കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. മണക്കടവ് സ്വദേശി വിചിത്രൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാടായിരുന്നു അപകടം. രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു.സ്കൂട്ടറില്‍ പോവുകയായിരുന്ന വിചിത്രനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. റോഡരികിൽ കിടന്ന വിചിത്രനെ 2 യുവാക്കളാണ് പിവിഎസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് ആസ്റ്റർ മിംസിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ മരിച്ചു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ഗുരുതര പരുക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ഗുരുതര പരുക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര അരങ്കമുകൾ സ്വദേശി മന്യയാണ് ഗുരുതതാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിർത്തിയില്ല എന്നാണ് ഉയരുന്ന ആരോപണം. കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നെയ്യാറ്റിൻകര ടിബി ജംങ്ങ്ഷന് സമീപത്ത് വെച്ചാണ് കളിയിക്കാവിള ബസിൽ നിന്നും മന്യ തെറിച്ചുവീണത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയുടെ ഭാഗത്ത് […]

Read More
 തൃശൂരിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു

തൃശൂരിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു

തൃശൂർ: ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കടയ്ക്ക് സമീപം നിന്നിരുന്ന യുസഫിനെ ലോറി ഇടിക്കുകയായിരുന്നു. മീൻ കച്ചവടക്കാരൻ ആണ് മരിച്ച യൂസഫ്. മുക്കത്ത് നിന്നും റബ്ബർ പാൽ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറി ആണ് അപകടത്തിൽ പെട്ടത്. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Read More
 ബസിന്റെ വാതിൽ അടച്ചില്ല; കോഴിക്കോട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

ബസിന്റെ വാതിൽ അടച്ചില്ല; കോഴിക്കോട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് വീണതും അപകടത്തില്‍പ്പെട്ടതും. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു.

Read More
 തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഏഴേമുക്കാലോടെയാണ് അപകടം ഉണ്ടായത്. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. പഴയന്നൂരിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. […]

Read More
 പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരം

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരം

പത്തനംതിട്ട : പത്തനംതിട്ട ലാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 പേരോളം വാഹനത്തിൽ കുടുങ്ങി കിടന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാ​ഗം മുറിച്ച് മാറ്റിയാൽ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 […]

Read More
 നെച്ചൂളിയിൽ ബൈക്കിൽ നിന്നും വയലിലേക്ക് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം

നെച്ചൂളിയിൽ ബൈക്കിൽ നിന്നും വയലിലേക്ക് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം

നെച്ചൂളിയിൽ ബൈക്കിൽ നിന്നും വയലിലേക്ക് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം. നെച്ചൂളി സ്വദേശി മറ്റത്തോടികയിൽ വീനസ് (40) ആണ് അപകടത്തിൽ മരണപ്പെട്ടത്. നെച്ചൂളി പാലത്തിനടുത്തുള്ള വളവിൽ വെച്ചു ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടിൽ ഭാര്യയെ ആക്കി തിരുച്ചു വരുന്ന സമയത്തായിരുന്നു സംഭവം നടന്നത് എന്നാണ് സംശയം. ഇന്ന് രാവിലെ ഒരു സ്ത്രീയാണ് വീനസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ചു. […]

Read More
 മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; സ്ത്രീകളും കുട്ടികളും അടക്കം 11 പേർ മരിച്ചു

മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം; സ്ത്രീകളും കുട്ടികളും അടക്കം 11 പേർ മരിച്ചു

മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എസ്‌യുവി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച 11 പേരിൽ മൂന്ന് സ്ത്രീകളും 2 കൊച്ചുകുട്ടിയും ഉൾപ്പെടുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ബേതുൽ സീനിയർ പൊലീസ് ഓഫീസർ സിമല പ്രസാദ് പറഞ്ഞു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് […]

Read More
 മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു; പിതാവ് മരിച്ചു

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു; പിതാവ് മരിച്ചു

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടി (58)യാണ് മരിച്ചത്. മകൻ ജിസ് പരിക്കുകളോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ പാർശ്വഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും പെട്ടെന്ന് ഇവരെ പുറത്തെടുക്കാനായില്ല. കൂടുതൽ പേരെത്തിയതിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. […]

Read More
 വാവ സുരേഷിന്റെ വാഹനം അപകടത്തിൽ പെട്ടു; പരിക്കു പറ്റിയതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വാവ സുരേഷിന്റെ വാഹനം അപകടത്തിൽ പെട്ടു; പരിക്കു പറ്റിയതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.

Read More