പാനൂര്‍ ബോംബ് സ്‌ഫോടനം; നാല് പേര്‍ കസ്റ്റഡിയില്‍; ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

പാനൂര്‍ ബോംബ് സ്‌ഫോടനം; നാല് പേര്‍ കസ്റ്റഡിയില്‍; ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 4 പേര്‍ കസ്റ്റഡിയില്‍. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. സ്‌ഫോടനത്തില്‍ ഷെറിന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം വലിയ ചര്‍ച്ചയാക്കിയതോടെയാണ് അന്വേഷണം കടുപ്പിക്കാന്‍ പൊലീസും തയ്യാറായത്. വിഷയം […]

Read More
 ‘അനിൽ ആന്റണി ബിജെപിയേയും ചതിക്കും’; മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ

‘അനിൽ ആന്റണി ബിജെപിയേയും ചതിക്കും’; മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന അനിൽ ആന്റണി ബിജെപിയേയും ചതിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി ജെ കുര്യൻ. ആന്റോ ആന്റണിയുടെ പര്യടന പരിപാടിയിൽ മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു കുര്യൻ. ‘കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം കോൺഗ്രസിനെ ചതിച്ച ആളാണ് അനിൽ ആന്റണി. ഇപ്പോൾ ബിജെപി യിൽ പോയി. ഇനി വൈകാതെ വഴിയാധാരമാകും. ‘തിരികെവരുമ്പോൾ അനിലിനെ നമുക്കെടുക്കാമെന്നും’ കുര്യൻ പറഞ്ഞു. ഇതോടെ സദസിൽ നിന്നും ശബ്ദമുയ‍ന്നു. നമുക്ക് ‘വേണ്ടെന്നായിരുന്നു’ ഒരേ സ്വരത്തിൽ സദസിന്റെ മറുപടി. […]

Read More
 കോടിയല്ല, കൊടിയാണ് തന്റെ സമ്പത്ത്; കോടീശ്വരന്‍മാരായ സ്ഥാനാര്‍ഥികളോട് മത്സരിക്കുന്നതില്‍ ആശങ്കയില്ല; പന്ന്യന്‍ രവീന്ദ്രന്‍

കോടിയല്ല, കൊടിയാണ് തന്റെ സമ്പത്ത്; കോടീശ്വരന്‍മാരായ സ്ഥാനാര്‍ഥികളോട് മത്സരിക്കുന്നതില്‍ ആശങ്കയില്ല; പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കോടിയല്ല, കൊടിയാണ് തന്റെ സമ്പത്തെന്ന് തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ പറഞ്ഞു. ജനങ്ങളാണ് കോടീശ്വരന്‍മാര്‍. ഏറ്റവും വലിയ സമ്പത്ത് മനുഷ്യസ്നേഹമാണെന്നും പന്ന്യന്‍ പറഞ്ഞു. കോടീശ്വരന്‍മാരുടെ കൂട്ടത്തില്‍ മത്സരിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. പണം തനിക്കൊരു പ്രശ്നമല്ല. കവി അയ്യപ്പന് മാത്രമാണ് താന്‍ പണം കടം കൊടുത്തത്. കള്ള് കുടിക്കാന്‍ പണം കൊടുത്തത് ഒരേ ഒരാള്‍ക്ക് മാത്രമാണ്, അയ്യപ്പന് മാത്രം. താന്‍ ആരുടെയും കടക്കാരനല്ലെന്നും പന്ന്യന്‍ പറഞ്ഞു.

Read More
 രാമേശ്വരം കഫേ സ്ഫോടനക്കേസ്;  ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

രാമേശ്വരം കഫേ സ്ഫോടനക്കേസ്; ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍.സായ് പ്രസാദ് എന്ന യുവാവിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മറ്റ് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് എന്‍ഐഎ നിഗമനം.സായ് പ്രസാദിന്റെ കസ്റ്റഡിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ സ്‌ഫോടനക്കേസില്‍ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് […]

Read More
 സ്വര്‍ണ വില കുതിച്ചുയര്‍ന്നു; പവന് 52,280 രൂപയായി

സ്വര്‍ണ വില കുതിച്ചുയര്‍ന്നു; പവന് 52,280 രൂപയായി

കൊച്ചി: സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി.ഈ കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് കഴിഞ്ഞദിവസം ആദ്യമായി അമ്പതിനായിരം […]

