ബെംഗളൂരു നഗരത്തിലെ ജലദൗര്‍ലഭ്യം;ശുചിമുറിക്കായി മാളുകൾ ഉപയോഗിക്കുന്നെന്ന് റിപ്പോർട്ട്

ബെംഗളൂരു നഗരത്തിലെ ജലദൗര്‍ലഭ്യം;ശുചിമുറിക്കായി മാളുകൾ ഉപയോഗിക്കുന്നെന്ന് റിപ്പോർട്ട്

മഴ വൈകുന്നതോടെ ബെംഗളൂരു നഗരത്തില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. റസ്റ്റോറൻ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂറ്റന്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുകയാണ്. അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിൾ കപ്പുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുത്ത […]

Read More
 ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇപി ജയരാജന്‍റെ ബിസിനസ് പങ്കാളി; രമേശ് ചെന്നിത്തല

ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇപി ജയരാജന്‍റെ ബിസിനസ് പങ്കാളി; രമേശ് ചെന്നിത്തല

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇപ്പോള്‍ ബിജെപിക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലെന്നും മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമുള്ള അദ്ദേഹത്തിന്‍റെ പ്രസ്‌താവന തന്നെ ഇതിനു തെളിവാണ്. ഇതിനു തുടര്‍ച്ചയായി ഇപ്പോള്‍ ബിജെപിയുടെ 4 സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്.തിരുവനന്തപുരം, ആറ്റിങ്ങല്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കുറിച്ച് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പോലും പറയാന്‍ തയ്യാറാകാത്ത അഭിപ്രായമാണ് ഇ പി ജയരാജന്‍ പറയുന്നത്. തിരുവനന്തപുരത്ത് മത്സരം […]

Read More
 കേരളത്തില്‍ താമര വിരിയും; ഇത്തവണ നാന്നൂറ് കടക്കും; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി നരേന്ദ്രമോദി

കേരളത്തില്‍ താമര വിരിയും; ഇത്തവണ നാന്നൂറ് കടക്കും; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി നരേന്ദ്രമോദി

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിഎത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ മാറി മാറി വരുന്നത് അഴിമതി സര്‍ക്കാരുകരുകളാണെന്നും കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന രീതി പൊളിക്കണം. ഇത് പൊളിച്ചാലേ കേരളത്തിന് […]

Read More
 വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം:സംഭവം സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം:സംഭവം സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ

സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ബുധനാഴ്‌ച രാത്രി 11.15ഓടെ ആയിരുന്നു സംഭവം. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഷാർജ-സൂറത്ത് വിമാനത്തിനാണ് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചത്.വിമാനത്തിൽ 160ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വിമാനത്തിൻ്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലാൻഡിംഗിന് ശേഷം വിമാനം ഏപ്രൺ ഏരിയയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.റൺവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വിമാനം ഇടിക്കുകയായിരുന്നു. വിമാനത്തിന്‍റെ സർവീസ് നാളെ (മാർച്ച് 16) മുതൽ പുനരാരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിമാനത്താവളത്തിൽ സമാന്തര ടാക്‌സി […]

Read More
 എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും; ചിത്രം പങ്കുവെച്ച് എംവിഡി; വൈറല്‍

എഐ കാമറയില്‍ ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും; ചിത്രം പങ്കുവെച്ച് എംവിഡി; വൈറല്‍

കോട്ടയം: എഐ കാമറകളെ പറ്റിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തുന്നു. ക്യാമറയെ കബളിപ്പിക്കാന്‍ സഹയാത്രികന്റെ കോട്ടിനുള്ളില്‍ തലയിട്ട് യാത്ര ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്തയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. എംവിഡി കേരളയുടെ കുറിപ്പ്: പാത്തും പതുങ്ങിയും നിര്‍മിതബുദ്ധി ക്യാമറയെ പറ്റിക്കാന്‍ പറ്റിയേക്കാം. ജീവന്‍ രക്ഷിക്കാന്‍ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. […]

Read More
 അടുത്തമാസം വിവാഹം; യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു; സംഭവം കോഴിക്കോട്

അടുത്തമാസം വിവാഹം; യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കീഴ്പ്പയ്യൂര്‍ നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (24) ആണ് മരിച്ചത്. അടുത്തമാസം വിവാഹം നടക്കാനിരിക്കേയായിരുന്നു ദാരുണ സംഭവം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More
 ജസ്ന തിരോധാനക്കേസ്: സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ജസ്നയുടെ അച്ഛൻ

ജസ്ന തിരോധാനക്കേസ്: സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ജസ്നയുടെ അച്ഛൻ

ജസ്ന തിരോധാനക്കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ജസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചു. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്. താൽക്കാലിമായി അന്വേഷണം അവസാനിപ്പിച്ച് നൽകിയ റിപ്പോർട്ട് ചോദ്യം ചെയ്താണ് ജസ്നയുടെ അച്ഛൻ ജയിംസ് തർക്ക ഹർജി നൽകിയത്. അതേസമയം ജസ്നയുടെ നാട്ടുകാരനും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.ജസ്ന തിരോധാനത്തിൽ ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നും സിബിഐ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ഹർജിയിലെ ആരോപണം. സുതാര്യമായ അന്വേഷണം നടന്നപ്പോള്‍ എന്തുകൊണ്ട് സിബിഐയെ […]

Read More
 പൗരത്വ നിയമ ഭേദഗതി; എതിർപ്പുമായി മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി  പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി; എതിർപ്പുമായി മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിക്കും. വിശദവാദം കേൾക്കും. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടെടുത്തു.കേസിൽ മുസ്ലീം ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, […]

Read More
 കേരള സര്‍വകലാശാല കലോത്സവം:പാതിവഴിയിൽ നിര്‍ത്തിയ കലോത്സവം പൂര്‍ത്തിയാക്കാൻ തീരുമാനിച്ചു

കേരള സര്‍വകലാശാല കലോത്സവം:പാതിവഴിയിൽ നിര്‍ത്തിയ കലോത്സവം പൂര്‍ത്തിയാക്കാൻ തീരുമാനിച്ചു

കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ തീരുമാനം.കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ നിയമിച്ചു. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി. […]

Read More
 കെ മുരളീധരനും കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരും; ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കെ മുരളീധരനും കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരും; ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കെ മുരളീധരനും അടുത്തുതന്നെ കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ പുരുഷാധിപത്യം. വനിതകളെ മുന്നേറാന്‍ പാര്‍ട്ടി അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. […]

Read More