അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍

തലശ്ശേരിയില്‍ ബി.ജെ.പയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി.നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി. അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് അമിത് ഷാ കൊച്ചിയിലെത്തുക.രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ […]

Read More
 നിയമസഭ തിരഞ്ഞെടുപ്പ്; 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികൾ; 2,74,46,039  വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പ്; 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികൾ; 2,74,46,039 വോട്ടര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുളളത്. 2,74,46,039 പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.സൂക്ഷമ പരിശോധനയ്ക്ക് ശേഷം 1061 പത്രികകളാണ് സ്വീകരിച്ചിരുന്നത്. ഇതില്‍ 104 പേര്‍ ഇന്നലെ പത്രിക പിന്‍വലിച്ചിരുന്നു. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തന്നെ തള്ളിയിരുന്നു. ഇതോടെ ദേവികുളത് മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സര […]

Read More
 അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നു; ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലം;പ്രതിപക്ഷ നേതാവ്

അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നു; ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലം;പ്രതിപക്ഷ നേതാവ്

ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നുവെന്നും ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനഹിതം അട്ടിമറിക്കാന്‍ വേണ്ടി അഭിപ്രായ സര്‍വ്വേകള്‍ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”ഭരണകക്ഷിക്ക് കിട്ടുന്ന പരിഗണന ഇവിടെ ഒരു ശതമാനമെങ്കിലും യു.ഡി.എഫിന് ലഭിക്കേണ്ടേ? ഇതെന്ത് മാധ്യമ ധര്‍മ്മമാണ്. നരേന്ദ്ര മോദി ദല്‍ഹിയില്‍ ചെയ്യുന്നത് പോലെ ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” ചെന്നിത്തല […]

Read More
 എലത്തൂർ സീറ്റ് തർക്കം ;ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി,ഇറങ്ങി പോക്ക്

എലത്തൂർ സീറ്റ് തർക്കം ;ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി,ഇറങ്ങി പോക്ക്

എലത്തൂർ സീറ്റ് തർക്കം തീർക്കാൻ കോഴിക്കോട് ഡിസിസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കയ്യാങ്കളി. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് എലത്തൂരിലെ കോൺഗ്രസ് പ്രവർത്തകർ. ചർച്ചയിൽ നിന്ന് എം കെ രാഘവൻ എംപി ഇറങ്ങിപ്പോയി.എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം കെ രാഘവൻ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ എലത്തൂര്‍ യു.ഡി.എഫിന് കടുത്ത തലവേദനയായിരിക്കുകയാണ്. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ വി തോമസ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് എം കെ രാഘവൻ്റെ ഇറങ്ങിപ്പോക്കും […]

Read More
 നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിവരെയായിരുന്നു പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. 22നു വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം. നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കെ മുരളീധരന്‍, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍, അരുവിക്കരയില്‍ കെ ശബരീനാഥന്‍, വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായര്‍, കോഴിക്കോട് നോര്‍ത്ത് എംടി രമേശ് തുടങ്ങിയവര്‍ ഇന്നാണ് പത്രിക നല്‍കയിത്. ഇന്നലെ വരെ 1029 […]

Read More
 കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

നിയമ സഭ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.115 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. മറ്റ് മുന്നണികളിലെ സ്ഥാനാര്‍ഥികളെ അറിഞ്ഞശേഷമേ ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കൂ. കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം […]

Read More
 നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്, ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ

നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്, ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ

കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകും. താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എംപിമാർ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.ലീഗ് നേതാവ് കെ.പി.എ മജീദ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ […]

Read More