ബൈക്ക് ടെലിഫോണ്‍ ബോക്‌സിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് ടെലിഫോണ്‍ ബോക്‌സിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തൃക്കരിപ്പൂര്‍: ഇളംബച്ചി തെക്കുമ്പാട്ട് ബൈക്ക് ടെലിഫോണ്‍ ജങ്ഷന്‍ ബോക്‌സില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷാനിദ് (26), സുഹൃത്ത് പെരുമ്പയിലെ സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് അപകടം. പയ്യന്നൂരില്‍നിന്ന് തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെക്കുമ്പാട് ബസ് സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണം വിട്ട് ടെലിഫോണ്‍ ജങ്ഷന്‍ ബോക്‌സില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

Read More
 മലപ്പുറത്ത് സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറത്ത് സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന 12 വിദ്യാര്‍ഥികളും ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. ഒഴുകൂര്‍ ഭാഗത്തുനിന്ന് മുസ്ലിയാരങ്ങാടിയിലേക്ക് വരികയായിരുന്ന വാന്‍ എതിരെ വന്ന വാഹനത്തിന് വഴി നല്‍കുന്നതിനിടെ കുമ്പളപാറയില്‍വെച്ച് റോഡ് ഇടിഞ്ഞ് അരികിലെ താഴ്ന്ന ഭാഗത്തേക്ക് തല കീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ വീട്ടുകാരും ചേര്‍ന്ന് കുട്ടികളെയും ഡ്രൈവറെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ […]

Read More
 മധ്യപ്രദേശില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം 13 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്കേറ്റു;

മധ്യപ്രദേശില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം 13 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്കേറ്റു;

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം പതിമൂന്ന് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ നിന്ന് രാജ്ഗഡിലെ കുലംപൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ പതിമൂന്നുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റി. വാഹനത്തില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായും അമിത ഭാരവും ഡ്രൈവര്‍ […]

Read More
 പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു

പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു

കോഴിക്കോട്: പയ്യോളി അയനിക്കാട്ട് എസ്.ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന പയ്യോളി എസ്.ഐ അന്‍വര്‍ഷ ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവര്‍ നിസാര പരിക്കുകളുടെ രക്ഷപ്പെട്ടു. പൊലീസ് ജീപ്പ് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് തെന്നി നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. പയ്യോളി സ്റ്റേഷനില്‍നിന്ന് വടകര ഡി.സി.ആര്‍.ബിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 1 സി.എച്ച് 81 54 ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്.

Read More
 ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

ഇടുക്കി: ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തോട്ടിലേക്ക് വീണ ഉടന്‍ പുറത്തേക്ക് ചാടി യാത്രക്കാര്‍ രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. കാര്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. കുറുപ്പന്തറയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

Read More
 കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്

കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴു മണിക്ക് ആണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് ബസ് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ […]

Read More
 നായ കുറുകെച്ചാടി; ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

നായ കുറുകെച്ചാടി; ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

പാലക്കാട്: നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലമ്പുഴ അകമലവാരം അയ്യപ്പന്‍പൊറ്റയില്‍ കാരിമറ്റത്തില്‍ കെ.കെ.കുര്യാക്കോസ് (ഷാജി-54) ആണ് മരിച്ചത്.മുണ്ടൂര്‍ പൊരിയാനിയില്‍ പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് ബൈക്കില്‍ പോകവേ ചൊവ്വാഴ്ച രാവിലെ 7.45-ഓടെയാണ് അപകടം. ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ അംഗം, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹ സംസ്‌കാരം ബുധന്‍ രാവിലെ […]

Read More
 കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് […]

Read More
 നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞു; റിട്ട. അധ്യാപിക മരിച്ചു; നടന്‍ മാത്യുവിന്റെ മാതാപിതാക്കള്‍ക്ക് പരിക്ക്

നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞു; റിട്ട. അധ്യാപിക മരിച്ചു; നടന്‍ മാത്യുവിന്റെ മാതാപിതാക്കള്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന (60) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മരണാന്തര ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. സിനിമ നടന്‍ മാത്യുവിന്റെ മാതാപിതാക്കളായ തുരുത്തിയില്‍ ബിജുവിനും സൂസനും അപകടത്തില്‍ പരിക്കേറ്റു. ബീനയുടെ ഭര്‍ത്താവ് സാജുവിനും പരിക്കേറ്റു. മാത്യുവിന്റെ ജേഷ്ഠനാണ് ജീപ്പ് ഓടിച്ചത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ […]

Read More
 വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ വരന്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു

വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ വരന്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു

യുപിയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട് വരന്‍ ഉള്‍പെടെ നാലു പേര്‍ മരിച്ചു.ഝാന്‍സി-കാണ്‍പൂര്‍ ഹൈവേയില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കൂടി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു.

Read More