മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പറിനും സിദ്ധാര്‍ഥ് വരദരാജനുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് അസം പൊലീസിന്റെ സമന്‍സ്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജിനും കരണ്‍ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് സമന്‍സ് അയച്ച് അസം പൊലീസ്. ആഗസ്റ്റ് 22ന് ഗുവാഹത്തിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫിസില്‍ ഹാജരാവാനാണ് ഇരുവര്‍ക്കുമുള്ള നിര്‍ദേശം. ഹാജരാവാത്തപക്ഷം അറസ്റ്റ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. എഫ്.ഐ.ആറില്‍ ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് വരദരാജനും കരര്‍ ഥാപ്പറിനും സമന്‍സ് അയച്ചതായി ‘ദി വയര്‍’ വാര്‍ത്താ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 35(3), 152, 196, 197 വകുപ്പുകളും ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകളും ചേര്‍ത്താണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

Read More
 രണ്ടാഴ്ച്ചക്കിടെ നാലായിരത്തിലധികം കേസുകൾ;ശൈശവ വിവാഹ കേസുകളിൽ അസമിൽ ഇതുവരെ അറസ്റ്റിലായത് 1800 പേർ

രണ്ടാഴ്ച്ചക്കിടെ നാലായിരത്തിലധികം കേസുകൾ;ശൈശവ വിവാഹ കേസുകളിൽ അസമിൽ ഇതുവരെ അറസ്റ്റിലായത് 1800 പേർ

അസമിൽ ശൈശവ വിവാഹ കേസുകളിൽ 1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ.ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം.നാലായിരത്തിലധികം ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ അന്വേഷണം തുടരുകയാണ്.‘ശൈശവവിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിലവിൽ സംസ്ഥാന വ്യാപകമായി അറസ്റ്റുകൾ നടക്കുന്നുണ്ട്. 1,800 പേരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീകൾക്കെതിരെ നടക്കുന്ന മാപ്പർഹിക്കാത്ത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അസം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. 14 വയസ്സിൽ താഴെ […]

Read More
 അസമിലും ബുള്‍ഡോസര്‍ രാജ്;അനധികൃതമെന്ന പേരില്‍ തകര്‍ത്തത് പൊലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം 7 പേരുടെ വീട്

അസമിലും ബുള്‍ഡോസര്‍ രാജ്;അനധികൃതമെന്ന പേരില്‍ തകര്‍ത്തത് പൊലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം 7 പേരുടെ വീട്

ദല്‍ഹിയ്ക്ക് പിന്നാലെ അസമിലും ബുള്‍ഡോസര്‍ രാജ്.അനധികൃത കയ്യേറ്റമെന്ന് കാട്ടി കസ്റ്റഡി മരണത്തെ ചൊല്ലി പൊലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴ് പേരുടെ വീടുകൾ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി.പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുത്തിയെന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ശനിയാഴ്ച വൈകുന്നേരമാണ് അസമിലെ നാഗോണിലെ പൊലീസ് സ്റ്റേഷന് തീയിട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു. രാത്രിയില്‍ മദ്യപിച്ച് റോഡരികില്‍ കിടന്നു എന്നാരോപിച്ചാണ് സഫികുല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.എന്നാല്‍ […]

Read More
 സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ

സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ

ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവ് സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും ഏഴോ എട്ടോ മാസം കൊണ്ട് സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചുഎന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം. സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. […]

Read More
 പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ

പശ്ചിമബംഗാളിലും ആസാമിലും നാളെ വോട്ടെടുപ്പിന് തുടക്കം. ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ 47 ഉം സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളില്‍ പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക.പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് […]

Read More