കുന്ദമംഗലം എംഎൽഎ റോഡ് പോലീസ് സ്റ്റേഷന് മുൻവശം വാഹനാപകടം; ഇരട്ട സഹോദരന്മാർക്ക് പരിക്ക്

കുന്ദമംഗലം എംഎൽഎ റോഡ് പോലീസ് സ്റ്റേഷന് മുൻവശം വാഹനാപകടം; ഇരട്ട സഹോദരന്മാർക്ക് പരിക്ക്

കുന്ദമംഗലം : കുന്ദമംഗലം എംഎൽഎ റോഡ് പോലീസ് സ്റ്റേഷന് മുൻവശം വാഹനാപകടത്തിൽ ഇരട്ട സഹോദരന്മാർക്ക് പരിക്ക്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുന്ദമംഗലം ഭാഗത്ത് നിന്ന് പെരിങ്ങളം ഭാഗത്തേക്ക് പോകുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ മലാക്കുഴിയിൽ അബ്ദുൽ ബാസിത് (26) അബ്ദുൽ സാബിത് (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ നാട്ടുകാരും പോലീസും ചേർന്ന് പ്രാഥമിക ചികിത്സക്കായി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീസ് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് […]

Read More
 രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീടിന് മുകളിൽ വീണു: രണ്ട് മരണം

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീടിന് മുകളിൽ വീണു: രണ്ട് മരണം

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണ് രണ്ട് പ്രദേശവാസികള്‍ മരിച്ചു. ഹനുമാന്‍ഗഢിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്ത്ഗഡില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഹനുമാന്‍ഗഢിലെ ബഹ്ലോല്‍നഗറിലെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്. പ്രദേശവാസികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എസ്പി സുധീര്‍ ചൗധരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ പരിശീലനത്തിനിടെ ഐഎഎഫിന്റെ സുഖോയില്‍ എസ്യു […]

Read More
 റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. പാലക്കാട് കോട്ടോപാടം കുണ്ടുകണ്ടത്തിൽ വീട്ടിൽ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ബന്ധുക്കൾ വരുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അരിയൂർ കണ്ടമംഗലം റോഡിലാണ് അപകടമുണ്ടായത്. ഫാത്തിമയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More
 യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ സൂപ്പർ ബൈക്കിൽ സാഹസികം; യുവാവിന് ദാരുണാന്ത്യം

യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ സൂപ്പർ ബൈക്കിൽ സാഹസികം; യുവാവിന് ദാരുണാന്ത്യം

സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡെഹ്രാഡൂൺ സ്വദേശിയായ അഗസ്തയ് ചൗഹാനാണ് ഇന്നുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്.യുമനാ എക്‌സ്പ്രസ്വേയിലായിരുന്നു അഗസ്തയുടെ സാഹസിക പ്രകടനം. കവാസാക്കി നിഞ്ജ ഇസഡ് എക്‌സ് 10ആർ- 1000 ലിലി സൂപ്പർ ബൈക്ക് ഓടിക്കുന്ന വിഡിയോ തന്റെ യൂട്യൂബ് ചാനലിന് വേണ്ടി ചിത്രീകരിക്കുകയായിരുന്നു അഗസ്തയത്. എന്നാൽ യാത്രാമധ്യേ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അഗസ്തയ് ധരിച്ചിരുന്ന ഹെൽമെറ്റ് പല കഷ്ണങ്ങളായി പൊട്ടിച്ചിതറി. തലയ്‌ക്കേറ്റ പരുക്കാണ് […]

Read More
 രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് അപകടം; ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് അപകടം; ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു മൂന്നു പേർക്ക് ഗുരുതരമായി പരുക്ക്. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിടുകയായിരുന്നു. ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് […]

Read More
 ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ചു; അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ചു; അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു

ബൈക്കിൽ സഞ്ചരിരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ചിറ്റാരിക്കൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More
 കളരിക്കണ്ടി വാഹനാപകടത്തിൽ പരുക്കേറ്റ് ചിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കളരിക്കണ്ടി വാഹനാപകടത്തിൽ പരുക്കേറ്റ് ചിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ഇന്നലെ കളരിക്കണ്ടി സ്ക്കൂളിനടുത്തു വെച്ച് നടന്ന വാഹനാപകടത്തിൽ പതിനഞ്ചുകാരന് ദാരുണാന്ത്യം. കളരിക്കണ്ടി വട്ടക്കണ്ടത്തിൽ അമൽ രാജ് (15)ആണ് മരിച്ചത്. ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പുറത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. അമ്മ- ഷിജ, സഹോദരങ്ങൾ -അനന്തു, ഐശ്വര്യ

Read More
 കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: തളിക്കുളത്ത് കെഎസ്ആർടസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന […]

Read More
 മലപ്പുറത്ത് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറത്ത് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം താനൂരിൽ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. നിയന്ത്രം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് തീ പിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.പരപ്പനങ്ങാടിയിൽ നിന്ന് വന്ന ബൈക്കും തിരൂരിൽ നിന്ന് വന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. താനൂർ സ്‌കൂൾപടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ലോറിയുടെ ഡീസൽ ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്. ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂർ […]

Read More
 താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ താഴ്ചയിലേക്ക് പതിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് വയനാട് ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച കെ.എല്‍- 73 ഇ. 1104 എന്ന നമ്പറിലുള്ള ബൈക്ക് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ടിപ്പര്‍ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമൊന്നും ഇവിടെ എത്തിയവര്‍ക്ക് ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് സൂചന ലഭിച്ചിരുന്നില്ല. ടിപ്പര്‍ തന്നെയാണോ അപകടത്തിനിടയാക്കിയതെന്ന് കാര്യത്തിലും സംശയം ഉടലെടുത്തിരുന്നു. […]

Read More