കോഴിക്കോട്: താമരശേരി ചുരത്തില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലെ യാത്രക്കാരിയ്ക്കാണ് പരുക്കേറ്റത്. ചുരം ഇറങ്ങി വരുകയായിരുന്ന ബുള്ളറ്റില്‍ കാറിടിക്കുകയായിരുന്നു ഈ കാറില്‍ മറ്റൊരു കാറും ഇടിച്ചാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *