മാസപ്പടി കേസില്‍ നിര്‍ണായകം; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ നിര്‍ണായകം; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. ധാതുമണല്‍ ഖനനം നടത്താന്‍ സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി കരിമണല്‍ കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണയ്ക്ക് നല്‍കിയതെന്നും ആരോപിക്കുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ നിന്നും മാത്യു കുഴല്‍നാടന്‍ പിന്മാറിയിരുന്നു. കോടതിയുടെ നേരിട്ടുള്ള […]

Read More
 കാരന്തൂര്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അധ്യാപകനും ശാഫി ആയുര്‍വേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുല്‍ ബശീര്‍ മാസ്റ്റര്‍ (60) നിര്യാതനായി; മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോണോട്ട് ജുമുഅത്ത് മസ്ജിദില്‍

കാരന്തൂര്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അധ്യാപകനും ശാഫി ആയുര്‍വേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുല്‍ ബശീര്‍ മാസ്റ്റര്‍ (60) നിര്യാതനായി; മയ്യിത്ത് നിസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോണോട്ട് ജുമുഅത്ത് മസ്ജിദില്‍

കാരന്തൂര്‍: എഎംഎല്‍പി സ്‌കൂള്‍ മുന്‍ അധ്യാപകനും ശാഫി ആയുര്‍വേദയിലെ ഗുരുക്കളുമായിരുന്ന അബ്ദുല്‍ ബശീര്‍ മാസ്റ്റര്‍ (60) നിര്യാതനായി. പിതാവ്: മര്‍ഹും മൊയ്തീന്‍. മുന്‍ കെ എ ടി എഫ് ജില്ലാ സെക്രട്ടറി ,മുസ്ലിം ലീഗ് കുരുവട്ടൂര്‍ പഞ്ചായത്ത് കൗണ്‍സിലര്‍, കോണോട്ട് ജുമാഅത്ത് പള്ളി അംഗം, എസ് വൈ എസ് എലത്തൂര്‍ മണ്ഡലം മുന്‍ സെക്രട്ടറി ,എസ് ഇ യു മണ്ഡലം മുന്‍ സെക്രട്ടറി, ചൂരക്കൊടി കളരി സംഘം പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി, ഹജ്ജ് കേരള കമ്മിറ്റി ട്രെയിനര്‍ […]

Read More
 വയോധികര്‍ക്കൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിച്ച് നഹാസും ഷെറിന്‍ അന്‍സയും

വയോധികര്‍ക്കൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിച്ച് നഹാസും ഷെറിന്‍ അന്‍സയും

പെരുന്നാള്‍ അഘോഷം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പല രീതിയില്‍ കളറാക്കിയപ്പോള്‍ ജാതിമതഭേദമന്യേ പ്രായമായവരെ ചേര്‍ത്ത് പിടിച്ച് ചെറിയപെരുന്നാള്‍ ഒരു വലിയ പെരുന്നാളാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് കല്ലുരുട്ടിയിലെ ഒരു കുടുംബം. അല്‍നാസ് വീട്ടില്‍ നഹാസും ഭാര്യ ഷെറിന്‍ അന്‍സയുമാണ് പ്രായമായവരെ നടത്തള്ളുന്ന കാലത്ത് അവരെ ചേര്‍ത്തുപിടിച്ചു പെരുന്നാള്‍ ആഘോഷിച്ചത്. നഹാസിന്റെയും ഷെറിന്‍സയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ പരിചയത്തിലുള്ള 60 വയസ്സ് പിന്നിട്ട വരെയാണ് ഇവര്‍ പെരുന്നാള്‍ ആഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചത്. നഹാസിന്റെ പിതാവ് ഖാലിദ് അവരുടെ ഉമ്മ അരിപ്പനാടി ആയിഷ […]

Read More
 മൊബൈല്‍ പൈലിങ് വാഹനം ഇടിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് മരിച്ചു

മൊബൈല്‍ പൈലിങ് വാഹനം ഇടിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് മരിച്ചു