Read More
 പാനൂർ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദ്ദേശമില്ല;അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി

പാനൂർ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദ്ദേശമില്ല;അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി

പാനൂർ സ്ഫോടനത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി. നി‍ര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദ്ദേശമില്ല. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളത്. പൊലീസ് അന്വേഷണത്തെ കുറിച്ചും യുഡിഎഫ് അടക്കം വ്യാപകമായി പരാതി ഉയ‍ര്‍ത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും […]

Read More
 സിദ്ധാർത്ഥന്റെ മരണം, സി ബി ഐ അന്വേഷണം ഇന്ന് ആരംഭിക്കും;സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും

സിദ്ധാർത്ഥന്റെ മരണം, സി ബി ഐ അന്വേഷണം ഇന്ന് ആരംഭിക്കും;സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്.

Read More
 മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം; അരുണാചല്‍ സ്വദേശിയുടെ മരണത്തില്‍ 10 പേര്‍ അറസ്റ്റില്‍; സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പോലീസ്

മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം; അരുണാചല്‍ സ്വദേശിയുടെ മരണത്തില്‍ 10 പേര്‍ അറസ്റ്റില്‍; സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പോലീസ്

മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. പെണ്‍സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കസ്റ്റഡിയിലെടുത്തത്. മരിച്ച അരുണാചല്‍ സ്വദേശി അശോക് ദാസിന്റെ (26) മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. തലയിലും നെഞ്ചിലും ഏറ്റക്ഷതമാണ് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 12 മണിയോടെ വാളകം കവലയിലാണ് അശോക് ദാസിനെ […]

Read More
 കുന്ദമംഗലം കളരിക്കണ്ടി പാലക്കണ്ടിയില്‍ ഷൈജു (44)നിര്യാതനായി; സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കളരിക്കണ്ടി പൊതുസ്മശാനത്തില്‍

കുന്ദമംഗലം കളരിക്കണ്ടി പാലക്കണ്ടിയില്‍ ഷൈജു (44)നിര്യാതനായി; സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കളരിക്കണ്ടി പൊതുസ്മശാനത്തില്‍

കുന്ദമംഗലം കളരിക്കണ്ടി പാലക്കണ്ടിയില്‍ ഷൈജു (44)നിര്യാതനായി. ഭാര്യ: സജിത (ഐ ഐ എം കുന്ദമംഗലം ), മക്കള്‍ നീഹ, നിയ. അച്ഛന്‍: ഭാസ്‌കരന്‍, അമ്മ: ലക്ഷ്മി, സഹോദരി: ഷൈനി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് കളരിക്കണ്ടി പൊതുസ്മശാനത്തില്‍.

Read More
 നാളെത്തെ ഐ പി എൽ ബെംഗളൂരു- രാജസ്ഥാൻ മത്സരത്തിൽ ‘പിങ്ക് പ്രോമിസ്’;മത്സരം രാജസ്ഥാനിലെ വനിതകള്‍ക്ക് സമർപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

നാളെത്തെ ഐ പി എൽ ബെംഗളൂരു- രാജസ്ഥാൻ മത്സരത്തിൽ ‘പിങ്ക് പ്രോമിസ്’;മത്സരം രാജസ്ഥാനിലെ വനിതകള്‍ക്ക് സമർപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2024ല്‍ നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരം രാജസ്ഥാനിലെ വനിതകള്‍ക്ക് സമർപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ‘പിങ്ക് പ്രോമിസ്’ ചലഞ്ചിന്‍റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് റോയല്‍സിന്‍റെ ഈ പദ്ധതി. നാളെ ഇരു ടീമുകളിലെയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്സിനും ആറ് വീടുകളില്‍ വീതം സോളാർ സംവിധാനം രാജസ്ഥാന്‍ റോയല്‍സ് ഉറപ്പ് നല്‍കുന്നു. നാളെ സവിശേഷ ജേഴ്സി അണിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലെത്തുക. മത്സര കിറ്റ് പുറത്തിറക്കിക്കൊണ്ടുള്ള ആകർഷകമായ വീഡിയോ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാന്‍ […]

Read More