റിയാസ് മൗലവി വധക്കേസ്: ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

റിയാസ് മൗലവി വധക്കേസ്: ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഉടന്‍ അപ്പീല്‍ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു. തെളിവുകള്‍ പരിഗണിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റി. എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു. കാസര്‍കോട് എസ്പി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ കത്ത് ലഭിച്ചാലുടന്‍ തുടര്‍നടപടിക്കൊരുങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി […]

Read More
 കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ […]

Read More
 ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം; അത് എന്റെ നോവല്‍, നോവല്‍, നോവല്‍; വിവാദ ഭാഗത്തെ കുറിച്ച് ബെന്യാമിന്‍

ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം; അത് എന്റെ നോവല്‍, നോവല്‍, നോവല്‍; വിവാദ ഭാഗത്തെ കുറിച്ച് ബെന്യാമിന്‍

സിനിമ ഇറങ്ങിയതോടെ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍. മരുഭൂമിയിലെ നരകതുല്യമായ ജീവിതത്തിനിടയ്ക്ക് ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശങ്ങളും മറ്റും ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് ഇത് ഉള്‍പ്പെടുത്തിയില്ല എന്നതിന് സംവിധായകന്‍ ബ്ലെസിക്ക് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യഥാര്‍ത്ഥ നജീബ് നടത്തിയ പരാമര്‍ശത്തില്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും നോവലിന് വേണ്ടി ബെന്യാമിന്‍ അത് സൃഷ്ടിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തത വരുത്തി കൊണ്ട് […]

Read More
 കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്‌സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ തീ അണച്ചു. ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു കടകളിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More
 മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു; ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസെടുക്കണം; സിദ്ധാര്‍ഥിന്റെ അച്ഛന്‍

മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു; ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസെടുക്കണം; സിദ്ധാര്‍ഥിന്റെ അച്ഛന്‍

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. പ്രതിയായ അക്ഷയ് എം.എം. മണിയുടെ ചിറകിനടിയിലാണെന്നും അച്ഛന്‍ പറഞ്ഞു. അക്ഷയിയെ എന്തിന് സംരക്ഷിക്കുന്നുവെന്ന് ചോദിച്ച സിദ്ധാര്‍ഥന്റെ അച്ഛന്‍, എല്ലാ വിഷയത്തിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റംവരേയും പോകാന്‍ തയാറാണ്. ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസെടുക്കണം. മര്‍ദനം ചിത്രീകരിച്ച പെണ്‍കുട്ടികളെ എന്തു കൊണ്ട് ചോദ്യം […]

Read More
 മുഖ്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മുഖ്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ നേതാവും മുന്‍ എം.എല്‍.എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ജയിലില്‍വെച്ച് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഹൃദയത്തില്‍ മഞ്ഞ അടയാളം കണ്ടതായും ഇത് രക്തം കട്ടപിടിച്ചതിന്റെ ലക്ഷണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ രേഖകള്‍ പ്രകാരം പറയുന്നത് ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റു അസുഖങ്ങളുമുണ്ടെന്നാണ്. കൂടാതെ വിഷാദരോഗം, ത്വക്ക് അലര്‍ജി, പ്രമേഹം എന്നിവ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കടുത്ത […]

Read More
 ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: കര്‍ണ്ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യൂതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോവുകയാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ബെംഗ്ളൂരു റൂറലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കെ കൃഷ്ണന്‍കുട്ടി, മാത്യൂ ടി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്. ‘ഞങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് എടുത്തതുപോലെ സംസ്ഥാന പാര്‍ട്ടിയായി നിലകൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. […]

Read More
 ‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, മലപ്പുറം സ്വദേശി പിടിയില്‍

‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, മലപ്പുറം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍മീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ […]

Read More
 ഭിന്നശേഷിക്കാരനായ 16കാരന്‍ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവം; സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്

ഭിന്നശേഷിക്കാരനായ 16കാരന്‍ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവം; സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് മര്‍ദനമേറ്റ സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുമായാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിയത്. വിദ്യാര്‍ഥിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്.

Read More
 അപകടത്തില്‍ മരിച്ച ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല; കാര്‍ അമിത വേഗതയിലായിരുന്നു; തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ല; മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

അപകടത്തില്‍ മരിച്ച ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല; കാര്‍ അമിത വേഗതയിലായിരുന്നു; തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ല; മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേര്‍ മരിച്ച കാര്‍ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കണ്ടെയ്നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് അന്വേഷണത്തിന് ശേഷം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും.അപകടത്തില്‍ മരിച്ച ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാര്‍ അമിത വേഗതയിലായിരുന്നു. തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം […]

Read More