ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ: പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. 50 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉള്‍വലിയലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്‌കരമാക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്.

Read More
 തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി;നീണ്ട തര്‍ക്കത്തിനൊടുവിലാണ്  പാര്‍ട്ടികൾ തമ്മില്‍  അന്തിമ തീരുമാനത്തിലെത്തിയത്

തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി;നീണ്ട തര്‍ക്കത്തിനൊടുവിലാണ് പാര്‍ട്ടികൾ തമ്മില്‍ അന്തിമ തീരുമാനത്തിലെത്തിയത്

തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ആഴ്ടകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ആകെയുള്ള 39 സീറ്റുകളില്‍ ഒമ്പത് സീറ്റുകളിലായിരിക്കും ഡിഎംകെ മത്സരിക്കുക. പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയാണ് പ്രഖ്യാപനം.കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഏറ്റെടുത്ത ഡിഎംകെ, തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ കോൺഗ്രസിന് […]

Read More
 ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ദേശീയപാതയിലാണ് അപകടം […]

Read More
 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;അന്വേഷണം നീട്ടിക്കൊണ്ടുപോകാനാകില്ല,വിശദാംശങ്ങൾ ഹാജരാക്കാൻ ഇഡിയ്ക്ക്  നിർദേശം നൽകി ഹൈകോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;അന്വേഷണം നീട്ടിക്കൊണ്ടുപോകാനാകില്ല,വിശദാംശങ്ങൾ ഹാജരാക്കാൻ ഇഡിയ്ക്ക് നിർദേശം നൽകി ഹൈകോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് സഹകരണ സംഘങ്ങളിലുള്ള വിശ്വാസം നഷ്‌ടമായി. കേസിൽ ഇതുവരെ സമർപ്പിച്ച കുറ്റപത്രങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഇ ഡിയ്ക്ക് കോടതി നിർദേശവും നൽകി.കരുവന്നൂർ കേസന്വേഷണത്തിന്‍റെ ഭാഗമായി സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തതിനെതിരെ കേസിലുൾപ്പെട്ട അലി സാബ്രി നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.അതേസമയം സഹകരണ രജിസ്ട്രാറുടെ സമൻസിൽ കോടതി സ്റ്റേ അനുവദിച്ചത് അന്വേഷണം വഴിമുട്ടിച്ചുവെന്ന് ഇ.ഡി അറിയിച്ചു. […]

Read More
 മുജീബിനെ തൂക്കികൊല്ലണം; താന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് മുത്തേരിയില്‍ ബലാത്സംഗത്തിന് ഇരയായ വയോധിക; അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു

മുജീബിനെ തൂക്കികൊല്ലണം; താന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് മുത്തേരിയില്‍ ബലാത്സംഗത്തിന് ഇരയായ വയോധിക; അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരായായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് മുത്തേരിയില്‍ മൂജീബ് റഹ്‌മാന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക പറഞ്ഞു. മുജീബ് റഹ്‌മാനെ അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. കോവിഡ് കാലത്ത് പണിക്ക് പോകുന്നതിനിടെ, ഒരു ഓട്ടോ വരുന്നത് കണ്ട് താന്‍ അതിന് കൈകാണിച്ചു. കയറുന്നതിനിടെ, ഓമശേരിക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു അയാളുടെ മറുപടി. പിന്നാലെ ഓട്ടോയില്‍ കെട്ടിയിട്ട ശേഷം […]

Read More
 രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി മോദി;അമ്മമാരും പെൺമക്കളും തനിക്ക് ‘ശക്തി’യുടെ രൂപങ്ങളെന്ന് മോദി

രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി മോദി;അമ്മമാരും പെൺമക്കളും തനിക്ക് ‘ശക്തി’യുടെ രൂപങ്ങളെന്ന് മോദി

ഇന്ത്യാ അലയൻസിൻ്റെ മെഗാ റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ ‘ശക്തി’ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ‘ശക്തി’യുടെ രൂപങ്ങൾ. താൻ അവരെ ആരാധിക്കുന്നു. ശക്തിയെ ആരാധിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കുന്നവരും തമ്മിലാണ് പോരാട്ടമെന്നും പ്രധാനമന്ത്രി.തെലങ്കാനയിലെ ജഗ്തിയാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഞായറാഴ്ച മുംബൈയിൽ ഇന്ത്യാ സഖ്യത്തിൻ്റെ റാലി ഉണ്ടായിരുന്നു. റാലിയിൽ അവർ തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ, തങ്ങളുടെ പോരാട്ടം […]

Read More
 യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

മാവൂര്‍: ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയുടെ അജണ്ടകള്‍ തന്നെയാണ് സിപിഎം പിന്തുടരുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വളപ്പില്‍ റസാഖ് മുഖ്യപ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ്, രവികുമാര്‍ പനോളി, കെ.പി. രാജശേഖരന്‍, കെ.സി. വാസന്തി വിജയന്‍, കെ.എം. അപ്പുകുഞ്ഞന്‍, എന്‍.പി. അഹമദ്, മൈമൂന കടുക്കാഞ്ചേരി,വി.എസ്. രഞ്ജിത്,കെ.പി. സഹദേവന്‍, […]

Read More
 മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മോന്‍സന്‍ കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് എട്ടിനു വീട്ടില്‍ മോഷണം നടന്നുവെന്നാണു പറയുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുള്ളതായും എറണാകുളം നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ കോടതി ക്രൈംബ്രാഞ്ചിന്റെ […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ ഒരുങ്ങി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ ഒരുങ്ങി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിർദേശം. പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചല്‍പ്രദേശിലെയും മിസോറാമിലെയും ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസിന്‍റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുൻസിപ്പല്‍ കമ്മീഷണർ […]

Read More
 ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ ചെയ്തതാണെണ് പ്രാഥമിക നിഗമനം

ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ ചെയ്തതാണെണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. പേരേറ്റില്‍ ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ ഇന്നലെ വൈകീട്ടാണു ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണി ആയതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഗര്‍ഭച്ഛിദ്രം നടത്താന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും പറയുന്നുണ്ട്. ഇതാകാം ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് വര്‍ക്കല എ.എസ്.പിയുടെ […]

Read More