ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരും, ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും;പത്മജ വേണുഗോപാല്‍

ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരും, ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും;പത്മജ വേണുഗോപാല്‍

ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്ന് പത്മജ വേണുഗോപാല്‍. ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കള്‍ വരാനുണ്ടെന്നും പത്മജ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും അവർ കൂട്ടിച്ചേർത്തു.കണ്ണൂരില്‍ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ. മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്‍റണി, കെ കരുണാകരൻ എന്നിവരുടെ മക്കള്‍ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഏകെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി, കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ […]

Read More
 റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍ വരിക. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിയുണ്ട്. ആകെ സബ്‌സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 […]

Read More
 ‘ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാവും’;പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച്  അസദുദ്ദീൻ ഒവൈസി

‘ഇന്ത്യയിലെ 17 കോടി മുസ്ലീങ്ങളെ രാജ്യമില്ലാത്തവരാവും’;പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അസദുദ്ദീൻ ഒവൈസി

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉവൈസി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ പാർട്ടികളുൾ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഉവൈസിയും കോടതിയിലെത്തിയിരിക്കുന്നത്. സിഎഎ അടിയന്തരമായി സ്‌റ്റേ ചെയ്യണം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുന്നതിന് താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ നിങ്ങൾ രാജ്യത്ത് എൻപിആറും എൻആർസിയും കൊണ്ടു വരുമ്പോൾ, […]

Read More
 കേരള സർവകലാശാല കലോത്സവം;വിധികർത്താവ് ആത്മഹത്യ ചെയ്ത് സംഭവത്തിൽ  സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട്  അന്വേഷണ സംഘം

കേരള സർവകലാശാല കലോത്സവം;വിധികർത്താവ് ആത്മഹത്യ ചെയ്ത് സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം

കേരള സർവകലാശാല കലോത്സവ വിവാദത്തിനെ തുടർന്ന് വിധികർത്താവായിരുന്ന പിഎൻ ഷാജി ആത്മഹത്യ ചെയ്ത് സംഭവം അന്വേഷിക്കാൻ കണ്ണൂരിൽ നിന്ന് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് അന്വേഷണ സംഘം കത്ത് നൽകി. പിഎന്‍ ഷാജിയെയും നൃത്ത പരിശീലകരെയും മര്‍ദിച്ചെന്ന പരാതിയിലാണ് അന്വേഷണം.ഷാജിയെ കണ്ണൂരിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ പണം വാങ്ങിയില്ലെന്നും നിരപരാധി ആണെന്നും എഴുതിവച്ച ശേഷമായിരുന്നു ഷാജിയുടെ ആത്മഹത്യ. പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് […]

Read More
 പതിമംഗലം അബ്ദുൽ ഹമീദ് (67)മേതരത്ത് മാളിക വീട്ടിൽ  നിര്യാതനായി

പതിമംഗലം അബ്ദുൽ ഹമീദ് (67)മേതരത്ത് മാളിക വീട്ടിൽ നിര്യാതനായി

പതിമംഗലം അബ്ദുൽ ഹമീദ് (പാലക്കാട് കൊടുവായൂർ )മേതരത്ത് മാളിക വീട്ടിൽ 67 വയസ്സ് നിര്യാതനായി. ഭാര്യ മൈമൂന പി എം,മക്കൾ ഹസ്ന, ഹബീബ .മരുമക്കൾ ജഫ് സാർ കൊടുവള്ളി,സഫ് നാസ്മൂഴിക്കൽ. മയ്യിത്ത് നിസ്കാരം ചൂലാം വയൽ ജുമാ മസ്ജിദിൽ വൈകുന്നേരം 3.30 ന് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ ജുമാ മസ്ജിദിൽ ഖബറടക്കം വൈകുന്നേരം 4.30ന്.

Read More
 മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങി; കാരണം സെർവർ തകരാർ

മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങി; കാരണം സെർവർ തകരാർ

മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങി. സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങിയതെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. ഇന്നലെയും ജനങ്ങളെ വലച്ച് സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ കാര്‍ഡ് മസ്‌റ്ററിംഗ് തടസപ്പെട്ടിരുന്നു.മുന്‍ഗണന കാര്‍ഡായ മഞ്ഞ കാര്‍ഡുകാര്‍ക്കാണ് ഇന്നും മസ്‌റ്ററിംഗ്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്താനായി ആരംഭിച്ച മസ്‌റ്ററിംഗ് നടപടികള്‍ സാങ്കേതിക തകരാര്‍ മൂലം ജനങ്ങളെ വലയ്ക്കുകയാണ്. മഞ്ഞ കാര്‍ഡുകാരുടെ മസ്‌റ്ററിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മറ്റ് കാര്‍ഡുകാരുടെ മസ്‌റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. മസ്‌റ്ററിഗിനായി […]

Read More
 കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചു; അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗം തകര്‍ന്നു. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read More
 കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം വെല്ലുവിളിയാകുന്നു;   പ്രതികൾ അടിക്കടി മൊഴിമാറ്റി പറയുന്നു

കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം വെല്ലുവിളിയാകുന്നു; പ്രതികൾ അടിക്കടി മൊഴിമാറ്റി പറയുന്നു

കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം എസ്.പിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ വെല്ലുവിളിയാവുന്നത് പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും സുമയുടെയും സഹോദരിയുടെയും മൊഴികളുടെ വൈരുദ്ധ്യവുമാണ്. പോലീസിന്റെ മുന്നിൽ ആദ്യം എത്തുമ്പോൾ മുതൽ അതിവ ശ്രദ്ധയോടെയാണ് നിതീഷ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്. കൊല്ലപ്പെട്ട വിജയന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ച ദിവസം പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോൺ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേക്ക് എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, […]

Read More
 സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ട്:ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ട്:ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്. അതിനിടെ ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) […]

Read More
 ചെത്തുകടവ് പാലം സർവീസ് റോഡ് നവീകരണം; 27.55 ലക്ഷത്തിൻ്റെ ഭരണാനുമതി

ചെത്തുകടവ് പാലം സർവീസ് റോഡ് നവീകരണം; 27.55 ലക്ഷത്തിൻ്റെ ഭരണാനുമതി

ചെത്തുകടവ് മുഹമ്മദ് അബ്ദുറഹ്മാൻ ബ്രിഡ്ജിൻ്റെ സർവീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി വരിട്ടിയാക്കിൽ സിഡബ്ല്യുആർഡിഎം റോഡ് പ്രവൃത്തി പൂർത്തീകരിച്ചതോടെ വരിട്ടിയാക്കിൽ ജംഗ്ഷനിലുണ്ടായ തിരക്ക് കുറക്കുന്നതിന് ചെത്തുകടവ് പാലത്തിലേക്കുള്ള സർവീസ് റോഡ് ബൈപാസാക്കി വികസിപ്പിക്കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച് പാലത്തിനോട് ചേർന്നുള്ള റോഡിൻ്റെ വശം ബലപ്പെടുത്തുകയും റോഡിൻ്റെ […]

Read More