ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ട; മുഖ്യപ്രതി തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഇഡി

ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ട; മുഖ്യപ്രതി തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഇഡി

ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി. തമിഴ്‌നാട് സ്വദേശിയായ ജോൺ പോൾ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കലൂർ പിഎംഎൽഎ കോടതി ഏപ്രിൽ രണ്ട് വരെ റിമാൻഡ് ചെയ്തു.ലഹരിക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി തുടർച്ചയായി സമൻസ് നൽകിയെങ്കിലും ജോൺ പോൾ പ്രതികരിച്ചിരുന്നില്ല. തുടർന്ന് പിഎംഎൽഎ പ്രത്യേക കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പ്രതിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. എൽടിടിഇക്ക് പണം കണ്ടെത്താൻ പ്രധാന പ്രതികൾക്കൊപ്പം ജോൺ പോൾ പ്രവർത്തിച്ചതായി […]

Read More
 കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം;ഏകദിന ഉപവാസവുമായി എം കെ രാഘവൻ എംപി

കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം;ഏകദിന ഉപവാസവുമായി എം കെ രാഘവൻ എംപി

കോഴിക്കോട് മെഡിക്കൽ കോളജിനോടുള്ള അവഗണന അവസാനിക്കുക എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഉപവാസസമരം സംഘടിപ്പിച്ചു. എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിലാണ് ഏകദിന ഉപവാസം ആരംഭിച്ചത്.മെഡിക്കൽ കോളജിലേക്കുള്ള മരുന്നുകൾ മരുന്ന് വിതരണ കമ്പനിക്കാർ നിർത്തിവച്ചതിനെ തുടർന്ന് രോഗികൾക്ക് ഉണ്ടായ പ്രയാസം ഉയർത്തി കാണിച്ചാണ് ഉപവാസം. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നടന്ന ഉപവാസ സമരം ഡോ. എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ […]

Read More
 ഇടുക്കിയില്‍ ‘പടയപ്പ’യെന്ന കാട്ടാന ജനവാസമേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നു;  സര്‍ക്കാരിന് വിമര്‍ശനം

ഇടുക്കിയില്‍ ‘പടയപ്പ’യെന്ന കാട്ടാന ജനവാസമേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നു; സര്‍ക്കാരിന് വിമര്‍ശനം

ഇടുക്കിയില്‍ ‘പടയപ്പ’യെന്ന കാട്ടാന ജനവാസമേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. നല്ല ഭക്ഷണവും വെള്ളവും കാട്ടിനുള്ളില്‍ സജ്ജമാക്കി പടയപ്പയെ ജനവാസമേഖലയിലേക്ക് ഇറക്കാതെ നോക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന മന്ത്രിതല സര്‍വകക്ഷിയോഗ തീരുമാനം നടപ്പിലായില്ലെന്നതിലാണ് വിമര്‍ശനം.ഇത് നടപ്പിലാക്കിയിരുന്നെങ്കില്‍ പടയപ്പയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളുണ്ടാകുമായിരുന്നില്ലെന്നാണ് വിമര്‍ശനം. ഇന്നും ഏറെ നേരം മാട്ടുപ്പെട്ടിയിലും തെന്മലയിലും പടയപ്പ ജനവാസമേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇനിയും നാട്ടിലേക്ക് ഇറങ്ങി, കാട്ടില്‍ കയറിപ്പോകാൻ വിസമ്മതിച്ച് ശല്യമോ അക്രമമോ അഴിച്ചുവിട്ടാല്‍ പടയപ്പയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് […]

Read More
 കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിജെപി വിട്ടേക്കും; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിജെപി വിട്ടേക്കും; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. ബെംഗളുരു നോര്‍ത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതല്‍ ബാംഗ്ലൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ദക്ഷിണ കന്നടയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സദാനന്ദ ഗൗഡ. ഇത്തവണ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ സദാനന്ദഗൗഡ കടുത്ത അമര്‍ഷത്തിലായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ സദാനന്ദ ഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. മൈസൂരില്‍ നിന്ന് മുന്‍ […]

Read More
 നിനക്ക് രക്ഷപ്പെടാന്‍ പറ്റില്ല മുജീബേ, ഞങ്ങള്‍ ചുറ്റുമുണ്ട്; നീ ഓടുപൊളിച്ചിട്ട് കാര്യമില്ല; പേരാമ്പ്ര അനു കൊലപാതകക്കേസ് പ്രതിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്

