കോഴിക്കോട് നിർത്തിയിട്ട മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇറച്ചിക്കോഴികളുമായി വന്ന മിനിലോറിയിൽ, അരീക്കാട് ലോഡ് ഇറക്കുന്നതിനിടെ, ഇടതുവശം ചേർന്നു വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. ലോഡ് ഇറക്കുകയായിരുന്ന ഷഫീക്കിന്റെ ദേഹത്തേക്ക് ഇടിയുടെ ആഘാതത്തിൽ ഇരുമ്പുകൂടുകൾ വീണു. ഷഫീഖ് തത്ക്ഷണം മരിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് […]
Read More
