കുന്ദമംഗലം : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ കുന്ദമംഗലം ഏരിയ സമ്മേളനം ശാഫി ദവ ഖാന യില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ചിത്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എ എം എ ഐ കുന്ദമംഗലം ഏരിയ പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദ് മുസ്തഫ, എ എം എ ഐ കുന്ദമംഗലം ഏരിയ സെക്രട്ടറി ഡോക്ടര്‍ എന്‍ സി അഫ്‌ന എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സയന്റിഫിക് സെഷന്‍ ഡോക്ടര്‍ ഫെബിന ഗഫൂര്‍ ആയുര്‍വേദ കോസ്മറ്റൊളജി എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലയില്‍ നിന്നുള്ള 30ഓളം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോക്ടര്‍ സഫ്‌ന അധ്യക്ഷതവഹിച്ചു. ഡോക്ടര്‍ അനൂപ്, ഡോക്ടര്‍ സഹീറലി, ഡോക്ടര്‍ മുഹമ്മദ് മുസ്തഫ,ഡോക്ടര്‍ അഞ്ചു രാധാകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.ഡോക്ടര്‍ പ്രിയങ്ക സ്വാഗതവും ഡോക്ടര്‍ അഫ്‌ന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *