കോഴിക്കോട് ബൈക്ക്മറിഞ്ഞ് ഫൂട്ട് റസ്റ്റർ കാലിൽ തുളച്ചുകയറി, യുവാവിന് രക്ഷയായി അഗ്നിശമനസേന

കോഴിക്കോട് ബൈക്ക്മറിഞ്ഞ് ഫൂട്ട് റസ്റ്റർ കാലിൽ തുളച്ചുകയറി, യുവാവിന് രക്ഷയായി അഗ്നിശമനസേന

കോഴിക്കോട്: ബൈക്ക് മറിഞ്ഞ് കാലിൽ ഫൂട്ട് റസ്റ്റർ തുളച്ചുകയറിയ യുവാവിന് രക്ഷയായി അഗ്നിശമന സേന. ഉള്ളാട്ടു തൊടിയിൽ രാംജിത്തിന്റെ കാലിലാണ് ഫൂട്ട് റസ്റ്റർ തുളച്ചുകയറിയത്. ഫറൂഖ് നല്ലൂരങ്ങാടിയിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോൺക്രീറ്റ് ചെയ്ത ഫൂട്ട് പാത്തിലൂടെ സഞ്ചരിച്ച ബെെക്ക് വയലിലേക്ക് മറിയുകയായിരുന്നു. തുടർന്ന് മീഞ്ചന്ത അഗ്നി ശമനസേന സ്റ്രേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുരേഷ് ടി, ജോസഫ് ബാബു, ജിൻസ് ജോർജ് ,അനൂപ് എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ […]

Read More
 വി ശിവൻകുട്ടിയുടെ പൈലറ്റ്  വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ വാഹനമാണ് മറിഞ്ഞത്. കൊട്ടാരക്കര പുലമൺ ജംഗ്‌ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തിൽ രോഗിക്കും ആംബലൻസ് ഡ്രൈവർക്കും രോഗിയുടെ കൂട്ടിരിപ്പുകാർക്കും പരിക്കേറ്റു. ഏറെപ്പണിപ്പെട്ടാണ് വാഹനത്തിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്.

Read More
 മലപ്പുറം കക്കാട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മലപ്പുറം കക്കാട് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: ദേശീയപാത കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാരഡേയ്സ് ബസും പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന പി.ടി.എ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയാണ് കക്കാട് ജംഗ്ഷനിൽ അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു.

Read More
 മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം

മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം

മധ്യപ്രദേശിൽ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുണ്ട്. ദാതി പ്രദേശത്തെ ബുഹാര ഗ്രാമത്തിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്‌റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ ഗ്രാമവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞയുടൻ ജില്ലാ ഭരണകൂടവും പോലീസും പ്രാദേശിക ജനപ്രതിനിധികളും സ്ഥലത്തെത്തി. പോലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മയും സ്ഥലത്തുണ്ട്. […]

Read More
 ചെലവൂരിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു

ചെലവൂരിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു

കോഴിക്കോട് ചെലവൂർ വളവിൽ നിയന്ത്രണം വിട്ട കാർ പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6 :15 നാണ് അപകടം നടന്നത് . യാത്രക്കാരായ നാല് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അജ്‌നാസ് , സുഹൈൽ, ഷഹനാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.ഡ്രൈവർ ഉറങ്ങിപോയതാണെന്നാണ് സംശയം. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കാറിലുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. കുന്ദമംഗലത്ത് […]

Read More
 ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛന് പിന്നാലെ മകനും മരിച്ചു

ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടം; അച്ഛന് പിന്നാലെ മകനും മരിച്ചു

തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകനും മരിച്ചു. ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ പടിയൂർ ചളിങ്ങാട് വീട്ടിൽ സുകുമാരന്റെ മകൻ ജിത്തു ഇന്നലെ മരിച്ചിരുന്നു. അതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനായ ജിത്തുവിന്റെ മകൻ അദ്രിനാഥ് രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു നീതുവിന്റെ പിതാവ് തളിക്കുളം പടിഞ്ഞാറ് യത്തീംഖാനക്ക് […]

Read More
 കൂടത്തായിൽ നിയന്ത്രണം വിട്ട് ബൊലിറോ ജീപ്പ് സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി, രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

കൂടത്തായിൽ നിയന്ത്രണം വിട്ട് ബൊലിറോ ജീപ്പ് സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി, രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

കൂടത്തായി :കൂടത്തായിൽ നിയന്ത്രണം വിട്ട് ബൊലിറോ ജീപ്പ് സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ച് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായിൽ ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന കൂളിക്കുന്ന് ഷാഫിയുടെ മകൾ മിൻഹ. കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്‌റിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Read More
 കുന്ദമംഗലം പാലക്കൽ മാളിന് സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കുന്ദമംഗലം പാലക്കൽ മാളിന് സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കുന്ദമംഗലം പാലക്കൽ മാളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുക്കം- തിരുവമ്പാടി തച്ചംകുന്നേൽ വിൽ‌സൺ ന്റെ മകൻ ആനന്ദ് വിൽ‌സൺ(25 ) ആണ് മരണപ്പെട്ടത്. കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയിൽ പെട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ചേർന്ന് ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അച്ഛൻ വിൽ‌സൺ മരിച്ച് പത്ത് ദിവസത്തിന് ശേഷമാണ് ആനന്ദിനെയും മരണം തട്ടിയെടുത്തത്. അമ്മ : […]

Read More
 ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ

ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ

അന്തിക്കാട് (തൃശൂർ) ∙ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ 4 തൃശൂർ സ്വദേശികൾ സുരക്ഷിതർ. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം. പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് […]

Read More
 കോഴിക്കോട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വൈദികന് ദാരുണാന്ത്യം; മൂന്നു വൈദികര്‍ക്ക് പരുക്ക്

കോഴിക്കോട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വൈദികന് ദാരുണാന്ത്യം; മൂന്നു വൈദികര്‍ക്ക് പരുക്ക്

കോഴിക്കോട്∙ വടകര മുക്കാളി ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന് ദാരുണാന്ത്യം. തലശേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു വൈദികര്‍ക്ക് പരുക്കേറ്റു. ഫാ. ജോര്‍ജ് കരോട്ട്, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസഫ് പണ്ടാരപറമ്പില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്ലാക്കലും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ ദേശീയപാതയോരത്ത് […]

Read More