തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസല്‍, ശരത് എന്നിവര്‍ ലോറിയിലുണ്ടായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇടുക്കി രജിസ്‌ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒഡിഷയില്‍ നിന്നാണ് ലോറി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *