ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഗോവയില്‍ 44%, യുപിയില്‍ 40%, ഉത്തരാഖണ്ഡ്‌ 35%

ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഗോവയില്‍ 44%, യുപിയില്‍ 40%, ഉത്തരാഖണ്ഡ്‌ 35%

രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് (യുപി) സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. യുപിയിലെ രണ്ടാം ഘട്ടമാണിത്. ഗോവയിലും യുപിയിലും വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ എട്ട് മണിക്കാണ് പോളിങ് തുടങ്ങിയത്.ഉത്തർപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ് നിലവിൽ സംസ്ഥാനത്ത് 40% പോളിംഗ് രേഖപ്പെടുത്തി. സഹരൻപൂർ – 42.44%ബിജ്‌നോർ – 38.64%മൊറാദാബാദ് – 42.28%സംഭാൽ – 38.01 %രാംപൂർ – 40.10%അംരോഹ – 40.90%ബദായൂൺ – 35.57%ബറേലി – 39.41 % ഗോവ – 44.63% […]

Read More
 ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തിന്റെ നിര്‍ണായകമായ, കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളിൽ ജനവിധി തേടുന്നത് യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്. ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും നിൽക്കുന്നത് . വൈകീട്ട് ആറ് മണി […]

Read More
 ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും

ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും

ഫെബ്രുവരി 27ന് (ഞായർ) നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ ആവശ്യത്തെ തുടർന്ന് ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ രാജീവ് കുമാർ, അനുപ് ചന്ദ്ര പാണ്ഡെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഇസിഐ സംഘം മണിപ്പൂരിൽ എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇംഫാലിലെത്തിയ സംഘം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു.നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് […]

Read More
 കോവിഡ് വ്യാപനത്തിൽ കുറവ്; പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് വ്യാപനത്തിൽ കുറവ്; പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോകള്‍, ഘോഷയാത്രകള്‍, കൂടുതള്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദയാത്രകള്‍എന്നിവക്ക് വിലക്ക് തുടരുന്നുണ്ടെങ്കിലും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചു. ഹാളുകള്‍ക്ക് അകത്ത് വെച്ച് നടക്കുന്ന പരിപാടുകളില്‍ ആകെ സീറ്റുകളുടെ അന്‍പത് ശതമാനം പേര്‍ക്ക് പങ്കെടുക്കാമെന്നും ഔട്ട്‌ഡോര്‍ പരിപാടികളില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ചുള്ള പരമാവധി ശേഷിയുടെ 30 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാമെന്നുമാണ് […]

Read More
 ഒമിക്രോൺ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഒമിക്രോൺ; തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോൺ ആശങ്കയില്ലെന്ന നിലപാട് എടുത്തിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം. മഹാമാരിക്കിടെ വ്യാജ പ്രചാരണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വിമർശിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന നിലപാടാണ് മന്ത്രാലയത്തിന്റേതെന്ന റിപ്പോർട്ടുകൾ സത്യവിരുദ്ധമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യമന്ത്രാലയം അധികൃതരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഇതിനിടെ ആരോഗ്യമന്ത്രാലയം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പച്ചക്കൊടി കാണിച്ചെന്ന തരത്തിൽ ചില ദേശീയ മാധ്യമങ്ങളിൽ വാർത്ത […]

Read More

ഒളവണ്ണയില്‍ ആവേശം വിതറി യുവജനജാഥ

കുന്ദമംഗലം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.എ റഹീമിന്‍റെ തെരഞ്ഞെടുപ്പ്പ്രചരണ പരിപാടിക്ക് യുവജന റാലിയിലൂടെ ഒളവണ്ണ പഞ്ചായത്ത് കയ്യൊപ്പ് ചാര്‍ത്തി.ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി രാവിലെ 7 മണി മുതല്‍ സംഘടിപ്പിച്ച “യൂത്ത്ലീഡ് അറ്റ് മോര്‍ണിംഗ് വിത് പി.ടി.എ റഹീം ” എന്ന പരിപാടിയില്‍മുന്നോറോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തിയായ പൊക്കുന്നില്‍ നിന്ന് ആരംഭിച്ച്പന്തീരാങ്കാവില്‍ സമാപിച്ച ജാഥയില്‍ പങ്കെടുത്തവര്‍ എല്‍.ഡി.എഫിന്‍റെ ചിഹ്നം ആലേഖനംചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് പരിപാടിയില്‍ സംബന്ധിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.എ റഹീം, ഡി.വൈ.എഫ്.ഐ […]

Read More
 പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങി ബിജെപി;മോദി ഇന്ന് കേരളത്തിൽ

പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങി ബിജെപി;മോദി ഇന്ന് കേരളത്തിൽ

തിരഞ്ഞെടുപ്പ് രംഗം കൊഴിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും. കോന്നിയിലെ പ്രചരണ പരിപാടിയിലും പിന്നീട് കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും സംവദിക്കും. മൂന്നിന് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അമിത് ഷായും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയ റാലി സമ്മേളനത്തില്‍ ഒരുലക്ഷംപേരെ എത്തിക്കാനാണ് ബിജെപി നേതൃത്വം തയ്യാറെടുപ്പ് നടത്തുന്നത്. ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി […]

Read More
 പശ്ചിമ ബംഗാൾ രണ്ടാം ഘട്ട വോട്ടെടുപ്പ് മികച്ച പോളിങ്;പലയിടത്തും അക്രമം

പശ്ചിമ ബംഗാൾ രണ്ടാം ഘട്ട വോട്ടെടുപ്പ് മികച്ച പോളിങ്;പലയിടത്തും അക്രമം

പശ്ചിമബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് പലയിടത്തും അക്രമം. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍വെച്ചാണ് വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടായത്. കല്ലേറില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് കേടുപാടുണ്ടായി. സുവേന്ദു അധികാരിയും മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പതിനൊന്നുമണിവരെ 37.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 30 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാം മണ്ഡലമാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം. വോട്ടെടുപ്പിനിടെ ബംഗാളില്‍ […]

Read More
 രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരും;സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരും;സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരുമെന്ന് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയും എം.പിയുമായ സുരേഷ്​ ഗോപി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം.കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച ഭരണം കാഴ്ച വെക്കുമെന്നും ബിജെപിയുടെ കഴിവ് മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണം നോക്കിയാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.‘എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഞങ്ങള്‍ ഏക സിവില്‍ കോഡ് കൊണ്ടു വരും. ജനസംഖ്യാനിയന്ത്രണത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. എല്ലാ ജനാധിപത്യപരമായി. ഞങ്ങളെ തെരഞ്ഞെടുക്കൂ. […]

Read More
 തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് […]

Read More