ആലപ്പുഴ അപകടം; ലക്ഷദ്വീപുകാരനായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകില്ല, സംസ്‌കാരം എറണാകുളത്ത്
ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകില്ലെന്ന് മരിച്ച വിദ്യാര്‍ത്ഥിയുടെ നാട്ടുകാരന്‍ പറഞ്ഞു. ഇന്നലെ വാര്‍ത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്നറിഞ്ഞത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്തിട്ട് ഒന്നരമാസം മാത്രമെ ആയിട്ടുളളൂവെന്നും ഇബ്രാഹിമിന്റെ നാട്ടുകാരന്‍ അറിയിച്ചു. ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ രാവിലെ വിമാനമാര്‍ഗ്ഗം ലക്ഷദ്വീപില്‍ നിന്നും തിരിക്കുമെന്നും നാട്ടുകാരന്‍ വ്യക്തമാക്കി. എറണാകുളം മാര്‍ക്കറ്റ് പളളിയിലായിരിക്കും […]
Read More
