മൈസൂരിനടുത്ത് നഞ്ചന്‍കോഡ് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ മരിച്ചു

മൈസൂരിനടുത്ത് നഞ്ചന്‍കോഡ് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ മരിച്ചു

നഞ്ചന്‍കോഡ്: മൈസൂരിനടുത്ത് നഞ്ചന്‍കോഡ് മതൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. ബസ് ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബ് ആണ് മരിച്ചു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലെക്‌സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തില്‍ ഇടിച്ചതാണ് ഡ്രൈവറിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read More
 പാലക്കാട് വാഹനാപകടം;  കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി; കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമിക നിഗമനം

പാലക്കാട് വാഹനാപകടം; കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി; കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തെറ്റായ ദിശയിലെത്തി കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറില്‍ […]

Read More
 പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് യുവാക്കള്‍ മരിച്ചു

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് യുവാക്കള്‍ മരിച്ചു

പാലക്കാട് : കല്ലടിക്കോട് അയ്യപ്പന്‍കാവിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് […]

Read More
 രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; അപകടത്തില്‍ 12 മരണം

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; അപകടത്തില്‍ 12 മരണം

ജയ്പൂര്‍: രാജസ്ഥാനിലെ സുനിപൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11ബിയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More
 താമരശേരി ചുരത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ യുവതിക്ക് പരിക്ക്

താമരശേരി ചുരത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ യുവതിക്ക് പരിക്ക്

കോഴിക്കോട്: താമരശേരി ചുരത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലെ യാത്രക്കാരിയ്ക്കാണ് പരുക്കേറ്റത്. ചുരം ഇറങ്ങി വരുകയായിരുന്ന ബുള്ളറ്റില്‍ കാറിടിക്കുകയായിരുന്നു ഈ കാറില്‍ മറ്റൊരു കാറും ഇടിച്ചാണ് അപകടം സംഭവിച്ചത്.

Read More
 ചെറൂപ്പയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

ചെറൂപ്പയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

കോഴിക്കോട്: ‘മാവൂര്‍ കോഴിക്കോട് റോഡില്‍ ചെറൂപ്പ കുട്ടായി ബില്‍ഡിങ്ങിന് എതിര്‍വശത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പെരുവയല്‍ സ്വദേശി അബിന്‍ കൃഷ്ണ (21)ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്.പെരുവയല്‍ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ തല്‍ക്ഷണം മരിച്ചു. ചെറൂപ്പ ഇരുചക്രവാഹന ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച അബിന്‍ കൃഷ്ണ. അപകടം നടന്ന സ്ഥലത്ത് റോഡിന് കുറുകെ നേരത്തെ പൈപ്പ് […]

Read More
 തമിഴ്‌നാട്ടില്‍ മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ചു; ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ചു; ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ കള്ളികുറിച്ചിയില്‍ നിയന്ത്രണം വിട്ട മിനി ബസ് വഴിയോരത്തെ മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങിയ റാണിപ്പേട്ട് ജില്ലയിലെ അരാണിക്ക് സമീപം മമ്പാക്കം വാസൈപന്തലില്‍ നിന്നുള്ള 20 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. മേട്ടൂര്‍ ചെന്നൈ ത്രിച്ചി ജിഎസ്ടി റോഡിന് സമീപം ഉളുണ്ടര്‍പ്പേട്ടിലെത്തിയപ്പോഴാണ് മിനിബസ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മറ്റ് 14 […]

Read More
 കുമരകത്ത് കാര്‍ ആറ്റിലേക്ക് മറിഞ്ഞു; രണ്ടു പേര്‍ മരിച്ചു

കുമരകത്ത് കാര്‍ ആറ്റിലേക്ക് മറിഞ്ഞു; രണ്ടു പേര്‍ മരിച്ചു

കുമരകം കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്‌ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം തെറ്റി ആറ്റിലേക്ക് വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക […]

Read More
 കല്ലട ബസ് ബൈക്കുമായി കൂട്ടിയിടിച്ചു; 19 കാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കല്ലട ബസ് ബൈക്കുമായി കൂട്ടിയിടിച്ചു; 19 കാരന്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസായ കല്ലട ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. […]

Read More
 റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിയിടിച്ചു; പിതാവും മകളും മരിച്ചു; അപകടം മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിയിടിച്ചു; പിതാവും മകളും മരിച്ചു; അപകടം മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ

ആലപ്പുഴ: ഹരിപ്പാട് മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (52) മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനില്‍ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിക്ക് പിന്നില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു. ആലിയയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും വരുന്ന സത്താറിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് […]

Read More