ഏകാധിപത്യപരമായി പെരുമാറുന്നു; പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു

ഏകാധിപത്യപരമായി പെരുമാറുന്നു; പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു

പശ്ചിമ ബംഗാളിൽ കേന്ദ്ര സഹമന്ത്രിയെ ബി ജെ പി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരിനെയാണ് പ്രവർത്തകർ ജില്ലാ ഓഫീസിൽ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആക്ഷേപിച്ചാണ് ഒരു വിഭാഗത്തിന്‍റെ നടപടി. പശ്ചിമ ബംഗാളിലെ ബങ്കുറയിലുള്ള പാർട്ടി ഓഫീസിലാണ് മന്ത്രിയെ ഒരു മണിക്കൂറോളം പൂട്ടിയിട്ടത്. ബാങ്കുരയില്‍ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സംഭവം. ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ […]

Read More
 ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നു; ബിജെപിക്കെതിരെ വിമർശനവുമായി എം.കെ സ്റ്റാലിൻ

ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നു; ബിജെപിക്കെതിരെ വിമർശനവുമായി എം.കെ സ്റ്റാലിൻ

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ പുറത്തിറക്കിയ ബിജെപിയ്ക്ക് എതിരായ പ്രഭാഷണ പരമ്പരയിലാണ് സ്റ്റാലിൻ വിമർശനമുന്നയിച്ചത് . ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം.2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ല. സ്റ്റാലിൻ പറഞ്ഞു. അതേസമയം സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി […]

Read More
 പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റ്;സമദൂര നിലപട് തന്നെയെന്ന് സുകുമാരൻ നായർ

പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത തെറ്റ്;സമദൂര നിലപട് തന്നെയെന്ന് സുകുമാരൻ നായർ

പുതുപ്പള്ളി തിരഞ്ഞടുപ്പിൽ എന്‍.എസ്.എസ്. ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.എന്‍.എസ്.എസ്. പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.‘എന്‍.എസ്.എസ്. ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചെന്നും പുതുപ്പള്ളിയില്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസ്സിനുള്ളത്. എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ഥമില്ല’, പ്രസ്താവനയില്‍ പറയുന്നു.

Read More
 പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി;ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിലും

പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി;ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിലും

പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി.പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ഇന്ന് വോട്ടു തേടി പുതുപ്പള്ളിയിലെത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്.അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി […]

Read More
 ‘ദുരന്തത്തിലേക്കുള്ള ടിക്കറ്റ്’രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെതിരെ കാർട്ടൂൺ പരിഹാസവുമായി ബിജെപി

‘ദുരന്തത്തിലേക്കുള്ള ടിക്കറ്റ്’രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെതിരെ കാർട്ടൂൺ പരിഹാസവുമായി ബിജെപി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയായിരിക്കും കോൺഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ബി.ജെ.പി.എക്സില്‍ (ട്വിറ്റര്‍) ഔദ്യോഗിക അക്കൌണ്ടില്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ബിജെപിയുടെ പ്രതികരണം.രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യെയും പരിഹസിക്കുന്ന കാര്‍ട്ടൂണാണ് ബിജെപി ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധി വിമാനം പറത്തുന്നതായാണ് കാര്‍ട്ടൂണിലുള്ളത്. കാര്‍ട്ടൂണില്‍ എഴുതിയിരിക്കുന്നതിങ്ങനെ- “ബ്രാന്‍ഡ് പുതിയത്! (പഴയത്), ഹോട്ട് എയര്‍ ഇന്ത്യ, ദുരന്തത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ്”. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന […]

Read More
 ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെ ആത്മകഥയും പഠിപ്പിക്കണം,എന്തൊരു ഗതികേടെന്ന് സുരേന്ദ്രൻ

ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെ ആത്മകഥയും പഠിപ്പിക്കണം,എന്തൊരു ഗതികേടെന്ന് സുരേന്ദ്രൻ

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കേണ്ടി വരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് […]

Read More
 ബിജെപി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു; ആരോപണവുമായി ദിഗ് വിജയ് സിംഗ്

ബിജെപി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു; ആരോപണവുമായി ദിഗ് വിജയ് സിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ നൂഹ് മാതൃകയില്‍ വര്‍ഗീയ കലാപത്തിന് ബി ജെ പി ശ്രമിക്കുന്നെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് .തെരെഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് നൂഹിൽ നടത്തിയതിന് സമാനമായ വര്‍ഗീയ കലാപത്തിന് ബിജെപി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ് ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ഭോപ്പാലില്‍ നടന്ന അഭിഭാഷക പരിപാടിയില്‍ സംസാരിക്കവെയാണ് ദിഗ്‌വിജയ് സിങ്ങിന്റെ പരാമര്‍ശം. ‘ഈ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തോട് കാണിക്കുന്ന തരത്തിലുള്ള അനീതിയും അടിച്ചമര്‍ത്തലും എന്റെ […]

Read More
 അധികാരത്തുടർച്ച പ്രഖ്യാപിച്ച് നരേന്ദ്രമോദി,അടുത്ത വർഷം വീട്ടിലാകും പതാക ഉയർത്തുകയെന്ന് ഖര്‍ഗെ

അധികാരത്തുടർച്ച പ്രഖ്യാപിച്ച് നരേന്ദ്രമോദി,അടുത്ത വർഷം വീട്ടിലാകും പതാക ഉയർത്തുകയെന്ന് ഖര്‍ഗെ

2024ൽ വീണ്ടും ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.7ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്.എന്നാൽ അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം.അതേസമയം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യ ദിനാ​ഘോഷത്തിൽ ഖര്‍ഗെ പങ്കെടുത്തില്ല.കണ്ണിന് പ്രശ്നമുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയർത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു.പ്രധാനമന്ത്രിയുടെ […]

Read More
 പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻ.ഡി.എ സ്ഥാനാർത്ഥി

പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻ.ഡി.എ സ്ഥാനാർത്ഥി

ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ലിജിൻ ലാൽ. 2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അടുത്ത മാസം 5 നാണ് വോട്ടെടുപ്പ്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

Read More
 ‘മാസപ്പടി വിവാദത്തില്‍ പ്രതികരിക്കുന്നില്ല’മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ക്യാപ്റ്റൻ

‘മാസപ്പടി വിവാദത്തില്‍ പ്രതികരിക്കുന്നില്ല’മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ക്യാപ്റ്റൻ

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണ്. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല,റിയാസ് ഇതുവരെ ഭാര്യയ്ക്കു കിട്ടിയ പണം തിരഞ്ഞെടുപ്പു സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിങ്ങളെല്ലാവരും വിളിക്കുന്നത് ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നൊക്കെയാണ്. മൂന്നു ദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ഈ ക്യാപ്റ്റൻ’’ – വി.മുരളീധരൻ ചോദിച്ചു.

Read More