നിനക്ക് രക്ഷപ്പെടാന്‍ പറ്റില്ല മുജീബേ, ഞങ്ങള്‍ ചുറ്റുമുണ്ട്; നീ ഓടുപൊളിച്ചിട്ട് കാര്യമില്ല; പേരാമ്പ്ര അനു കൊലപാതകക്കേസ് പ്രതിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടിയിലെ വീട്ടില്‍ നിന്നാണ് മുജീബ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടു വളഞ്ഞ പൊലീസ് സംഘം മുജീബിനെ പല തവണ വിളിച്ചു എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടങ്കിലും മുജീബ് അതിന് തയ്യാറായില്ല. മുറിക്കകത്തായിരുന്ന മുജീബ് വാതില്‍ പൂട്ടിയിരുന്നു. ചുറ്റിലും ഞങ്ങളുണ്ടെന്നും ഓട് പൊളിച്ച് കടക്കാന്‍ ശ്രമിക്കണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പല ആവര്‍ത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിച്ചാണ് […]

Read More
 മുട്ടക്കറി ഉണ്ടാക്കിയില്ല; ദേഷ്യം വന്നു; യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊന്നു

മുട്ടക്കറി ഉണ്ടാക്കിയില്ല; ദേഷ്യം വന്നു; യുവാവ് ലിവ് ഇന്‍ പങ്കാളിയെ ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊന്നു

ഗുരുഗ്രാം: മുട്ടക്കറി ഉണ്ടാക്കിയില്ലെന്ന കാരണത്താല്‍ യുവാവ് ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ ലല്ലന്‍ യാദവാണ് പ്രതി. മദ്യപിച്ചിരുന്നതായും താന്‍ പങ്കാളിയെ കൊലപ്പെടുത്തിയതായും ചോദ്യം ചെയ്യലില്‍ ലല്ലന്‍ സമ്മതിച്ചു. മുട്ടക്കറി ഉണ്ടാക്കാതിരുന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ചുറ്റികയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദിച്ചെന്നും പ്രതി പറഞ്ഞു. ബിഹാറിലെ മധേപുര ജില്ലയിലെ ഔരാഹി ഗ്രാമവാസിയാണ് ലല്ലന്‍. ഡല്‍ഹിയിലെ സരായ് കാലെ […]

Read More
 തെലങ്കാന ഗവര്‍ണര്‍ സ്ഥാനങ്ങള്‍ രാജിവച്ചു;ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി തമിഴിസൈ സൗന്ദര്‍രാജൻ

തെലങ്കാന ഗവര്‍ണര്‍ സ്ഥാനങ്ങള്‍ രാജിവച്ചു;ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി തമിഴിസൈ സൗന്ദര്‍രാജൻ

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തെലങ്കാന ഗവര്‍ണര്‍, പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണ്‍ സ്ഥാനങ്ങള്‍ രാജിവച്ച് തമിഴിസൈ സൗന്ദര്‍രാജൻ. രാജിക്ക് മുമ്പ് അമിത് ഷായെ കണ്ട് സംസാരിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.പുതുച്ചേരി, തിരുനെല്‍വേലി, സൗത്ത് ചെന്നൈ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരെ പരിഗണിക്കുന്നത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ തമിഴിസൈ പല തവണ വിവാദവാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.ഇവര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ തമിഴ്നാട്ടില്‍ നിന്ന് വന്നിരുന്നു. തമിഴ്നാട്ടില്‍ ബിജെപിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലെന്ന […]

Read More
 എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി

എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി. എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു. വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു. വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് […]

Read More
 മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തി; കർണ്ണാടകയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തി; കർണ്ണാടകയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് ദാരുണ സംഭവമുണ്ടായത്. അധ്യാപികയുടെ ബാഗിൽ നിന്ന് 2000 രൂപ കാണാതായതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് അഞ്ച് വിദ്യാർത്ഥിനികളെ പരസ്യമായി ദേഹ പരിശോധന നടത്തിയത്. കഴിഞ്ഞ മാർച്ച് 15 നാണ് ദാരുണ സംഭവമുണ്ടായത്.പത്താം ക്ലാസ് വിദ്യാർത്ഥികളായ നാല് പേരെയും ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് അധ്യാപിക ദേഹ പരിശോധന നടത്തിയത്. ഇതിനുശേഷം ഇവരെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തില്ലെന്ന് […]

Read More
 മുജീബ് റഹ്‌മാന്‍ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി; പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി ആഭണങ്ങള്‍ കവര്‍ന്നത് 10 മിനിറ്റുകൊണ്ട്

മുജീബ് റഹ്‌മാന്‍ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി; പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി ആഭണങ്ങള്‍ കവര്‍ന്നത് 10 മിനിറ്റുകൊണ്ട്

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ വിവാദമായ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണെന്ന് പൊലീസ്. ഇതടക്കം 57 ഓളം കേസുകളാണ് അനു കൊലക്കേസിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49) ന് എതിരെയുള്ളത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മാത്രം 13 കേസുകളുണ്ട്. മലപ്പുറം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായിട്ടാണ് മറ്റ് 44 കേസുകള്‍. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയിലെ മോഷണത്തില്‍ അറസ്റ്റിലായ മുജീബ് […]

Read More