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഏജന്റ് നന്തി കുളങ്ങര കുറുപ്പംതറ കെ വി സോമന്‍(72) വാഹനാപകടത്തില്‍ മരിച്ചു. പറവൂര്‍- ആലുവ റോഡില്‍ ചേന്ദമംഗലം കവലയില്‍ വെച്ചാണ് അപകടം. ചേന്ദമംഗലം കവലയില്‍ പടിഞ്ഞാറു ഭാഗത്തുനിന്നും വരികയായിരുന്ന പൈലിങ് വാഹനം ഇടതു വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് സൈക്കിളില്‍ വരികയായിരുന്ന സോമനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വലതുവശത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറിയാണ് ലോറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കല്‍ ബില്‍ഡിംഗ് തകര്‍ന്നു. സംഭവത്തില്‍ മറ്റു […]

Read More
 കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം […]

Read More
 സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു

സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു

പത്തനംതിട്ട: സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള (83) അന്തരിച്ചു. എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) വണ്ടിചക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ചെങ്ങന്നൂരിലെ ലോഡ്ജില്‍ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ്, ഈരേഴു പതിനാലു ലോകങ്ങളില്‍ (സ്വര്‍ഗം) തുടങ്ങി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധേയം ആയിരുന്നു. കമ്പ്യൂട്ടര്‍ […]

Read More
 കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു; ജാഗ്രതാ നിര്‍ദേശം

കൊയിലാണ്ടിയില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: കൊയിലാണ്ടിയിലെ അരിക്കുളം പഞ്ചായത്തില്‍ പേവിഷ ബാധയേറ്റ് നാല് പശുക്കള്‍ ചത്തു. കാളിയത്ത്മുക്ക് പൂതേരിപ്പാറ എന്ന പ്രദേശത്താണ് സംഭവം. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട് എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ആനിമില്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസിലും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. തെരുവ് നായ, കീരി എന്നിവയുടെ കടിയിലൂടെയാണ് കന്നുകാലികളില്‍ സാധാരണയായി രോഗം പടരുന്നത്. അതുകൊണ്ട് തന്നെ […]

Read More
 കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. അലിബാഗ് തെഹ്സിലിലെ കിഹിമിലെ വീട്ടില്‍വെച്ച് ശീതള്‍ (25) തന്റെ മക്കളായ ആരാധ്യ(5 ), സാര്‍ത്ഥക്(3) എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛനായ സദാനന്ദ് വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു ശീതള്‍ മക്കളെ കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ കട്ടിലില്‍ തന്നെ കിടത്തി. സദാനന്ദ് വന്ന് അന്വേഷിച്ചപ്പോള്‍ മക്കള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും ശീതള്‍ പറഞ്ഞു. എന്നാല്‍ മക്കള്‍ എഴുന്നേല്‍ക്കാത്തതില്‍ സംശയം തോന്നിയ സദാനന്ദ് മക്കളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. […]

Read More
 കെ ബാബുവിന് ആശ്വാസം; എംഎല്‍എയായി തുടരാം; എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

കെ ബാബുവിന് ആശ്വാസം; എംഎല്‍എയായി തുടരാം; എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ കെ ബാബുവിന് എംഎല്‍എയായി തുടരാം. ജസ്റ്റിസ് പി ജി അജിത്കുമാറിന്റേതാണ് വിധി. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം […]

Read More
 നരേന്ദ്രമോദി കര്‍ണാടകയിലേക്ക്; മംഗളൂരുവിലെ റോഡ് ഷോ

നരേന്ദ്രമോദി കര്‍ണാടകയിലേക്ക്; മംഗളൂരുവിലെ റോഡ് ഷോ

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലേക്ക്. ഞായറാഴ്ച മൈസുരുവില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അന്നുതന്നെ മംഗളൂരുവിലെ റോഡ് ഷോയിലും പങ്കെടുക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്. ഇതിന് മുന്‍പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന് എത്തിയിരുന്നു. തെക്കന്‍ കര്‍ണാടകത്തില്‍ മോദിയുടെ ആദ്യ പര്യടനമാണിത്.

Read More