നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

തളിപ്പറമ്പ്: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ചു. രണ്ട് മരണം. മരിച്ചത് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍. കണ്ണപുരം കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. ശനി പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവര്‍ ബന്ധുക്കളാണ്.

Read More
 തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിച്ചു; അപകടത്തില്‍ 16 പേര്‍ക്ക് പരിക്ക്

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിച്ചു; അപകടത്തില്‍ 16 പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ : കുന്നംകുളം കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More
 പന്തീര്‍പാടത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു

പന്തീര്‍പാടത്ത് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ചു

കുന്ദമംഗലം: കുന്ദമംഗലം പന്തീര്‍പാടത്ത് ലോറി മരത്തിലിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് സംഭവം.

Read More
 ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു

ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു

ആറ്റിങ്ങലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പൂവാറില്‍ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Read More
 ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറോക്ക് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം – ഉഡുപ്പി ദീര്‍ഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.

Read More
 താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More
 നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; 19 കാരന്‍ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; 19 കാരന്‍ മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തില്‍ കേസെടുത്തു.

Read More
 കോഴിക്കോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More
 പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തില്‍ എത്തുന്നത്. തൃശൂരിലും […]

Read More
 വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

വൈത്തിരി: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ സ്‌കാനിയ ബസ്സിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More