കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കൊച്ചി: കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. രാവിലെ ഒന്‍പതുമണിയോടെ സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍വച്ച് നീനുവിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More
 ചൈനയില്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ചു; 14 യാത്രക്കാര്‍ മരിച്ചു; 37 പേര്‍ക്ക് പരിക്ക്

ചൈനയില്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ചു; 14 യാത്രക്കാര്‍ മരിച്ചു; 37 പേര്‍ക്ക് പരിക്ക്

വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പാസഞ്ചര്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ച് 14 യാത്രക്കാര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാങ്സിയിലെ ഹോഹ്ഹോട്ട്-ബെയ്ഹായ് എക്സ്പ്രസ്വേയില്‍ പുലര്‍ച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. 51 യാത്രക്കാരുമായി പോയ ബസ് ടണല്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More
 വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നിഷേധിച്ചേക്കും; എസ് പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നിഷേധിച്ചേക്കും; എസ് പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി ജെ പി എം പി വരുണ്‍ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാല്‍ എസ് പി ടിക്കറ്റില്‍ വരുണ്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേഠിയില്‍ എസ് പി സ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസില്‍ നിന്ന് എസ്പി അമേഠി സീറ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തന്റെ പാര്‍ട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

Read More
 രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു;കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും

രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു;കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി 17 സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്.ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാൻ മഹാരാഷ്ട്രയിൽ എൻഡിഎ – ഇന്ത്യ സഖ്യങ്ങൾക്ക് സാധിച്ചിട്ടില്ല. ശിവസേനയുമായി സീറ്റുകളിൽ ധാരണയിലെത്താനാകാത്തതാണ് ഇരു സഖ്യത്തിലും പ്രഖ്യാപനം […]

Read More
 ആര്‍.എസ്.എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; മൂന്നു പേര്‍ കസ്റ്റഡിയില്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; മൂന്നു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയിലായി. പ്ലാവൂര്‍ ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. ഉത്സവ പരിപാടിക്കിടെയായിരുന്നു സംഭവം. പരിക്കേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ജിത്തു എന്നയാള്‍ ഒളിവിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Read More
 അരൽവായ്‌മൊഴി-നാഗർകോവിൽ-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ; വിവിധ ട്രെയിനുകൾ റദ്ദാക്കി

അരൽവായ്‌മൊഴി-നാഗർകോവിൽ-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ; വിവിധ ട്രെയിനുകൾ റദ്ദാക്കി

അരൽവായ്‌മൊഴി-നാഗർകോവിൽ-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ നിർമാണം നടക്കുന്നതിനാൽ 13 ട്രെയിനുകൾ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ. 4 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്‌തു. നഗർകോവിൽ ജംഗ്ഷനിൽ നിന്നും മാർച്ച്‌ 24 ന് ഉച്ചയ്‌ക്ക് 2:45 ന് പുറപ്പെടേണ്ട ശാലിമാർ ഗുരുദേവ് എക്‌സ്‌പ്രസ് ഒന്നേകാൽ മണിക്കൂർ വൈകിയോടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ:-മാർച്ച്‌ 20 മുതൽ 27 വരെ രാവിലെ 10.35 ന് നാഗർ കോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന കന്യാകുമാരി […]

Read More
 വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു

വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു

കൊച്ചി: ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫിസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏലൂര്‍ വില്ലേജ് ഓഫിസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടം. വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റ് ജോസ് മേരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് പോയ ശേഷമാണ് അപകടം. കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികള്‍ ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
 കുന്ദമംഗലത്ത് സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ അടിയില്‍പ്പെട്ട് 24 കാരിക്ക് പരിക്ക്

കുന്ദമംഗലത്ത് സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ അടിയില്‍പ്പെട്ട് 24 കാരിക്ക് പരിക്ക്

കുന്ദമംഗലം: കാരന്തൂര്‍ ഹരിഹരം മഹാദേവ ക്ഷേത്രത്തിന് തെട്ടടുത്ത് വെച്ച് സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ അടിയില്‍പ്പെട്ടു. അപകടത്തില്‍ 24 കാരിക്ക് പരിക്ക.് കുന്ദമംഗലം പിലാശ്ശേരി പൊയ്യയില്‍ മലയില്‍ വീട്ടില്‍ ശ്രീഖ (24) ആണ് അപകടത്തില്‍ പരിക്കേറ്റത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരില്‍ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ അടിയിലാണ് സ്‌കൂട്ടര്‍ പെട്ടത്. യുവതി രാവിലെ അമ്പലത്തില്‍ പോകുമ്പോഴാണ് അപകടം.

Read More
 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു;നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു;നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിച്ചു. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 19 നാണ് ആദ്യഘട്ട വോട്ടെടുപ്പ്.ബീഹാറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനി തീയതി മാർച്ച് 28 ആണ്. ഉത്സവ അവധി കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തെ 40 സീറ്റുകളിൽ നാലെണ്ണത്തിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 28 ന്. […]

Read More
 ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് വേനൽ മഴയുടെ ആശ്വാസം ഉടനെത്തും;നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും

ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് വേനൽ മഴയുടെ ആശ്വാസം ഉടനെത്തും;നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും

കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഒടുവിൽ വേനൽ മഴയുടെ ആശ്വാസം എത്തുന്നു. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ വേനൽ മഴ എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും.നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും […]

Read More