സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വില 50,880 രൂപ

സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വില 50,880 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. 50,880 രൂപയാണ് ഇന്നത്തെ പവന്‍ വില. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇന്നു കൂടിയത് 680 രൂപ. ഗ്രാം വില 85 രൂപ വര്‍ധിച്ച് 6360 ആയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി അന്‍പതിനായിരം രൂപ കടന്നത്. പിന്നീട് നേരിയ ഇടിവു വന്ന വില വീണ്ടും കുതിക്കുകയായിരുന്നു.

Read More
 കടല്‍ക്ഷോഭം; മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

കടല്‍ക്ഷോഭം; മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ഇന്നലെ വൈകീട്ട് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. അതുകൊണ്ട് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More
 മദ്യവില കൂട്ടേണ്ടി വരും; ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത

മദ്യവില കൂട്ടേണ്ടി വരും; ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത

ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. എക്സൈസ് മന്ത്രിക്കാണ് ബെവ്ക്കോ കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരും.​വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്ക്കോ സ‍ർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക […]

Read More
 യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവം; യുവാവ് പിടിയില്‍; പീഡനം സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷം

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവം; യുവാവ് പിടിയില്‍; പീഡനം സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷം

ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് കൊക്കയാര്‍ വെംബ്ലി വടക്കേമല തുണ്ടിയില്‍ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചതോടെയാണ് […]

Read More
 പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയില്‍ 1775 രൂപയാണ് പുതുക്കിയ സിലിണ്ടര്‍ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലും വാണിജ്യ […]

Read More
 ആടുജീവിതം 50 കോടി ക്ലബ്ബില്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് നാലാം ദിവസം

ആടുജീവിതം 50 കോടി ക്ലബ്ബില്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് നാലാം ദിവസം

ആടുജീവിതം 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് നാലാം ദിവസമാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡ് ആടുജീവിതത്തിന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം 50 കോടിയില്‍ എത്തിയ സന്തോഷം ആരാധകരെ അറിയിച്ചത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രത്തിന്റെ നേട്ടം. ഈ വര്‍ഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം. […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രില്‍ മൂന്ന് മുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രില്‍ മൂന്ന് മുതല്‍

കോഴിക്കോട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. പരിശീലന പരിപാടികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കായുള്ള ഡ്യൂട്ടി ഉത്തരവുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും, വിതരണം ചെയ്ത വിവരം ഇലക്ഷന്‍ കമ്മീഷന്റെ ഓര്‍ഡര്‍ സോഫ്റ്റ് […]

Read More
 മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയായത് സിപിഎം-ബിജെപി ഇടപാട് മൂലം; വീഴ്ചയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എം എം ഹസന്‍

മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയായത് സിപിഎം-ബിജെപി ഇടപാട് മൂലം; വീഴ്ചയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യ ബാണ്ഡവത്തില്‍ സംഘപരിവാറുമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായാണോ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയാക്കിയതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. പ്രതികളെ വിട്ടയച്ച കോടതി വിധിയില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് രൂക്ഷമായ വിമര്‍ശനം കോടതി നടത്തിയ സാഹചര്യത്തില്‍ പോലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണം. പൗരത്വ നിയമത്തിന്റെ പേരില്‍ മോദി ഗവണ്‍മെന്റ് മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നതിനെതിരേ മുഖ്യമന്ത്രി […]

Read More
 ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കുന്ദമംഗലം ഏരിയ സമ്മേളനം; ഭാരവാഹികളെ തെരഞ്ഞെടുത്തു

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കുന്ദമംഗലം ഏരിയ സമ്മേളനം; ഭാരവാഹികളെ തെരഞ്ഞെടുത്തു

കുന്ദമംഗലം : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കുന്ദമംഗലം ഏരിയ സമ്മേളനം ശാഫി ദവ ഖാന യില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ചിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എ എം എ ഐ കുന്ദമംഗലം ഏരിയ പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദ് മുസ്തഫ, എ എം എ ഐ കുന്ദമംഗലം ഏരിയ സെക്രട്ടറി ഡോക്ടര്‍ എന്‍ സി അഫ്‌ന എന്നിവരാണ് പുതിയ ഭാരവാഹികള്‍. സയന്റിഫിക് സെഷന്‍ ഡോക്ടര്‍ ഫെബിന ഗഫൂര്‍ ആയുര്‍വേദ കോസ്മറ്റൊളജി എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലയില്‍ […]

Read More
 കെജ്രിവാളിനെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല’; പുതിയൊരു ഭാരതം നമുക്ക് നിര്‍മിക്കണം; സന്ദേശം വായിച്ച് സുനിത

കെജ്രിവാളിനെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല’; പുതിയൊരു ഭാരതം നമുക്ക് നിര്‍മിക്കണം; സന്ദേശം വായിച്ച് സുനിത

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണി സംഘടിപ്പിച്ച മഹാറാലി പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനമായി. മഹാറാലിയില്‍ ഇന്‍ഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരത് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മന്‍, മെഹബൂബ മുഫ്തി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍, ഡി. രാജ, ഫാറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയന്‍ തുടങ്ങിയ നിരവധി നേതാക്കളാണ് പങ്കെടുത്തത്. അരവിന്ദ് […]

Read More