‍ കൈമാറി. കേന്ദ്ര മൃഗശാല അതോറിറ്റി ശിപാര്‍ശ അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം സൂരജ് എന്നും സീത തനായ എന്നുമാകും അറിയപ്പെടുക. ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, […]

Read More