പാനൂരിലെ ബോംബ് സ്‌ഫോടനം; സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്ന്; ഷിജാല്‍ ഡിവൈഎഫ്‌ഐ ഭാരവാഹി

പാനൂരിലെ ബോംബ് സ്‌ഫോടനം; സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്ന്; ഷിജാല്‍ ഡിവൈഎഫ്‌ഐ ഭാരവാഹി

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാനൂരില്‍ ബോംബ് നിര്‍മിക്കാനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ ഷിജാല്‍, ഷബിന്‍ ലാല്‍ എന്നിവരാണ് കല്ലിക്കണ്ടിയില്‍ നിന്ന് ബോംബ് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഷിജാല്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയാണ്. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്. പ്രതിപ്പട്ടികയിലെ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു.

Read More
 ഹരിയാനയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറ് കുട്ടികള്‍ മരിച്ചു; 20 കുട്ടികള്‍ക്ക് പരിക്ക്

ഹരിയാനയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആറ് കുട്ടികള്‍ മരിച്ചു; 20 കുട്ടികള്‍ക്ക് പരിക്ക്

ഡല്‍ഹി: ഹരിയാനയിലെ നാര്‍നോളില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി ദിനത്തിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. ഉന്‍ഹാനി ഗ്രാമത്തിലെ ജി.എല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരിക്കാമെന്നും പ്രാഥമികാന്വേഷണത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. അപകടസമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

Read More
 പിവി അന്‍വറിന്റെ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍

പിവി അന്‍വറിന്റെ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി : പി.വി.അന്‍വറിന്റെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയതില്‍ അന്‍വറിനെ ഒഴിവാക്കി കേസ് എടുത്തതിനെതിരെ ഹൈക്കോടതി ഇടപെടല്‍. അന്‍വറിനെതിരായ പരാതി പരിഗണിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.നാലാഴ്ചക്കകം പരാതിയില്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശം. 2018 ഡിസംബറിലാണ് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ആലുവയിലെ റിസോര്‍ട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തുന്നത്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്‍വറിനെതിരെ കേസെടുക്കാതെയാണ് എക്‌സൈസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അന്‍വറിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന […]

Read More
 ‘സുല്‍ത്താന്‍ ബത്തേരിയല്ല. ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

‘സുല്‍ത്താന്‍ ബത്തേരിയല്ല. ഗണപതി വട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ആകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് […]

Read More
 കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി

കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി. 2007ലെ കേസില്‍ വിജിലന്‍സ് ഡയറക്ടറേറ്റാണ് ബിഭവ് കുമാറിനെ പുറത്താക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കയ്യേറ്റം ചെയ്തു എന്നതാണ് ആരോപണം. മദ്യനയക്കേസില്‍ ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് കുമാറിന്റെ താല്‍ക്കാലിക നിയമനമെന്നും ഉടന്‍ പിരിച്ചുവിട്ടതായും സ്പെഷ്യല്‍ സെക്രട്ടറി (വിജിലന്‍സ്) വൈവിവിജെ രാജശേഖര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Read More
 കുതിച്ച് സ്വര്‍ണ വില; പവന് 52,960 രൂപയായി

കുതിച്ച് സ്വര്‍ണ വില; പവന് 52,960 രൂപയായി

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Read More
 വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഗ്യാസ് ലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് സംശയം

വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഗ്യാസ് ലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി പാടിമണ്‍ സ്വദേശികളായ വര്‍ഗീസ് ഭാര്യ അന്നമ്മ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഗ്യാസ് ലിണ്ടര്‍ പൊട്ടിത്തെറിച്ചാണോ മരണമെന്നാണ് സംശയം. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള സഹോദരന്‍ ചെന്ന് നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും തൊട്ടടുത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച നിലയിലും കണ്ടെത്തിയിരുന്നു. മരിച്ച വര്‍ഗീസും ഭാര്യയും ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നത്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് […]

Read More
 റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥലംമാറ്റിയത്. അതേസമയം, ആറുമാസം മുന്‍പ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നെന്നും ഇതിന്റെ സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നുമാണ് ലഭിക്കുന്ന വിശദീകരണം. റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിചാരണ കോടതി […]

Read More
 കുന്ദമംഗലം മൂത്തടക്കാട് മറിയ ഹജ്ജുമ്മ (82) നിര്യാതയായി; മയ്യിത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പടനിലം ജുമാ മസ്ജിദില്‍

കുന്ദമംഗലം മൂത്തടക്കാട് മറിയ ഹജ്ജുമ്മ (82) നിര്യാതയായി; മയ്യിത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പടനിലം ജുമാ മസ്ജിദില്‍

കുന്ദമംഗലം: മൂത്തടക്കാട് പരേതനായ കുഞ്ഞമ്മുട്ടി ( ബിച്ചുട്ടി) എന്നവരുടെ ഭാര്യ മറിയ ഹജ്ജുമ്മ (82) നിര്യാതയായി.മക്കള്‍: കോയമോന്‍ (അബ്ദുള്‍ നാസര്‍ ) പടനിലം , സഫിയ ഒ.പി താമരശ്ശേരി, സലീം പാലക്കല്‍ (റിയാദ് ), റംല ചെറുപ്പ, സലീന കക്കോടി, ഹഫ്‌സത്ത് പുറക്കാട്ടിരി, സജ്‌ന അമ്പായത്തോട്. മരുമക്കള്‍: സാജിത ചാത്തമംഗലം, പരേതനായ ഒ.പി. മുഹമ്മദ് താമരശ്ശേരി, സലീന ചേവായൂര്‍, സലീം ചെറൂപ്പ , അശ്‌റഫ് കക്കോടി, സുഹൂദ് പുറക്കാട്ടിരി, പരേതനായ മുസ്ല അമ്പായതോട്. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് […]

Read More
 ആനപ്പാറ കുറുക്കന്‍ കുന്നുമ്മല്‍ മുഹമ്മദ് റിനാഷ് (18) നിര്യാതനായി

ആനപ്പാറ കുറുക്കന്‍ കുന്നുമ്മല്‍ മുഹമ്മദ് റിനാഷ് (18) നിര്യാതനായി

കുന്ദമംഗലം: ആനപ്പാറ കുറുക്കന്‍ കുന്നുമ്മല്‍ റഷീദിന്റെ പൗത്രനും ചാലിയം ഇസ്ഹാക് എന്നവരുടെ മകനുമായ മുഹമ്മദ് റിനാഷ് (18) നിര്യാതനായി. മാതാവ്: റഹീന. സഹോദരി: റിന്‍ഹ ജബിന്‍. ഇന്നലെ വൈകിട്ട് ഒരു ആക്‌സിഡന്റില്‍ പെട്ട് സാരമായ പരിക്കേറ്റിരുന്നു. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍

Read More